ലാഭവിഹിതം ലഭിക്കുന്ന സ്മോൾ കാപ് ഓഹരികളുടെ പട്ടിക പരിശോധിച്ചാൽ മികച്ച ഡിവിഡന്റ് യീൽഡുള്ള തുടർച്ചയായി ലാഭവിഹിതം നൽകുന്ന നിരവധി കമ്പനികളെ കാണാം. ആക്സിസ് സെക്യൂരിറ്റീസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന ഡിവിഡന്റ് സ്മോൾ കാപ് ഓഹരികളിൽ ഒന്നാമത് ടിവി ടുഡേ നെറ്റ്വർക്കാണ്.
190 രൂപ വിലയുള്ള ഓഹരി 70 രൂപയാണ് ലാഭവിഹിതം നൽകിയത്. 1 വർഷത്തിനിടെ 27.19 ശതമാനം ഇടിഞ്ഞ ഓഹരിയിൽ നിന്നാണ് നിക്ഷേപകർക്ക് ഈ നേട്ടം ലഭിച്ചത്. പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് വരുന്ന ഓഹരികൾ 12 മാസത്തിനിടെ നൽകിയ ലാഭവിഹിതവും ഡിവിഡന്റ് യീൽഡും പരിശോധിക്കാം.
ടിവി ടുഡേ നെറ്റ്വര്‍ക്ക്
2004 ആഗസ്റ്റ് മുതല്‍ ടിവി ടുഡേ നെറ്റ്വര്‍ക്ക് ഓഹരി ഉടമകള്‍ക്ക് 21 തവണ ലാഭവിഹിതം നല്കി. കഴിഞ്ഞ 12 മാസത്തിനിടെ 2 തവണകളായാണ് 70 രൂപ ലാഭവിഹിതം നല്‍കിയത്. 2020 സെപ്റ്റംബറില്‍ 3 രൂപ അന്തിമ ലാഭവിഹിതവും 2023 ഫെബ്രുവരിയില്‍ 67 രൂപ ഇടക്കാല ലാഭവിഹിതവും ഇതില്‍ ഉള്‍പ്പെടും. നിലവിലെ ഓഹരി വിലയായ 189.80 രൂപ പ്രകാരം 36.88 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.

ആര്എസ്ഡബ്ലുഎം ലിമിറ്റഡ്
ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനിയായ ആര്എസ്ഡബ്ലുഎം ലിമിറ്റഡ് 14.68 ശതമാനം ഡിവിഡന്റ് യീല്‍ഡിലാണ് ട്രേഡ് ചെയ്യുന്നത്. 170.30രൂപയാണ് ഓഹരി വില. 2001 ഓഗസ്റ്റ് മുതല്‍ 18 തവണയാണ് ഓഹരികള്‍ ലാഭവിഹിതം നല്‍കിയത്. 12 മാസത്തിനിടെ 25 രൂപ ലാഭവിഹിതം നല്കി.
ഐഡിഎഫ്സി ലിമിറ്റഡ്
2006 മുതല്‍ 16തവണകളാണ് ഐഡിഎഫ്സി ലിമിറ്റഡ് ലാഭവിഹിതം നല്‍കിയത്. 12 മാസത്തിനിടെ 11 രൂപ കമ്പനി ലാഭവിഹിതമായി നല്കി. നിലവില്‍ 94.95 രൂപയില്‍ ട്രേഡ് ചെയ്യുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.59 ശതമാനമാണ്
ഫോര്‍ബ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡ്
2004 ഏപ്രില്‍ മുതല്‍ 16 തവണയാണ് ഫോര്‍ബ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡ് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതംനല്കിയത്. 12 മാസത്തിനിടെ 65 രൂപ നിക്ഷേപകര്‍ക്ക് ലഭിച്ചു. 600 രൂപ വിലയുള്ള ഫോര്‍ബ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡ് ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 10.83 ശതമാനമാണ്.
ബാന്‍കോ പ്രൊഡക്ട്സ് ലിമിറ്റഡ്
2001 ജൂലായ് മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാഭവിഹിതം നല്കിയ കമ്പനിയാണ് ബാന്‍കോ പ്രൊഡക്ട് ലിമിറ്റഡ്. 12 മാസത്തിനിടെ 2 തവണകളായി 28 രൂപ ലാഭവിഹിതം നല്കി. 2022 സെപ്റ്റംബര്‍ 6 ന് അന്തിമ ലാഭവിഹിതമായി 20 രൂപയും 2023 ഫെബ്രുവരിയില്‍ ഇടക്കാല ലാഭവിഹിതമായി 8 രൂപയും നല്കി. 264.90 രൂപ വിലയുള്ള ബാന്‍കോ പ്രൊഡക്ട്സ് ലിമിറ്റഡ് ഓഹരികള്‍ക്ക് 10.57 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
പിഎന്‍ബി ഗില്‍ട്ട്
2001 ജൂലായ് മുതല്‍ 25 തവണകളായി പിഎന്‍ബി ഗില്‍ട്ട് ഓഹരികള്‍ ലാഭവിഹിതം നല്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 5 രൂപയാണ് കമ്പനി നല്കിയ ലാഭവിഹിതം. 59 രൂപ വിലയുള്ള ഓഹരികള്‍ 8.47 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ്
തുടര്‍ച്ചയായി ലാഭവിഹിതം നല്കുന്ന കമ്പനി 47 തവണയാണ് കഴിഞ്ഞ 23 വര്‍ഷത്തിനിടെ ലാഭവിഹിതം നല്‍കിയത്. 12 മാസത്തിനിടെ 3 തവണകളായി 9.50 രൂപലാഭവിഹിതം നല്കി. 2022 ജൂണിലും 2022 ആഗസ്റ്റിലും 3 രൂപ വീതവും 2023 മേയ് മാസത്തില്‍ 3.50 രൂപയും ലാഭവിഹിതം ലഭിച്ചു. 113.65 രൂപയുള്ള ഓഹരിക്ക് 8.36 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
ഗുഡ്ഇയര്‍ ഇന്ത്യ
12 മാസത്തിനിടെ 100 രൂപയാണ് ഗുഡ്ഇയര്‍ ഇന്ത്യ ഓഹരികള്‍ നല്കിയ ലാഭവിഹിതം. അന്തിമ ലാഭവിഹിതമായി 20 രൂപയും പ്രത്യേക ലാഭവിഹിതമായി 80 രൂപയും ഓഹരി ഉടമകള്‍ക്ക് ലഭിച്ചു. 1,261 രൂപ വിലയുള്ള ഓഹരികള്‍ക്ക് 7.93 ശതമനമാണ് ഡിവിഡന്റ് യീല്‍ഡ്.
ബാല്‍മര്‍ ലോറി ഇന്‍വെസ്റ്റ്മെന്റ്
മികച്ച ലാഭവിഹിതം നല്കുന്ന ഓഹരിയാണ് ബാല്‍മര്‍ ലോറി ഇന്‍വെസ്റ്റ്മെന്റ്. 12 മാസത്തിനിടെ 30 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കിയത്. 402 രൂപ വിലയുള്ള ഓഹരികള്‍ക്ക് 7.45 ശതമാനമാണ് ഡിവഡന്റ് യീല്‍ഡ്.
പോളിപ്ലെക്സ് കോര്പ്പറേഷന്
12 മാസത്തിനിടെ 106 രൂപയാണ് പോളിപ്ലെക്സ് കോര്പ്പറേഷന് നല്കിയ ലാഭവിഹിതം. നാല് തവണകളായാണ് 106 രൂപ നല്‍കിയത്. 1,362.65 രൂപ വിലയുള്ള ഓഹരികള്‍ക്ക് 7.78 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications