കമ്പനികൾ ലാഭത്തിലാകുമ്പോൾ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്നത് സാധാരണയാണ്. പണമായും (cash dividend) ഓഹരികളും ( bonus issue) കമ്പനികൾ ലാഭവിഹിതം നൽകാറുണ്ട്. പണമായി നൽകാൻ സാധിക്കാത്ത ഘട്ടകത്തിലാണ് പൊതുവെ കമ്പനികൾ ലാഭവിഹിതം ഓഹരികളായി നൽകുന്നത്. എന്നാൽ ലാഭവിഹിതവും ബോണസ് ഓഹരിയും പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു സ്മോൾ കാപ് ഓഹരി. നേരത്തെ പ്രഖ്യാപിച്ച റെക്കോർഡ് തീയതിയിൽ ചെറിയ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. ഓഹരിയുടെ ലാഭവിഹിതവും ബോണസ് ഇഷ്യൂ രീതിയും വിശദമായി അറിയാം.
ജിഎൻഎ ആക്സിൽ
വാഹനങ്ങൾക്കായുള്ള റിയർ ആക്‌സിൽ ഷാഫ്റ്റുകളുടെ നിർമാതാക്കളാണ് ജിഎൻഎ ആക്‌സിൽ ലിമിറ്റഡ്. റിയർ ആക്സിൽ ഷാഫ്റ്റുകൾ, മറ്റ് ഷാഫ്റ്റുകൾ, സ്പിൻഡിൽ എന്നിങ്ങനെ വിവിധ ഉത്പ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു. പഞ്ചാബിലെ ഹോഷിയാർപൂരിലും കപൂർത്തലയിലും രണ്ട് പ്ലാന്റുകൾ കമ്പനിക്കുണ്ട്.
ലാഭവിഹിതം
10 രൂപ മുഖവിലയുള്ള ജിഎന്‍എ ആക്‌സില്‍ ഓഹരികള്‍ക്ക് 600 ശതമാനം ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. പ്രതിയോഹരി 6 രൂപ ലാഭവിഹിതമായി ലഭിക്കും. ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ രണ്ടായി കമ്പനി പുനര്‍ നിശ്ചയിച്ചു. നേരത്തെ ജൂലായ് 21 ആണ് ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരുന്നത്. അതേസമയം, സെപ്റ്റംബർ 2 ന്റെ പുതിയ റെക്കോർഡ് തീയതിയിൽ ഓഹരി കൈവശം വെയ്ക്കുന്നവർക്ക് ബോണസ് ഓഹരി കൂടി ലഭിക്കും.

ബോണസ് ഓഹരി
1:1 അനുപാതത്തിലാണ് ജിഎന്‍എ ആക്‌സില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് അധികമായി 1 ഓഹരി ലഭിക്കും. ജിഎൻഎ ആക്സിലിന്റെ 100 ഓഹരികൾ കയ്യിലുള്ള വ്യക്തിക്ക് ഓഹരികൾ 200 ആകും. നേരത്തെ ബോണസ് ഇഷ്യൂവിനുള്ള റെക്കോര്‍ഡ് തീയതിയായി ആഗസ്റ്റ് 11 ആണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ രണ്ടിലേക്ക് റെക്കോര്‍ഡ് തീയതി മാറ്റി.
നിക്ഷേപകർക്ക് നേട്ടമെന്ത്
ബോണസ് ഇഷ്യൂ നടക്കുമ്പോൾ ഓഹരി വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ലെന്നതിനാൽ ലാഭവിഹിതം ലഭിക്കുമ്പോൾ നിക്ഷേപകന് നേട്ടമുണ്ട്. കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. ബോണസ് ഇഷ്യൂവിലൂടെ നേടിയ അധിക ഓഹരികള്‍ക്കും വഴി ഭാവിയില്‍ ഡിവിഡന്റ് ലഭിക്കും.
ഓഹരി വില
ജിഎൻഎ ആക്‌സിലുകളുടെ ഓഹരികൾ ബുധനാഴ്ച 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ചു. 994.70 രൂപയിലെത്തി പുതിയ ഉയരം കുറിച്ച ഓഹരികൾ, 989.10 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 52 ആഴ്‌ചയിലെ താഴ്ന്ന വില 554.75 രൂപയിലാണ്. 2,121 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം. കഴിഞ്ഞ വർഷത്തിൽ 5 രൂപയാണ് ഓഹരി ലാഭവിഹിതം നൽകിയത്. നിലവിലെ ഓഹരി വില പ്രകാരം 0.51 ശതമാനം ഡിവിഡന്റ് യീൽഡുള്ള ഓഹരിയാണിത്.
ഓഹരി പ്രകടനം
മികച്ച പ്രകടനം ഓഹരി വിലയില്‍ കാണാം. ഒരാഴ്ചയ്ക്കിടെ 8.45 ശതമാനം മുന്നേറ്റം ഓഹരി വിലയിലുണ്ടായി. മൂന്ന് മാസത്തിനിടെ 22.40 ശതമാനം മുന്നേറിയ ഓഹരികള്‍ 2023 ല്‍ ഇതുവരെ 47.24 ശതമാനം റിട്ടേണ്‍ നല്‍കി. 1 വര്‍ഷത്തിനിടെ72.59 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരികള്‍ മൂന്ന് വര്‍ഷത്തിനിടെ 462.75 ശതമാനം ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
