ലിസ്റ്റ് ചെയ്ത കമ്പനികളുടെ കോർപ്പറേറ്റ് നടപടികളിൽ പ്രധാനപ്പെട്ട ഒന്നാണ് ബോണസ് ഇഷ്യു. ഓഹരി ഉടമകൾക്ക് ഓഹരികളായി ലാഭവിഹിതം നൽകുന്ന മാർഗമാണ് ബോണസ് ഇഷ്യു. കമ്പനിയുടെ കരുതൽ ധനത്തിൽ നിന്നാണ് ബോണസ് ഓഹരികൾ അനുവദിക്കുന്നത്. ഇതിലൂടെ നിലവിൽ കൈവശം വച്ചിരിക്കുന്ന ഓഹരികളിൽ നിന്ന് ഓഹരിയുടമകൾക്ക് ഈ സൗജന്യ ഓഹരികൾ ലഭിക്കും.
ചില ഘട്ടങ്ങളിൽ ബോണസ് ഓഹരി പ്രഖ്യാപനം ഓഹരിയുടെ വിലയിൽ സ്വാധീനം ചെലത്താറുണ്ട്. ഇത്തരത്തിൽ ബോണസ് ഇഷ്യൂ പ്രഖ്യാപനത്തിന് ശേഷം അപ്പർസർക്യൂട്ടിലെത്തിയ ഓഹരിയെയാണ് ചുവടെ വിശദമാക്കുന്നത്.
വിആർ ഫിലിംസ് ആൻഡ് സ്റ്റുഡിയോസ് ലിമിറ്റഡ്
സിനിമ, ടെലിവിഷൻ, ഒടിടി, ഡിജിറ്റൽ കണ്ടന്റുകൾ എന്നിവയ്‌ക്കായുള്ള ഡബ്ബിംഗ്, ഫിലിം വിതരണം എന്നീ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നു മുംബൈ ആസ്ഥാനമായ കമ്പനിയാണ് വിആർ ഫിലിംസ് ആൻഡ് സ്റ്റുഡിയോസ്. 20 വർഷത്തിലേറെ ബിസിനസ് രംഗത്തുള്ള കമ്പനി 50,000 മണിക്കൂറിലധികം ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലായി 75 ഡബ്ബിംഗ് സ്റ്റുഡിയോകളും ഡബ്ബിംഗ് ടീമും കമ്പനിക്കുണ്ട്. 48 കോടി രൂപയാണ് വിപണി മൂല്യം.

ബോണസ് ഓഹരി
ജൂലായ് 15 ന് ചേർന്ന വി ആര്‍ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ ബോർഡ് യോഗമാണ് ബോണസ് ഓഹരി നൽകുന്നത് അംഗീകാരം നൽകിയത്. 7:1 അനുപാതത്തിലാണ് സ്‌മോള്‍ കാപ് ഓഹരിയായ വി ആര്‍ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ ബോണസ് ഓഹരികള്‍ നല്‍കുന്നത്.
നിക്ഷേപകന്‍ ഹോള്‍ഡ് ചെയ്യുന്ന 10 രൂപ മുഖവിലയുള്ള ഓരോ വി ആര്‍ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ ഓഹരികള്‍ക്കും 7 ബോണസ് ഓഹരികള്‍ ലഭിക്കും. ബോണസ് ഓഹരിക്ക് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലായ് 26 കമ്പനി നിശ്ചയിക്കുകയും ചെയ്തു.
ഓഹരികൾ തുടർച്ചയായി അപ്പർ സർക്ക്യൂട്ടിൽ
വ്യാഴാഴ്ച വി ആർ ഫിലിംസ് ഓഹരികൾ 5 ശതമാനം ഉയർന്ന് 354.05 രൂപ എന്ന അപ്പർ സർക്യൂട്ട് നിലവാരത്തിലാണുള്ളത്. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി അപ്പർ സർക്യൂട്ട് നിലവാരത്തിലേക്ക് കുതിക്കുന്നത്. 600 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 52 ആഴ്ചയിലെ താഴ്ന്ന വില 163.35 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഓഹരികൾ 16.46 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ 3 മാസത്തിനിടെ 87.33 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. 6 മാസത്തിനിടെ 20 ശതമാനം ഇടിഞ്ഞ ഓഹരികൾ 1 വർഷ കാലത്തിനിടെ 4.13 എന്ന നേരിയ റിട്ടേണാണ് നൽകിയത്. അതേസമയം, കഴിഞ്ഞ 3 വർഷത്തിനിടെ 254 ശതമാനം ഉയർന്ന ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്.
ഓഹരിൾക്ക് എന്ത് സംഭവിക്കും
ബോണസ് ഇഷ്യൂവിന് ശേഷം ഓഹരികളുടെ എണ്ണം വർധിക്കുകയും അതേ അനുപാതത്തിൽ ഓഹരി വില അഡജസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. അതിനാൽ ബോണസ് ഇഷ്യുവിന് മുൻപും ശേഷവും നിക്ഷേപ മൂല്യം തുല്യമായിരിക്കും. അതേസമയം മുഖവില മാറ്റമില്ലാാതെ തുടരും.
റീട്ടെയിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികൾ ബോണസ് ഓഹരികൾ അനുവദിക്കുന്നത്. കമ്പനിയുടെ ഓഹരി വില വളരെ ഉയർന്നതായിരിക്കുമ്പോൾ പുതിയ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങുന്നത് ബുദ്ധിമുട്ടാണ്. ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഓഹരികളുടെ എണ്ണം വർധിക്കുകയും ഓഹരി വില കുറയുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications