കഴിഞ്ഞ വാരം വിപണിയിൽ താരമായത് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരി ടാറ്റ ടെക്നോളജീസായിരുന്നു. നിക്ഷേപകർക്ക് വലിയൊരു ലിസ്റ്റിംഗ് നേട്ടം സമ്മാനിച്ചാണ് ടാറ്റ ടെക് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഡിസംബർ നാലിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ താരമാകാനിരിക്കുകയാണ് 300 രൂപയിൽ താഴെയുള്ള ഈ ടാറ്റ ഓഹരി.
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്റഗ്രേറ്റഡ് പവർ കമ്പനിയായ ടാറ്റ പവർ വെള്ളിയാഴ്ച 52 ആഴ്‌ചയിലെ ഉയരത്തിലെത്തിയതിന് പിന്നാലെ 1,544 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയാതാണ് ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഓഹരിക്ക് ബ്രോക്കറേജുകൾ ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ഇതുപ്രകാരം 12 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയും ഓഹരിക്കുണ്ട്.
ടാറ്റ പവർ
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു. കമ്പനിക്ക് 14407 മെഗാവാട്ടിന്റെ വൈദ്യുത ഉത്പാദന ശേഷി കമ്പനിക്കുണ്ട്.

88,111.49 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് ടാറ്റ പവർ. വെള്ളിയാഴ്ച 275.75 രൂപയിലാണ് ടാറ്റ പവർ ഓഹരികൾ വ്യാപാരം അവസാനിച്ചത്. വെള്ളിയാഴ്ച ഇൻട്രാഡേയിൽ 52 ആഴ്‌ചയിലെ ഉയർന്ന നിരക്കായ 278.50 രൂപയിലേക്ക് ഓഹരി എത്തിയിരുന്നു. 182.35 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 2023 ൽ ഓഹരി ഇതുവരെ 32.88 ശതമാനം റിട്ടേൺ നൽകി.
പുതിയ പദ്ധതി
റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് പവർ ഫിനാൻസ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പിഎഫ്‌സി കൺസൾട്ടിംഗ് സ്ഥാപിച്ച പ്രോജക്റ്റ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) ബിക്കാനർ-III നീമ്രാന-2 ട്രാൻസ്മിഷന്റെ പദ്ധതിക്കുള്ള ബിഡാണ് ടാറ്റ പവർ നേടിയത്.
ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ പ്രസരണ പദ്ധതി വികസിപ്പിച്ചെടുക്കുയും രാജസ്ഥാനിലെ ബിക്കാനീർ കോംപ്ലക്സിൽ നിന്ന് 7.7 ജിഗാവാട്ട് പുനരുപയോഗ ഊർജം വികസിപ്പിക്കാനുമാണ് പദ്ധതി. ബിക്കാനീർ-III പൂളിംഗ് സ്റ്റേഷനിൽ നിന്ന് നീമ്രാന II സബ്‌സ്റ്റേഷനിലേക്ക് ~340 കിലോമീറ്റർ ട്രാൻസ്മിഷൻ കോറിഡോർ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
1,544 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എസ്പിവി കൈമാറിയ തീയതി മുതൽ 24 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യും. 2030-ഓടെ ദേശീയ ഗ്രിഡിലേക്ക് 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈമാറുന്നതിൽ പ്രധാനിയാണ് ഈ പദ്ധതി.
ലക്ഷ്യവില ഉയർത്തി
ബി ആന്‍ഡ് സെക്യൂരിറ്റീസാണ് ടാറ്റ പവറിന് 'ബൈ' റേറ്റിംഗ് നല്‍കുന്നത്. ഇതോടൊപ്പം ഓഹരിക്കുള്ള ലക്ഷ്യവിലയലും ബ്രോക്കറേജ് ഉയര്‍ത്തിയിട്ടുണ്ട്. 308 രൂപയാണ് ബി ആന്‍ഡ് സെക്യൂരിറ്റീസ് ടാറ്റ പവറിന് നല്‍കുന്ന ലക്ഷ്യവില. നിലവിലെ വിപണി വിലയില്‍ നിന്ന് 12 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത് കാണിക്കുന്നത്.
ടെക്നിക്കൽ ചാർട്ടിൽ ഓഹരിയുടെ റിലേറ്റീവ് സ്ട്രെങ്ത് സൂചിക (ആർഎസ്ഐ) 61.6 ആണ്. ഇത് ഓഹരി ഓവർബോട്ട്, ഓവർ സോൺഡ് സോണിലല്ല എന്ന് കാണിക്കുന്നു. ടാറ്റ പവർ ഓഹരികൾ 5 ദിവസം, 20 ദിവസം, 30 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം മൂവിംഗ് ശരാശരിയേക്കാൾ ഉയർന്നാണ് ട്രേഡ് ചെയ്യുന്നത്.
സ്റ്റോക്‌സ്‌ബോക്‌സിലെ ടെക്‌നിക്കൽ അനലിസ്റ്റായ അവധൂത് ബഗ്‌കറുടെ അഭിപ്രായത്തിൽ ഓഹരി 300 രൂപയ്ക്ക് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മുന്നേറ്റത്തിനായി ടാറ്റ പവർ 270 രൂപയ്‌ക്ക് മുകളിൽ മികച്ച വോള്യത്തിൽ ക്ലോസ് ചെയ്യണം ക്ലോസ് ചെയ്യണം. 270 രൂപയ്ക്ക് മുകളിൽ തുടർച്ചയായി ക്ലോസ് ചെയ്യുന്നത് പോസിറ്റീവ് ദിശയിലേക്ക് നീങ്ങും. നിലവിലെ പിന്തുണ 255 രൂപ നിലവാരത്തിലാണ്. 270 രൂപയ്ക്ക് മുകളിലുള്ള തുടർച്ചയായ ക്ലോസ് ചെയ്യുന്നത് 300 രൂപ ഭേദിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
പ്രതിദിന ചാർട്ടുകളിൽ ടാറ്റ പവർ ബുള്ളിഷ് ആണെന്നാണ് ടിപ്സ്ടുട്രേഡിലെ അഭിജിത്തിന്റെ നിരീക്ഷണം. അടുത്ത പ്രതിരോധം 276 രൂപയാണ്. ഈ നിലവാരത്തിന് മുകളിലുള്ള പ്രതിദിന ക്ലോസിംഗ് ഓഹരിയെ 306 രൂപയിലേക്ക് നയിക്കും. ഓഹരിക്ക് 265 രൂപയിലാണ് പിന്തുണ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications