രണ്ട് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം ആഭ്യന്തര വിപണിയില്‍ മുന്നേറ്റം. വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ഏറിയപങ്കും നഷ്ടത്തില്‍ തുടര്‍ന്നതിനു ശേഷം അവസാന ഘട്ടത്തിലെ കുതിപ്പില്‍ പ്രധാന സൂചികകള്‍ ഭേദപ്പെട്ട നേട്ടം കരസ്ഥമാക്കുകയായിരുന്നു. ഇതോടെ നവംബര്‍ മാസത്തിലെ ആദ്യ വ്യാപാരയാഴ്ചയ്ക്കും നേട്ടത്തോടെ തിരശീല വീണു.
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 64 പോയിന്റ് നേട്ടത്തോടെ 18,117-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 114 പോയിന്റ് ഉയര്‍ന്ന് 60,950-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
അമേരിക്കന്‍ വിപണി നഷ്ടത്തോടെയാണ് ഇന്നലെ അവസാനിപ്പിച്ചെങ്കിലും ചൈനീസ് സൂചികകളുടെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ഏഷ്യന്‍ വിപണികള്‍ മുന്നേറിയതോടെ ആഭ്യന്തര വിപണിയിലും ഫ്ലാറ്റ് ഓപ്പണിങ്ങാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ 18,100 നിലവാരം മറികടക്കാന്‍ നിഫ്റ്റി സൂചിക ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ നിര്‍ണായകമായ 18,000 നിലവാരം തകര്‍ക്കപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ ബുള്ളുകള്‍ക്ക് സാധിച്ചതോടെ ഉച്ചയ്ക്കുശേഷം മുന്നേറ്റത്തിനുള്ള ശ്രമം പുനഃരാരംഭിച്ചു. അങ്ങനെ അവസാനഘട്ടത്തില്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തുകയും 18,100-ന് മുകളില്‍ ക്ലോസ് ചെയ്യാനും സാധിച്ചു.
അതേസമയം എന്‍എസ്ഇയില്‍ ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട 2,224 ഓഹരികളില്‍ 1,027 എണ്ണം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 783 ഓഹരികള്‍ നഷ്ടം നേരിട്ടും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതം (എഡി റേഷ്യോ) 1.41-ലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ചത്തെ എഡി റേഷ്യോ 0.94 നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം വിശാല വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് (VIX) സൂചിക 2 ശതമാനം ഇടിഞ്ഞു 15.66-ല്‍ ക്ലോസ് ചെയ്തു. വിക്സ് നിരക്കുകള്‍ 16 നിലവാരത്തിനും താഴെ തുടരുന്നത് ബുള്ളുകള്‍ക്ക് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്.
അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. 4.21 ശതമാനം മുന്നേറിയ നിഫ്റ്റി മെറ്റല്‍ സൂചികയാണ് നേട്ടത്തില്‍ മുന്നിലുള്ളത്. നിഫ്റ്റി മീഡിയ, പിഎസ്യു ബാങ്ക്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. എന്നാല്‍ നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് സൂചികകള്‍ 1 ശതമാനത്തിലധികം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി സൂചികയുടെ ഭാഗമായ 50 ഓഹരികളില്‍ 28 എണ്ണം നേട്ടത്തോടെയും 22 ഓഹരികള്‍ നഷ്ടം നേരിട്ടും വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. അദാനി എന്റര്‍പ്രൈസസ് 6.56%, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 4.80%, ബജാജ് ഫിന്‍സേര്‍വ് 4.48%, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 3.29%, അദാനി പോര്‍ട്ട്സ് 2.99% നേട്ടവും കുറിച്ചു.
ഹീറോ മോട്ടോ കോര്‍പ്, ഡോ. റെഡ്ഡീസ്, സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഡിവീസ് ലാബ്, ബിപിസിഎല്‍, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ നിഫ്റ്റി ഓഹരികള്‍ 1 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി മിഡ് കാപ്-100 സൂചിക നഷ്ടം നേരിട്ടപ്പോള്‍ നിഫ്റ്റി സ്മോള്‍ കാപ്-100 സൂചിക നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
