റെക്കോർഡ് ഉയരത്തിലെത്തിയ വെള്ളിയാഴ്ച റെക്കോർഡ് ക്ലോസിംഗിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. പുതിയ വാരത്തിലേക്ക് കടക്കുമ്പോൾ വിവിധ കാര്യങ്ങൾ വിപണിയുടെ ചലനങ്ങളെ ബാധിക്കുന്നവയുണ്ടാകുമെങ്കിലും നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് കോർപ്പറേറ്റ് നടപടികൾ.
ബോണസ് ഓഹരി, ലാഭവിഹിതം, ഓഹരി വിഭജനം എന്നിവ ഓരോ ആഴ്ച ആരംഭത്തിലും നിക്ഷേപകർ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണ്. ജൂലായ് 17 മുതൽ 21 വരെയുള്ള വ്യാപാര ആഴ്ചയിൽ ഓഹരി വിഭജനവും ബോണസ് ഓഹരിയും നൽകാൻ റെക്കോർഡ് തീയതി നിശ്ചയിച്ച ഓഹരികളെ അറിയാം. ആദ്യ 3 ഓഹരികൾ ഓഹരി വിഭജനം നടത്തുന്നവയാണ്.
ആശാപുരി ഗോള്‍ഡ് ഓര്‍ണമെന്റ് ലിമിറ്റഡ്
സ്വര്‍ണഭരണ നിര്‍മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപുരി ഗോള്‍ഡ് ഓര്‍ണമെന്റ് ലിമിറ്റഡിന് മെട്രോ നഗരങ്ങളില്‍ ജുവലറികളുണ്ട്. 1:10 എന്ന അനുപാതത്തിലാണ് ഓഹരി വിഭജിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി ജൂലായ് 18 ആണ്. വെള്ളിയാഴ്ച 87.93 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

തേജ്‌നാക്ഷ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്
ഹെല്‍ത്ത് കെയര്‍ സേവനങ്ങൾ, ഫാര്‍മസി ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് തേജ്‌നാക്ഷ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആശുപത്രി, ആരോഗ്യ സേവനങ്ങള്‍ നൽകുന്നു. 1:2 അനുപാതത്തിലാണ് ഓഹരികള്‍ വിഭജിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 19 ആണ്. വെള്ളിയാഴ്ച 70.88 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
സ്‌ക്വയർ ഫോർ പ്രൊജക്‌ട്‌സ് ഇന്ത്യ ലിമിറ്റഡ്
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് സ്‌ക്വയർ ഫോർ പ്രൊജക്‌ട്‌സ് ഇന്ത്യ ലിമിറ്റഡ്. 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി മാറും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 20 ആണ്. വെള്ളിയാഴ്ച 20.34 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
തങ്കമയിൽ ജുവലറി
തമിഴ്നാട്ടിലെ മധുരെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ജുവലറി ശ്രംഖലയാണ് തങ്കമയിൽ ജുവലറി. സ്വർണാഭരണങ്ങൾ, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ എന്നിവയുടെ ബിസിനസാണ് കമ്പനി നടത്തുന്നത്. 1:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി നൽകുന്നത്. തങ്കമയിൽ ജുവലറിയുടെ ഒരു ഓഹരി കയ്യിലുള്ളവർക്ക് അധികമായി 1 ഓഹരി ലഭിക്കും. റെക്കോർഡ് തീയതി ജൂലായ് 17 ആണ്.
അന്‍മോള്‍ ഇന്ത്യ ലിമിറ്റഡ്
കൽക്കരി വിതരണത്തിലും വ്യാപാരത്തിലും രാജ്യമൊട്ടാകെ ശ്രംഖലയുള്ള സ്മോൾ കാപ് കമ്പനിയാണ് അൻമോൾ ഇന്ത്യ ലിമിറ്റഡ്. പഞ്ചാബിലെ ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പിന 4:1 അനുപാതത്തില്‍ ഓഹരി ബോണസ് ഓഹരികള്‍ നല്‍കുന്നത്. കയ്യിലുള്ള ഒരു ഓഹരിക്ക് അധികമായി നാല് ഓഹരികള്‍ ലഭിക്കും. ജൂലായ് 18 ആണ് റെക്കോര്‍ഡ് തീയതി.
ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്
നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 1:1 അനുപാതത്തിൽ ബോണസ് ഓഹരികള്‍ നല്‍കും. കയ്യിലുള്ള ഒരു ഓഹരിക്ക് ഒരെണ്ണം അധികമായി ലഭിക്കും. എക്‌സ് ബോണസ് തീയതി ജൂലായ് 20 ആണ്. 1 വര്‍ഷത്തിനിടെ 28 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 6.28 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications