കമ്പനികൾ ലാഭവിഹിതം കണക്കെ നിക്ഷേപകർക്ക് നൽകുന്ന അധിക ഓഹരികളാണ് ബോണസ് ഓഹരികൾ. കമ്പനിക്ക് ലാഭവിഹിതം പണമായി നൽകാൻ സാധിക്കാത്ത ഘട്ടങ്ങളിൽ കമ്പനികൾ ബോണസ് ഓഹരികൾ നൽകുന്നത് പരിഗണിക്കാറുണ്ട്.
പോർട്ട്ഫോളിയോയിൽ ഓഹരികളുണ്ടെങ്കിൽ അധിക ഓഹരികൾ നേടാനും ഓഹരി വില ഉയരുന്നതിന് അനുസരിച്ച് നേട്ടമുണ്ടാക്കാനും നിക്ഷേപകന് സാധിക്കും. ഇത്തരത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചൊരു ഓഹരിയാണ് ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി. 5 രൂപ വിലയുള്ള പെന്നി ഓഹരിയുടെ ബോണസ് ഓഹരി വിശദാംശങ്ങൾ നോക്കാം.
ലീഡിംഗ് ലീസിംഗ് ഫിനാൻസ്
ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ്. വ്യാവസായിക സംരംഭങ്ങൾക്ക് ധനസഹായം നൽകുക, നിക്ഷേപം, ലീസ്, ഫിനാൻസിംഗ് ബിസിനസുകളാണ് പ്രധാന വരുമാന മേഖല. ന്യൂഡൽഹിയാണ് കമ്പനിയുടെ ആസ്ഥാനം. 28.81 കോടി രൂപ വിപണി മൂല്യമുള്ളൊരു മൈക്രോ കാപ് ഓഹരിയാണിത്.

ബോണസ് ഓഹരി
ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ബോർഡ് 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകുന്നതിനാണ് അംഗീകാരം നൽകിയത്. അതായത്, ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഒരു ഓഹരി പോർട്ട്ഫോളിയോയിലുണ്ടെങ്കിൽ അധികമായി ഒരു ഓഹരി ലഭിക്കും. 1 രൂപ മുഖവിലയുള്ള 5,33,50,000 ഇക്വിറ്റി ഷെയറുകളുടെ ബോണസ് ഓഹരികളാണ് കമ്പനി ഇഷ്യൂ ചെയ്യുന്നത്. റെക്കോർഡ് തീയതി ജനറൽ ബോഡി യോഗത്തിന് ശേഷം പ്രഖ്യാപിക്കും
സാമ്പത്തികം
മൈക്രോ കാപ് കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി 2023 മാർച്ച് പാദത്തിൽ ലാഭത്തിലെത്തി. മാർച്ച് പാദത്തിൽ 0.87 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തേക്കാൾ 125.21 ശതമാനം വർധനവാണ്.
നാലാം പാദത്തിൽ 0.55 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വർഷത്തിലെ അറ്റ നഷ്ടമായ 0.27 കോടി രൂപയേക്കാൾ 307.73 ശതമാനം വർധനവാണ്. കമ്പനിയുടെ പ്രതിയോഹരി വരുമാനം 2022 മാർച്ചിലെ 0.50 രൂപയിൽ നിന്ന് 1.03 രൂപയിലേക്ക് ഉയർന്നു.
ഓഹരി വില
ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഹരികൾ വെള്ളിയാഴ്ച 2.93 ശതമാനം ഉയർന്ന് 5.63 രൂപയിലേക്ക് എത്തി. 2022 ഓഗസ്റ്റ് 10 ന് രഖപ്പെടുത്തിയ 17.38 രൂപയാണ് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക്. 2023 ഏപ്രിൽ 28 നാണ് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.11രൂപയിലെത്തിയത്.
നിലവിലെ ഓഹരി വില 1 വർഷത്തെ ഉയർന്ന നിരക്കിൽ നിന്ന് 68.92 ശതമാനം താഴ്ചയിലാണ്.52 ആഴ്ചയിലെ താഴ്ന്ന വിലയേക്കാൾ 73.63 ശതമാനം നേട്ടത്തിലുമാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 100 ശതമാനം ഓഹരികളും പബ്ലിക്ക് ഹോൾഡിംഗാണ്.
ഓഹരി പ്രകടനം
ഓഹരി പ്രകടനം പരിശോധിച്ചാൽ ലീഡിംഗ് ലീസിംഗ് ഇൻവെസ്റ്റ്മെന്റ് ഓഹരികൾ സമീപ കാലത്ത് നഷ്ടത്തിലാണ്. 2023ൽ ഇതുവരെ 44.11 ശതമാനം ഓഹരികൾ ഇടിഞ്ഞു. 6 മാസത്തിനിടെ 39.4 ശതമാനം നഷ്ടമാണ് ഓഹരി വിലയിലുണ്ടായത്. 1 വര്‍ഷത്തിനിടെ 2.36 ശതമാനം നേട്ടം നല്‍കാന്‍ ഓഹരികള്‍ക്ക് സാധിച്ചു. 5 വര്‍ഷം കൊണ്ട് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരികള്‍ 204.32 ശതമാനം ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications