ഇന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഇന്ന് 11,000 ലെവലിനടുത്താണ്. 09:16ന് സെൻസെക്സ് 221.29 പോയിൻറ് അഥവാ 0.59% ഇടിഞ്ഞ് 37385.60 എന്ന നിലയിലും നിഫ്റ്റി 54.30 പോയിൻറ് അഥവാ 0.49% ഇടിഞ്ഞ് 11019.20 എന്ന നിലയിലുമാണ് വ്യാപാരം നടത്തിയത്. ഏകദേശം 572 ഓഹരികൾ മുന്നേറി, 465 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 86 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഏഷ്യൻ വിപണികളിലെ തകർച്ചയാണ് ഇന്ത്യൻ വിപണിയ്ക്കും തിരിച്ചടിയായിരിക്കുന്നത്.
ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയർന്നു. 2020 ജൂൺ അവസാനിച്ച പാദത്തിൽ 8,443.98 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തി. ജൂൺ പാദത്തിൽ പ്രവർത്തന വരുമാനം 31,983.1 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇത് 61,467 കോടി രൂപയായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, അമര രാജ, അശോക് ലെയ്‌ലാൻഡ് എന്നിവരുടെ പിന്തുണ നിഫ്റ്റി ഓട്ടോ സൂചികയിൽ ഒരു ശതമാനം ഉയർന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഓഹരി വില ഇന്ന് ഒരു ശതമാനം ഉയർന്നു. 2020 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 4,189.34 കോടി രൂപയുടെ ലാഭമാണ് എസ്ബിഐ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 81.2 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. അറ്റ പലിശ വരുമാനം, പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം ജൂൺ പാദത്തിൽ 16.1 ശതമാനം ഉയർന്ന് 26,641.56 കോടി രൂപയായി. മുൻ വർഷം ഇത് 22,938.8 കോടി രൂപയായിരുന്നു.
മാരുതി, എം ആൻഡ് എം, ബജാജ് ഓട്ടോ, എസ്ബിഐ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ് എന്നിവയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം. കൊട്ടക് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഹരി വിപണിയിൽ ഇന്ന് നഷ്ടം; ഐടി, ഓട്ടോ ഓഹരികൾക്ക് ഇടിവ്, റിലയൻസിന് കനത്ത നഷ്ടം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications