ആറ് ദിവസത്തെ തുടര്‍ച്ചയായ ആവേശക്കുതിപ്പിന് താത്കാലിക വിരാമം. ഇന്നു വ്യാപാര ആരംഭത്തില്‍ നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും ഇടവേളയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടു. എങ്കിലും ഉച്ചയ്ക്കു ശേഷമുള്ള ഘട്ടത്തില്‍ നഷ്ടം ഏറെക്കുറെ നികത്തിയാണ് വ്യാഴാഴ്ചയിലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ നിഫ്റ്റി 6 പോയിന്റ് നഷ്ടത്തോടെ 17,382-ലും സെന്‍സെക്സ് 52 പോയിന്റ് താഴ്ന്ന് 58,299-ലും ക്ലോസ് ചെയ്തു.
ചാഞ്ചാട്ടത്തിനുള്ള 5 കാരണങ്ങള്‍
നിഫ്റ്റി സൂചിക 17,500 നിലവാരത്തില്‍ നിന്നും നേരിടുന്ന ശക്തമായ പ്രതിരോധം. കൂടാതെ 6 ദിവസം തുടര്‍ച്ചയായ നേട്ടത്തോടെ ഈ മേഖലയില്‍ നിന്നും ലാഭമെടുപ്പിനുള്ള പ്രേരണ. നിലവില്‍ 17,500 സുനിശ്ചിതമായി ഭേദിക്കാതെ പുതിയ ലോങ് പൊസിഷനുകള്‍ ഉണ്ടായേക്കില്ലെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കാരണങ്ങള്‍
- ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരിയായ റിലയന്‍സ് ഇന്ഡസ്ട്രീസില് നേരിട്ട തിരിച്ചടി.
- ആര്‍ബിഐയുടെ ധനനയ സമിതി യോഗം ചേരുന്നതിനെ തുടര്‍ന്ന് ധനകാര്യ/ ബാങ്കിംഗ് ഓഹരികളിലെ ഉദാസീനതയും പ്രധാന സൂചികകളിലെ മുന്നേറ്റത്തിന് തടയിട്ടു.
- തായ്വാന് വിഷയത്തിള്‍ ആഗോള ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നത്.
- ഒരിടവേളയ്ക്കു ശേഷം ഡോളറിനെതിരായ രൂപയുടെ വിനിമിയ മൂല്യത്തില്‍ തിരിച്ചടി നേരിട്ടത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
തുടര്‍ച്ചയായ നേട്ടത്തിന്റെ ഇടയിലും കഴിഞ്ഞ 3 ദിവസം ദിനവ്യാപാരത്തിനിടെ കടുത്ത ചാഞ്ചാട്ടം നേരിട്ടിരുന്നു. എന്നാല്‍ ഓരോ ഇടിവില്‍ നിന്നും വൈകാതെ സൂചികയ്ക്ക് കരകയറാന്‍ സാധിച്ചത് വിപണിയിലെ ഉണര്‍വിന്റെ അന്തര്‍ലീന ശക്തിയെ സൂചിപ്പിക്കുന്നു. അതേസമയം ടെക്നിക്കലായി വിലയിരുത്തിയാല്‍, നിഫ്റ്റി സൂചികയ്ക്ക് 17,121 നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. ഇതു തകര്‍ന്നാല്‍ നിഫ്റ്റി 16,750/ 16,800 നിലവാരത്തിലേക്ക് ഇറങ്ങാം.
എന്നാല്‍ 17,121 നിലവാരം തകരാതെ നോക്കുകയാണെങ്കില്‍ സൂചിക ആദ്യം 17,557-ലേക്കും ഇത് മറികടന്നാല്‍ 18,100 നിലവാരത്തിലേക്കും മുന്നേറാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മേത്ത ഇക്വിറ്റീസ് സൂചിപ്പിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,146 ഓഹരികളില്‍ 868 എണ്ണം നേട്ടത്തിലും 975 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.85 നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി അനുപാതം 0.55 നിലവാരത്തിലായിരുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ 4 ശതമാനത്തിലധികം വര്‍ധിച്ച് 19.26 നിലവാരത്തിലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരം മറികടക്കുന്നത് വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിക്കുന്നതിന്റെ ലക്ഷണമാണ്.
നിഫ്റ്റി50 സൂചികയിലെ 23 ഓഹരികള്‍ നേട്ടത്തിലും 27 എണ്ണം നഷ്ടത്തോടെയുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്.
- നേട്ടം-: സിപ്ല 3.18 %, നെസ്ലെ ഇന്ത്യ 2.45 %, സണ്‍ ഫാര്‍മ 2.33 %, ഇന്‍ഫോസിസ് 2.10 %, അപ്പോളൊ ഹോസ്പിറ്റല്‍സ് 1.95 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 1.72 % വീതവും നേട്ടം കുറിച്ചു.
- നഷ്ടം-: എന്‍ടിപിസി -3.32 %, ടാറ്റ കണ്‍സ്യൂമര്‍ -3.05 %, കോള്‍ ഇന്ത്യ -2.38 %, ശ്രീ സിമന്റ് -1.60 %, എസ്ബിഐ -1.58 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -1.39 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications