തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഒരിടവേളയ്ക്ക് ശേഷം ഐടി ഓഹരികളില്‍ കാണപ്പെട്ട ശക്തമായ ഉണര്‍വാണ് പ്രധാന സൂചികകളെ നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ സഹായിച്ചത്. ബാങ്ക് ഓഹരികള്‍ മികച്ച പിന്തുണയും നല്‍കിയതോടെ നിഫ്റ്റി വീണ്ടും നിര്‍ണായകമായ 17,800 നിലവാരം ഭേദിച്ച് ക്ലോസ് ചെയ്തു.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ചാഞ്ചാട്ടം നേരിട്ടെങ്കിലും നിഫ്റ്റി 35 പോയിന്റ് നേട്ടത്തോടെ 17,833-ലും സെന്‍സെക്സ് 105 പോയിന്റ് ഉയര്‍ന്ന് 59,793-ലും അവസാനിപ്പിച്ചു.
ഇതോടെ തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും നേട്ടത്തോടെ പൂര്‍ത്തിയാക്കാന്‍ വിപണിക്ക് സാധിച്ചു. ആഴ്ചക്കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2 ശതമാനം നേട്ടം കരസ്ഥമാക്കി. അതേസമയം മിഡ് കാപ് സൂചികയാവട്ടെ തുടര്‍ച്ചയായ 12-ആം ആഴ്ചയിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ചയില്‍ 2 ശതമാനം നേട്ടവും രേഖപ്പെടുത്തി.
അതുപോലെ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയയ നിഫ്റ്റി ബാങ്കും തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. എന്നാല്‍ ഓട്ടോ വിഭാഗം ഓഹരികളാണ് ഈയാഴ്ചയില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില തകര്‍ച്ച നേരിടുന്നതും വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം മടങ്ങിയെത്തുന്നതും ആഭ്യന്തര ഓഹരി വിപണിയില്‍ കുതിപ്പിനുള്ള കളമൊരുക്കുകയാണ്. ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. അതേസമയം നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖല 17,600 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 17,500 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം നിഫ്റ്റി മുന്നേറ്റത്തിന് ശ്രമിക്കും. 18,000 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധക്കടമ്പ.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,191 ഓഹരികളില്‍ 806 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള 1026 ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.78-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.56 നിലവാരത്തിലായിയിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് എഡി റേഷ്യോ താഴാന്‍ കാരണം.
ഇതിനിടെ 105 ഓഹരികള്‍ ഇന്നു ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയപ്പോള്‍ 6 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു.
അതേസമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ 9 എണ്ണം നേട്ടത്തോടെയും 6 സൂചികകള്‍ നഷ്ടത്തിലും വെളളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. 2.21 ശതമാനം മുന്നേറിയ നിഫ്റ്റി ഐടി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക് സൂചികകള്‍ അര ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി.
എന്നാല്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ സൂചികകളാണ് നേരിയ തോതില്‍ തിരിച്ചടി നേരിട്ടത്. അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചികയില്‍ ഇന്നും തിരുത്തല്‍ കാണിച്ചു. 3.20 ശതമാനം ഇടിവോടെ 17.72-ലാണ് വിക്സ് സൂചിക ക്ലോസ് ചെയ്തത്.
നിഫ്റ്റി-50 സൂചികയിലെ 23 ഓഹരികള്‍ നേട്ടത്തോടെയും 26 എണ്ണം ഇടിവ് നേരിട്ടും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടം-: ടെക് മഹീന്ദ്ര 3.43 %, അദാനി പോര്‍ട്ട്സ് 2.71 %, ഇന്‍ഫോസിസ് 2.45 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.32 %, എച്ച്സിഎല്‍ ടെക് 2.05 %, മാരുതി സുസൂക്കി 1.85 % വീതവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
നഷ്ടം-: അള്‍ട്രാടെക് സിമന്റ് -1.90 %, എസ്ബിഐ ലൈഫ് -1.51 %, എം & എം -1.51 %, എച്ച്ഡിഎഫ്സി ലൈഫ് -1.50 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് -1.29 %, എല്‍ & ടി -1.19 % വീതവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
