ഓഹരി വിപണി നിക്ഷേപം അപകട സാധ്യത നിറഞ്ഞതാണെന്നതിനാൽ തുടക്കകാർക്ക് പൊതുവെ നിർദ്ദേശിക്കുന്നത് ബ്ലൂചിപ്പ് ഓഹരികളാണ്. സ്ഥിരമായ വരുമാനം ഉണ്ടാക്കുന്ന ബ്ലൂ-ചിപ്പ് കമ്പനികൾ ഒരു പരിധി വരെ ഓഹരി വിപണിയിലെ അപകട സാധ്യത കുറയ്ക്കുന്നവയാണ്.
ശക്തമായ അടിത്തറയുള്ള സ്ഥിരമായ വരുമാന വളർച്ചയുള്ള കമ്പനികളാണെന്നതിനാൽ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളിൽ പോലും ഇത്തരം ഓഹരികൾ പോർട്ട്ഫോളിയോയ്ക്ക് പിന്തുണ നൽകുന്നു. ഒപ്പം മികച്ച ലാഭവിഹിതം നൽകുന്നതുമായ കമ്പനികൾ ഇക്കൂട്ടത്തിലുണ്ട്. സ്ഥിരമായ വളർച്ചയും ശക്തമായ ഡിവിഡന്റ് യീൽഡും കാണിക്കുന്ന 4 ബ്ലൂചിപ്പ് ഓഹരികളെയാണ് ചുവടെ വിശദമാക്കുന്നത്.
ഐടിസി
എഫ്എംസിജി, പേപ്പർബോർഡുകൾ, പാക്കിംഗ്, അഗ്രി-ബിസിനസ് എന്നിങ്ങനെ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള കമ്പനിയാണ് ഐടിസി. സിഗരറ്റ് ബിസിനസിൽ 78 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. 25+ ഇന്ത്യൻ ബ്രാൻഡുകളുള്ള ശക്തമായ പോർട്ട്ഫോളിയോയാണ് കമ്പനി എഫ്എംസിജി സെക്ടറിൽ മുന്നോട്ട് വെയ്ക്കുന്നത്. ആശിർവാദ് ബ്രാൻഡ് അഗ്രി-ബിസിനസിന്റെ ഭാഗമാണ്. ക്ലാസ്മേറ്റ് പേപ്പർക്രാഫ്റ്റ് എന്നിവ പേപ്പർ വിഭാഗത്തിലും സൺഫീസ്റ്റ്, യിപ്പി, ബിംഗോ, ബി നാച്ചുറൽ, സൺബീൻ, ഫിയാമ, എൻഗേജ്, വിവൽ എന്നിവ എഫ്എംസിജി വിഭാഗത്തിലുമുള്ള ബ്രാൻഡുകളാണ്.

ഐടിസിയുടെ വരുമാനത്തിന്റെ 41 ശതമാനം സിഗരറ്റിൽ നിന്നും, 25.2 ശതമാനം എഫ്എംസിജി ഉത്പ്പന്നങ്ങളിൽ നിന്നുമാണ്. അഗ്രി ബിസിനസിലൂടെ കമ്പനി 16.3 ശതമാനം വരുമാനവും പേപ്പർ ബിസിനസിലൂടെ കമ്പനി 10 ശതമാനം വരുമാനവുംം നേടുന്നു. ഹോട്ടൽ സെഗ്‌മെന്റ് 3 .50 ശതമാനം വരുമാനമാണ് ഉണ്ടാക്കുന്നത്. ഇത് ഐടിസിയിൽ നിന്ന് വിഭജിക്കാൻ കമ്പനി തീരുമാനമെടുത്തിട്ടുണ്ട്.
നിലവിൽ 443 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 3.50 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 15.96 രൂപയാണ് പ്രതിയോഹരി വരുമാനം. പിഇ അനുപാതം 27.7, പിബി അനുപാതം 8 എന്നിങ്ങനെയാണ്. കടബാധ്യതകളില്ലാത്ത കമ്പനി കൂടിയാണ് ഐടിസി.
വിപ്രോ
സാങ്കേതിക സേവന കമ്പനിയാണ് വിപ്രോ ലിമിറ്റഡ്. 66 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് കീഴിൽ നിലവിൽ 2,50,000-ത്തിലധികം ജീവനക്കാരുണ്ട്. കാപ്കോ, എഡ്ജിൽ, റിസിംഗ്, ലീൻസിഫ്റ്റ് തുടങ്ങി നിരവധി ഐടി കമ്പനികളെ വിപ്രോ ഈയിടെ സ്വന്തമാക്കിയിരുന്നു. കൺസൾട്ടൻസി, സൈബർ സുരക്ഷ, ഡാറ്റാ അനലിറ്റിക്‌സ്, ബിസിനസ് പ്രോസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നിരവധി സേവനങ്ങൾ വിപ്രോ നൽകുന്നു. എയ്‌റോസ്‌പേസ്, ഡിഫൻസ്, ബാങ്കിംഗ്, കമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് മുതൽ ഹെൽത്ത്‌കെയർ വരെയുള്ള മേഖലകളിൽ കമ്പനിക്ക് ബിസിനസുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ വിപ്രോയുടെ വരുമാനത്തിന്റെ 35 ശതമാനം ധനകാര്യ സേവന മേഖലയിൽ നിന്നാണ്. ഉപഭോക്തൃ മേഖല വരുമാനത്തിന്റെ 18 ശതമാനവും ആരോഗ്യ സംരക്ഷണം, ഊർജ്ജം, സാങ്കേതികവിദ്യ എന്നിവ 12 ശതമാനം വീതവും വരുമാനം കൊണ്ടു വരുന്നു. 414 രൂപയില്‍ ലഭ്യമായ വിപ്രോ ഓഹരികള്‍ക്ക് 0.24 ശതമാനാണ് ഡിവിഡന്റ് യീല്‍ഡ്. 18.54 മടങ്ങ് ആണ് പിഇ അനുപാതം. 2.79 മടങ്ങാണ് പിബി അനുപാതം.
കോൾ ഇന്ത്യ
പൊതുമേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മഹാരത്ന കൽക്കരി ഖനന കമ്പനിയാണ് കോൾ ഇന്ത്യ ലിമിറ്റഡ്. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി കമ്പനി കൂടിയാണ് കോൾ ഇന്ത്യ. 2023 സാമ്പത്തിക വർഷത്തിൽ 703.2 MT കൽക്കരിയാണ് കമ്പനി ഉൽപ്പാദിപ്പിച്ചത്.
2022 സാമ്പത്തിക വർഷത്തിലെ 622 MT ഉൽപ്പാദനത്തിൽ നിന്ന് 13 ശതമാനം വളർച്ചയാണിത്. 285 രൂപയില്‍ ലഭ്യമായ കോള്‍ ഇന്ത്യ ഓഹരികള്‍ക്ക് 8.51 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. ഓഹരിയുടെ പിഇ അനുപാതം 6.44, പിബി അനുപാതം 3.07 എന്നിങ്ങനെയാണ്.
ഒഎൻജിസി
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ആൻഡ് പ്രകൃതി വാതക കമ്പനിയാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ. ഇന്ത്യയിലെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 71 ശതമാനവും ഒഎൻജിസിയുടെ സംഭാവനയാണ്. അപ്‌സ്ട്രീം, ഡൗൺസ്ട്രീം ഡ്രില്ലിംഗ്, റിഫൈനറി, പെട്രോകെമിക്കൽ, ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്, റിന്യൂവബിൾസ്, മറ്റ് സെഗ്‌മെന്റുകൾ എന്നിങ്ങനെ ഒന്നിലധികം സെഗ്‌മെന്റുകൾ ഒഎൻജിസി പ്രവർത്തിക്കുന്നു. എച്ച്പിസിഎൽ, എംആർപിഎൽ, പെട്രോനെറ്റ് എൽഎൻജി, പ്രൈസ് പെട്രോളിയം എന്നി കമ്പനികളും ഒഎൻജിസിക്ക് സ്വന്തമായുണ്ട്.
ഒഎൻജിസിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 29 ശതമാനം വർധിച്ചു. 2022 സാമ്പത്തിക വർഷത്തിൽ 4,91,300 കോടി രൂപായിരുന്നു വരുമാനം 2023 ൽ 6,32,326 കോടി രൂപയായി. അതേസമയം ലാഭത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി. ഗതാഗത ചെലവിൽ വന്ന പെട്ടന്നുള്ള വർധനവാണ് ഇതിന് കാരണം. 186 രൂപയിൽ ലഭ്യമായ ഓഹരിക്ക് 7.45 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. പിഇ അനുപാതം 6.16 മടങ്ങും പിബി അനുപാതം 0.78 മടങ്ങുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications