ഓരോ പാദത്തിലും മികച്ച പ്രകടനം നടത്തുന്ന കമ്പനികൾ ലാഭത്തിൽ നിന്നൊരു ഭാഗം ഓഹരി ഉടമകൾക്ക് കൈമാറാറുണ്ട്. പണമായും ഓഹരികളായുമാണ് കമ്പനികൾ ഇത്തരത്തിൽ നിക്ഷേപകരെ സന്തോഷിപ്പിക്കാറുള്ളത്. ലാഭവിഹിതം പണമായി ലഭിക്കുമ്പോൾ ഇത് നികുതി വിധേയമാണെങ്കിലും ബോണസ് ഓഹരികൾക്ക് നികുതി ബാധ്യതയില്ല.
2023 മാർച്ച് പാദഫലത്തിന് ശേഷം ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിച്ചൊരു സ്മോൾ കാപ് ഓഹരിയാണ് തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ്. മുന്നേറ്റം തുടരുന്ന ഓഹരികൾ തിങ്കളാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപാരം നടത്തി. ഓഹരിയുടെ ലാഭവിഹതവും ബോണസ് ഓഹരികളും സംബന്ധിച്ച വിശദാംശങ്ങൾ നോക്കാം.
തങ്കമയിൽ ജുവലറി
തമിഴ്നാട്ടിലെ മധുരെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ജുവലറി ശ്രംഖലയാണ് തങ്കമയിൽ ജുവലറി. സ്വർണാഭരണങ്ങൾ, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ എന്നിവയുടെ ബിസിനസാണ് കമ്പനി നടത്തുന്നത്. തമിഴ്‌നാട്ടിലെ പല ജില്ലകളിലും റീട്ടെയിൽ ജുവലറി ശ്രംഖല കമ്പനിക്കുണ്ട്. 2000 ത്തിലാണ് തങ്കമയിൽ ജുവലറി പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഇതിന് മുൻപ് "ബാലു ജുവലറി" എന്ന പേരിൽ മധുരയിൽ കമ്പനി ബിസിനസ് നടത്തിയിരുന്നു.

ബോണസ് ഓഹരിയും ലാഭവിഹിതവും
തങ്കമയിൽ ജുവലറി ലിമിറ്റഡ് 60 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 6 രൂപ വീതം അന്തിമ ലാഭവിഹിതം ലഭിക്കും. ജൂലായ് 5 ന് ചേർന്ന ബോർഡ് യോഗം തങ്കമയിൽ ജുവലറി ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി അനുവദിക്കുന്നതിനും അംഗീകാരം നൽകി. 1:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി നൽകുന്നത്.
തങ്കമയിൽ ജുവലറിയുടെ ഒരു ഓഹരി കയ്യിലുള്ളവർക്ക് അധികമായി 1 ഓഹരി ലഭിക്കും. 10 ഓഹരികൾ പോർട്ട്ഫോളിയോയിലുണ്ടെങ്കിൽ 20 എണ്ണമാകും. ലാഭവിഹിതം ജൂലായ് 25 ന് മുൻപ് നൽകുമെന്നാണ് കമ്പനി എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുള്ളത്. ബോണസ് ഓഹരിക്കുള്ള റെക്കോർഡ് തീയതിയായി ജൂലായ് 17 കമ്പനി നിശ്ചയിച്ചിട്ടുണ്ട്.
ഓഹരി വില
തങ്കമയിൽ ജുവലറി ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില 1742.15 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന വില 944.15 രൂപയുമാണ്. 2263.73 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി സ്മോൾ കാപ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 63 ശതമാനം മുന്നേറ്റം നടത്തിയ ഓഹരികൾ കഴിഞ്ഞ 6-മാസത്തിനിടെ 50 ശതമാനവും ഒരു വർഷ കാലയളവിൽ 59 ശതമാനം റിട്ടേണും നൽകി.
3 വർഷത്തെ പ്രകടനം നോക്കിയാൽ അതിശയ റിട്ടേണാണ് ഓഹരി നൽകിയത്. കോവിഡിന് ശേഷം 225 രൂപയിൽ നിന്ന് 1,655 രൂപയിലേക്ക് കുതിച്ച ഓഹരി 650 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്കമയിൽ ജുവലറിയുടെ ഓഹരികൾ 281 ശതമാനം ഉയർന്നു. ചൊവ്വാഴ്ച 1.03 ശതമാനം നേട്ടത്തിൽ 1,667 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications