എച്ച്ഡിഎഫ്സി ഓഹരികളുടെ മുന്നേറ്റത്തിൽ ഓഹരി വിപണിയിൽ ഇന്ന് കുതിപ്പ്. സെൻസെക്സ് 360 പോയിൻറ് അഥവാ 0.97 ശതമാനം ഉയർന്ന് 37,380 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 11,000 പോയിന്റ് മറികടന്ന് 11,013.90 ലെവലിലെത്തി. രാവിലെ 9:30 നാണ് 11,005 ലെവലിൽ 100 പോയിൻറ് അഥവാ 0.95 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ജൂൺ ത്രൈമാസ ഫലം വന്നതിന് ശേഷം വ്യക്തിഗത ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക് മൂന്ന് ശതമാനം ഉയർന്ന് 1,132 രൂപയിലെത്തി. ഇതുകൂടാതെ, മാതൃ കമ്പനിയായ എച്ച്ഡിഎഫ്സി സെൻസെക്സിൽ 1.5 ശതമാനം നേട്ടം കൈവരിച്ചു. കൂടാതെ, വോഡഫോൺ ഐഡിയ ആറ് ശതമാനം ഉയർന്ന് 9.4 രൂപയായി. വാരാന്ത്യത്തിൽ 1,000 കോടി രൂപ സർക്കാരിന് നൽകിയതിനെ തുടർന്നാണ് വൊഡാഫോൺ ഐഡിയ ഓഹരി മൂല്യം ഉയർന്നത്.

സൺ ഫാർമ, എം ആൻഡ് എം, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് സെൻസെക്‌സിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലാസൂചികളിൽ നിഫ്റ്റി പ്രൈവറ്റ് സെക്ടർ ബാങ്ക് സൂചികയാണ് എൻഎസ്‌ഇയിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ആദ്യകാല ഇടപാടുകളിൽ നിഫ്റ്റി ഫാർമ സൂചിക 0.23 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്പ് സൂചിക 55 പോയിൻറ് അഥവാ 0.41 ശതമാനം ഉയർന്ന് 13,585.83 ലെവലിൽ എത്തി. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 75 പോയിൻറ് അഥവാ 0.59 ശതമാനം ഉയർന്ന് 12,857.82 ലെവലിൽ എത്തി.
ഓഹരി വിപണിയിൽ തുടക്കം നേരിയ നേട്ടത്തിൽ; ഇന്ന് പ്രതീക്ഷ നൽകുന്ന ഓഹരികൾ ഏതൊക്കെ?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
