ഓഹരിയെ സംബന്ധിച്ചുള്ള പ്രധാന നടപടികളാണ് ഓഹരി വിഭജനവും ലാഭവിഹിതവും. ലാഭമുണ്ടാക്കുന്ന കമ്പനി ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നത് സ്വാഭാവികമാണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് കമ്പനികൾ ഓഹരി വിഭജനം നടത്തുന്നത്. ഈ രണ്ട് നടപടികളും ഒരുമിച്ച് പ്രഖ്യാപിച്ച പൊതുമേഖലാ ഓഹരിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്.
ലാഭവിഹിതവും ഓഹരി വിഭജനവും
ഡിഫന്‍സ് സെക്ടറില്‍ നിന്നുള്ള പൊതുമേഖലാ ലാര്‍ജ് കാപ് ഓഹരിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ചിട്ടുള്ളത്. 1:2 അനുപാതത്തില്‍ ഓഹരി വിഭജിക്കാനും ഓഹരിയൊന്നിന് 150 ശതമാന ലാഭവിഹിതം നല്‍കാനുമാണ് തീരുമാനം.

2023 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ലാഭവിഹിതമായി 10 രൂപ മുഖവിലയുള്ള ഓഹരിക്കാണ് 150 ശതമാനം ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഓഹരിയൊന്നിന് 15 രൂപ ലഭിക്കും. ഓഹരി വിഭജനത്തിന്റെ ഭാഗമായി 10 രൂപ മുഖവിലയുള്ള 1 ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്സ് ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി മാറും.
ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ 29 നാണ്. ലാഭവിഹിതം നല്‍കാനുള്ള തീയതി പിന്നീട് അറിയിക്കുമെന്നാണ് കമ്പനി ഓഹരി വിപണിയില്‍ നല്കിയ ഫയലിംഗില്‍ പറയുന്നത്.
നിക്ഷേപകന് ഗുണമുണ്ടോ
ഓഹരി വില ഉയര്‍ന്ന് നില്ക്കുന്ന ഘട്ടത്തിൽ വിപണിയില്‍ ഓഹരിക്ക് ലിക്വിഡിറ്റി പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് കമ്പനികള്‍ പൊതുവെ ഓഹരി വിഭജനത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഓഹരികളുടെ എണ്ണം നിശ്ചിത അനുപാതത്തില്‍ വര്‍ധിക്കും. അതേസമയം വിപണി മൂല്യം മാറ്റമില്ലാതെ തുടരും.
ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഓഹരി വിലയിലും കുറവ് വരും. ഇതിനാലാണ് വിപണി മൂല്യം മാറ്റമില്ലാതെ തുടരുന്നത്. ഓഹരി വിഭജനത്തിലൂടെ ഓഹരികളുടെ എണ്ണം കൂടുമെങ്കിലും ലാഭവിഹിതത്തെ ഇത് ബാധിക്കില്ല. ലാഭവിഹിതം പ്രഖ്യാപിക്കുന്നത് മുഖവിലയ്ക്ക് അനുസരിച്ചാണ്. ഓഹരി വിഭജനത്തിന് ശേഷം മുഖവില കുറയും.
ഓഹരി വില, പ്രകടനം
ബുധവാഴ്ച 3,691.70 രൂപയിലാണ് എച്ച്എഎല്‍ ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 3,950 രൂപയും 52 ആഴ്ചയിലെ കുറഞ്ഞ വില 1718 രൂപയുമാണ്. 2023ൽ ഇതുവരെ 44 ശതമാനം റിട്ടേണാണ് ഹിന്ദുസ്ഥാന എയറോനോട്ടിക്കൽ ഓഹരികളുടെ റിട്ടേൺ. കഴിഞ്ഞ 1-വർഷത്തിൽ 102 ശതമാനം റിട്ടേണും 2 വർഷത്തിനിടെ 253 ശതമാനവും 3 വർഷത്തിനുള്ളിൽ 380 ശതമാനം റിട്ടേണും നൽകി.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ ഏകീകൃത അറ്റാദായം 2831 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തേക്കാൾ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനി 3105 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
അതേസമയം വരുമാനം 8 ശതമാനം വർധിച്ചു. 12, 494 കോടി രൂപയാണ് 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ വരുമാനം. മുൻ സാമ്പത്തിക വർഷത്തിൽ 11,558 കോടി രൂപയായിരുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഐഎസ്ആർഒയുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾക്കും ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾക്കും വേണ്ടിയുള്ള ഘടനകളുടെ ആവശ്യങ്ങളും എച്ച്എഎല്ലിൽ സജ്ജീകരിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
