നിക്ഷേപകനെ സംബന്ധിച്ച് അധിക ഓഹരികൾ ലഭിക്കുന്ന കോർപ്പറേറ്റ് നടപടിയാണ് ഓഹരി വിഭജനവും ബോണസ് ഇഷ്യുവും. നിക്ഷേപകന് അധിക സാമ്പത്തിക ബാധ്യകകളില്ലാതെ ഓഹരികൾ ലഭിക്കുന്നു എന്നതാണ് ഇവയുടെ ഗുണം. ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായൊരു ഓഹരിയാണ് സർവേശ്വർ ഫുഡ്സ്.
കോവിഡ് കാലത്തിന് ശേഷം വന്‍ തിരിച്ചു വരവ് നടത്തിയ ഓഹരി മൂന്ന് വര്‍ഷത്തിനിടെ 8.50 രൂപയില്‍ നിന്ന് 120 രൂപയിലേക്ക് കുതിച്ച് മള്‍ട്ടിബാഗര്‍ റിട്ടേണാണ് നൽകിയത്. ഓഹരി വിഭജനവും ബോണസ് ഇഷ്യൂയും പ്രഖ്യാപിച്ചതോടെ ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടിലെത്തി. വിശദാംശങ്ങൾ താഴെ വായിക്കാം.
സർവേശ്വർ ഫുഡ്സ് ലിമിറ്റഡ്
ബസുമതി അരി, മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് സര്വേശ്വര് ഫുഡ്സ്. നെല്ല് സംഭരണം മുതല്‍ വിതരണം വരെ നടത്തുന്ന ചുരുക്കം കമ്പനികളിലൊന്നാണിത്. ജമ്മു കാശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഹിമാലയന്‍ ബയോ ഓര്‍ഗാനിക് ഫുഡ് എന്ന പേരില്‍ സബ്സിഡിയറിയുണ്ട്. കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം ബോര്‍ഡ് യോഗം ഓഹരി വിഭജനത്തിനും ബോണസ് ഇഷ്യുവിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഓഹരി വിഭജനം
സര്വേശ്വര് ഫുഡ്സ് ഓഹരികള്‍ 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തും. 2:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള സര്വേശ്വര് ഫുഡ്സ് ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ബോര്‍ഡ് യോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിക്കും.
ബോണസ് ഓഹരികൾ
2: 1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഓഹരി വിഭജനത്തിന് ശേഷമാണ് ബോണസ് ഓഹരികള്‍ നല്‍കുക. 1 രൂപ മുഖവിലയുള്ള സര്വേശ്വര് ഫുഡ്സിന്റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 2 അധിക ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഓഹരി ഉടമകളുടെ യോഗത്തിന് ശേഷം തീരുമാനിക്കും.
ഓഹരി വില
തുടരെ രണ്ടാം ദിവസത്തിലും അപ്പര്‍ സര്‍ക്യൂട്ടിലാണ് സർവേശ്വർ ഫുഡ്സ് ഓഹരി. ബുധനാഴ്ച 10 ശതമാനം ഉയര്‍ന്ന് 113.70 രൂപയിലാണ് ഓഹരി അപ്പർ സർക്യൂട്ടിലെത്തിയത്. ബുധനാഴ്ച 112.10 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി 121.95 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങിത്. തുടര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയായ 123.30 രൂപയിലെത്തിയ ഓഹരി പുതിയ 52 ആഴ്ചയിലെ ഉയരവും കുറിച്ചു. 43.45 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഓഹരി പ്രകടനം
നിക്ഷേപകര്‍ക്ക കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണാണ് ഓഹരി സമീപകാലത്ത് നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 75 ശതമാനം ഉയര്‍ന്നു. 2023 ല്‍ ഇതുവരെയുള്ള റിട്ടേണ്‍ പരിശോധിച്ചാല്‍ 35 ശതമാനമാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 54.50 രൂപയില്‍ നിന്ന് 121.50 രൂപയിലേക്ക് കുതിച്ച ഓഹരി 120ശതമാനത്തിലധികം റിട്ടേണ്‍ നല്കി. കോവിഡിന് ശേഷം 8.50 രൂപ നിലവാരത്തില്‍ നിന്ന് 121.50 രൂപയിലേക്ക് കുതിച്ച ഓഹരി 1350 ശതമാനം റിട്ടേണാണ് 3 വര്‍ഷം കൊണ്ട് നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications