കമ്പനി മികച്ച പ്രകടനം നടത്തുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കമ്പനികൾ ലാഭത്തിലൊരു ഭാഗം ഓഹരി ഉടമകൾക്ക് കൈമാറാറുണ്ട്. പണമായി ക്യാഷ് ഡിവിഡന്റും ഓഹരികളാണ് ബോണ ഓഹരികളുമാണ് കമ്പനികൾ നൽകുക. ലാഭമുണ്ടാക്കിയില്ലെങ്കിലും കരുതൽ ശേഖരത്തിൽ നിന്ന് ലാഭവിഹിതം നൽകുന്ന ഓഹരികളുമുണ്ട്. നിക്ഷേപകനെ സംബന്ധിച്ച് ഓഹരി വിൽപ്പന നടത്താതെ ലഭിക്കുന്ന അധിക നേട്ടങ്ങളാണിവ. ബോണസ് ഓഹരിയും അതോടൊപ്പം ലാഭവിഹിതവും പ്രഖ്യാപിച്ച സ്മോൾ കാപ് ഓഹരിയെ ചുവടെ പരിചയപ്പെടാം.
ശിൽചാർ ടെക്നോളജീസ്
വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് എക്യുപ്മെന്റ് കമ്പനിയാണ് ശിൽചാർ ടെക്നോളജീസ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികോം, പവർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറുകളാണ് കമ്പനി നിർമിക്കുന്നത്. 1,044 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾ കാപ് വിഭാഗത്തിൽ ഉൾപ്പെട്ട ഓഹരിയാണ് ഡിവിഡന്റും ബോണസ് ഓഹരിയും പ്രഖ്യാപിച്ചത്.

ലാഭവിഹിതം
ഏപ്രില്‍ ഏഴിന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ശിൽചാര്‍ ടെക്‌നോളജീസിന്റെ ലാഭവിഹിതം തീരുമാനിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 ശതമാനം ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഇതുപ്രകാരം 10 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. ഓഹരി ഓഗസ്റ്റ് 17 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ഈ തീയതിക്ക് മുന്‍പ് ഓഹരി കയ്യിലുള്ളവര്‍ക്കാണ് ലാഭവിഹിതത്തിന് അര്‍ഹതയുണ്ടാവുക.
തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനിയാണ് ശിൽചാര്‍ ടെക്‌നോളജീസ്. 2002 മുതല്‍ കമ്പനി 18 തവണ ലാഭവിഹിതം നല്‍കി. ഒരു വര്‍ഷത്തിനിടെ 4 രൂപയാണ് കമ്പനി ലാഭവിഹിതമായി നല്‍കിയത്.
ബോണസ് ഓഹരി
ശിൽചാര്‍ ടെക്‌നോളജീസ് 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്. കയ്യിലുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി ലഭിക്കും. ഇതിനു ള്ള റെക്കോര്‍ഡ് തീയതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. ബോണസ് ഇഷ്യൂ നൽകുന്നതോടെ വിപണിയിൽ ഓഹരിയുടെ ലഭ്യത ഉയരും.
അതോടൊപ്പം ബോണസ് ഇഷ്യൂവിന് അനുസൃതമായി ഓഹരി വിലയും കുറയും. ഇത് ഓഹരിയെ റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ആകർഷകമാകും. കമ്പനിയുടെ ഓഹരി വില വളരെ ഉയർന്നതായിരിക്കുമ്പോൾ പുതിയ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങുന്നത് ബുദ്ധിമുട്ടാണ്. ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഓഹരികളുടെ എണ്ണം വർധിക്കുകയും ഓഹരി വില കുറയുകയും ചെയ്യും.
ഓഹരി വിലയും പ്രകടനവും
തിങ്കളാഴ്ച 2,737.80 രൂപയിലാണ് ശിൽചാർ ടെക്നോളജീസ് ഓഹരി ക്ലോസ് ചെയ്തത്. 552.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 2,859.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. സമീപകാലത്ത് മികച്ച മുന്നേറ്റം നടത്തിയ ഓഹരിയാണ് ശിൽചാര്‍ ടെക്‌നോളജീസ്. ഒരു മാസത്തിനിടെ 46 ശതമാനവും മൂന്ന് മാസത്തിനിടെ 43.27 ശതമാനവും റിട്ടേൺ നൽകിയ ഓഹരിയാണിത്..
2023 ല്‍ ഇതുവരെ 184.49 ശതമാനം റിട്ടേണാണ് കമ്പനി നല്‍കിയത്. 1 വര്‍ഷത്തനിടെ 331.18 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി മൂന്ന് വര്‍ഷത്തിനിടെ 2210.38 ശതമാനം മുന്നേറി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications