ആഗോള സൂചകങ്ങൾക്കിടയിൽ ഇന്ത്യൻ സൂചികകൾ ഇന്ന് നേരിയ നേട്ടത്തിൽ തുടക്കം കുറിച്ചു. രാവിലെ 09:16ന് സെൻസെക്സ് 15.23 പോയിൻറ് അഥവാ 0.04% ഉയർന്ന് 38859.11 ൽ എത്തി, നിഫ്റ്റി 13.00 പോയിൻറ് അഥവാ 0.11% ഉയർന്ന് 11485.30 ൽ എത്തി. ഏകദേശം 834 ഓഹരികൾ മുന്നേറിയപ്പോൾ 278 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 49 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബജാജ് ഓട്ടോ, പവർഗ്രിഡ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയാണ് രാവിലെ സെൻസെക്സിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്, എസ്ബിഐ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണീലിവർ എന്നിവ നഷ്ടത്തിലാണ്.

ബുധനാഴ്ച സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകളിൽ നിന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകൾ, യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതി തുടങ്ങിയ കാര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഓഹരി വിലയിൽ ഇന്ന് ഒരു ശതമാനം വർധനയുണ്ടായി. പഞ്ചാബ് നാഷണൽ ബാങ്കിൽ നീരവ് മോദി നടത്തിയ തട്ടിപ്പിൽ നിന്ന് 24.33 കോടി രൂപ തിരിച്ച് ലഭിച്ചതായി ബാങ്ക് (പിഎൻബി) ചൊവ്വാഴ്ച സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വർദ്ധനവ്.
ഓഹരി വിപണിയിൽ ഈ ആഴ്ച്ച തുടക്കം നേട്ടത്തിൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications