കടയിൽ നിന്ന് ഒരു ഉത്പ്പന്നം വാങ്ങുമ്പോൾ അമിത വിലയെന്ന് തോന്നി കഴിഞ്ഞാൽ വിലപേശി സാധനങ്ങൾ വാങ്ങുന്നത് സാധാരണമാണ്. ഇങ്ങനെ കുറഞ്ഞ വിലയിൽ ഒരു നല്ല ഉത്പ്പന്നം ലഭിക്കുമ്പോഴുള്ള സന്തോഷം വെറെ തന്നെയാകും. പിന്നെ ഇത് എന്തുകൊണ്ട് ഒരു ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലാ എന്നതാണ് ചോദ്യം.
ഒരു ഓഹരി അമിത വിലയുള്ളതാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള മാർഗമാണ് പിഇ അനുപാതം. ഇൻഡസ്ട്രി പിഇ അനുപാതത്തേക്കാൾ താഴ്ന്ന നിലവാരത്തിൽ ട്രേഡ് ചെയ്യുന്ന 5 സ്മോൾ കാപ് ഓഹരികളെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
പിഇ അനുപാതം
പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം. പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നതിന് താരതമ്യം ആവശ്യമാണ്. ഉദാഹരണമായി ഒരേ സെക്ടറിൽ നിന്നുള്ള 2 കമ്പനികളെ A എന്നും B എന്നുമുള്ള കമ്പനികളെ തിരഞ്ഞെടുക്കാം. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക.

എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം. ഒരു ഓഹരിയുടെ പിഇ 12 ആണെങ്കിൽ ആ ഓഹരിയിൽ നിന്ന് സമ്പാദിക്കുന്ന ഓരോ 1 രൂപയ്ക്കും നിക്ഷേപകൻ 12 രൂപ നൽകണമെന്ന് ചുരുക്കം.
ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ്
ഗുജറാത്ത് സർക്കാർ ഉടമസ്ഥതയിലുള്ള രാസവള നിർമ്മാണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്. വഡോദരയിലാണ് ആസ്ഥാനം. വളം നിർമ്മാണം, പ്ലാസ്റ്റിക്, സിന്തറ്റിക് റബ്ബറുകൾ എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് കമ്പനിയുടെ ബിസിനസ്. രാസവള വ്യവസായ സെക്ടറിന്റെ പിഇ അനുപാതമായ 12.27 മടങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ 5.32 മടങ്ങ് എന്ന കുറഞ്ഞ പി/ഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.
കടബാധ്യതയില്ലാത്തത് കമ്പനിയുടെ അടിസ്ഥാനപരമായ ശക്തി തെളിയിക്കുന്നു. 302.15 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു. വെള്ളിയാഴ്ച 168.90 രൂപയാണ് ഓഹരിയുടെ ക്ലോസിംഗ് വില.
പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസ്
രാജ്യത്തെ മുൻനിര പവർ ട്രേഡിംഗ് സൊല്യൂഷൻ കമ്പനിയായ പവർ ട്രേഡിംഗ് കോർപ്പറേഷൻ ഇന്ത്യ പ്രമോട്ട് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനിയാണ് പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസസ്. പൊതു-സ്വകാര്യ പങ്കാളിത്ത ഉടമസ്ഥതയിലാണ് കമ്പനിയുടെ പ്രവർത്തനം. ഊർജ്ജ മേഖലയിലും അനുബന്ധ മേഖലകളിലെയും പദ്ധതികൾക്കായി കമ്പനികൾക്ക് ഫിനാൻസിംഗും ഫീസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും കമ്പനി നൽകുന്നു.
25.56 മടങ്ങുള്ള സെക്ടർ പിഇയുമായി താരതമ്യപ്പെടുത്തുമ്പോൾ 7.01 മടങ്ങാണ് പിടിസി ഇന്ത്യയുടെ പിഇ അനുപാതം. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ച സാധ്യതയാണ് ഇത് കാണിക്കുന്നത്. 2.09 മടങ്ങ് ഡെറ്റ് ഇക്വിറ്റി അനുപാതം കമ്പനിക്കുണ്ട്. അതേസമയം, കിട്ടാകടങ്ങൾ കുറഞ്ഞു വരുന്നത് സാമ്പത്തിക പ്രകടനം മെച്ചപ്പെടുന്നത് സൂചിപ്പിക്കുന്നു. 38.03 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു. വെള്ളിയാഴ്ച 19.02 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
നാൽക്കോ
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് ഷെഡ്യൂൾ 'എ' നവരത്ന കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ സംയോജിത ബോക്‌സൈറ്റ്-അലുമിന-അലൂമിനിയം-പവർ കമ്പനിളിൽ ഒന്നാണിത്. കടബാധ്യതയില്ലാത്ത കമ്പനി എന്നതിനൊപ്പം കഴിഞ്ഞ 2 വർഷമായി അറ്റാദായത്തിൽ വലിയ വർധനവും കമ്പനി രേഖപ്പെടുത്തുന്നു.
11.43 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. 23.15 മടങ്ങാണ് സെക്ടറൽ പിഇ. സ്ഥിരമായി ലാഭത്തിൽ പ്രവർത്തക്കുന്നതിനാൽ അടിസ്ഥാനപരമായി ശക്തമായ കമ്പനിയായി നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിനെ കണക്കാക്കാം. വെള്ളിയാഴ്ച 89.45 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ബാൻകോ പ്രൊഡക്ട്സ്
ഓട്ടോമോട്ടീവ്, വ്യാവസായിക ഉത്പ്പന്നങ്ങൾ എന്നിവയ്ക്കുള്ള എൻജിൻ കൂളിംഗ് മൊഡ്യൂളുകളും സിസ്റ്റങ്ങളും നിർമിക്കുന്ന കമ്പനിയാണ് ബാൻകോ പൊഡക്ട്സ്. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും കമ്പനിക്ക് സ്ഥാനമുണ്ട്. എൻജിൻ കൂളിംഗ്, സീലിംഗ് സംവിധാനം തുടങ്ങിയ ട്രാൻസ്മിഷൻസ്, സ്റ്റീൽ ഫൈബർ കോമ്പോസിറ്റ് ഗാസ്കറ്റ് എന്നിവയാണ് കമ്പനിയുടെ ഉത്പ്പന്നങ്ങൾ. 43.58 മടങ്ങ് എന്ന സെക്ടർ പിഇയുമായി താരതമ്യപ്പെടുത്തുമ്പോൾ 9.53 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. ഓഹരി വില 313.90 രൂപ.
ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ
രാജ്യത്തെ ഭവന, നഗര വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. 4.25 മടങ്ങ് ഉയർന്ന ഡെബ്റ്റ്-ഇക്വിറ്റി റേഷ്യോയാണ് ഓഹരിക്കുള്ളത്. 6.95 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടർ പിഇ 19.97 മടങ്ങ് എന്ന ഉയരത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications