റീട്ടെയിൽ നിക്ഷേപകർക്ക് മനം നിറയെ റിട്ടേൺ നൽകിയ ഓഹരിയാണ് ടെക്സൈറ്റൽ കമ്പനിയായ ട്രൈഡന്റ് ലിമിറ്റഡ്. വൈവിധ്യമായ പോർട്ട്ഫോളിയോ ഉള്ള കമ്പനി തുണിത്തരങ്ങൾ, പേപ്പർ, നൂൽ, രാസവസ്തുക്കൾ എന്നിവ നിർമിക്കുന്നുണ്ട്. പത്ത് വർഷത്തിനിടെ ഏകദേശം 3,600 ശതമാനം റിട്ടേൺ നൽകിയ ഓഹരി സമീപകാല ഭാവിയിൽ നെഗറ്റീവ് റിട്ടേണാണ് നിക്ഷേപർക്ക് നൽകിയത്.
1 വർഷത്തിനിടെ 25.05 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. സമീപ ഭാവിയിൽ ഓഹരി വാങ്ങിയവരിൽ പലരും നഷ്ടത്തോടെയായിരിക്കും ഓഹരി ഹോൾഡ് ചെയ്യുന്നത്. ഓഹരിയുടെ മുന്നേറ്റം എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.
ട്രൈഡന്റ് ലിമിറ്റഡ്
പഞ്ചാബിലെ സംഗേര ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് ട്രൈഡന്റ് ലിമിറ്റഡ്. ടവലുകൾ, പ്രിന്റിംഗ് പേപ്പർ, നെയ്ത്ത്, ഹോസിയറി നൂലുകൾ, സൾഫ്യൂറിക് ആസിഡ് തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പ്പന്നങ്ങൾ. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും കയറ്റുമതിയിൽ നിന്നാണ്. ഏകദേശം 17,000 കോടി രൂപയുടെ വിപണി മൂലധനമുള്ള ട്രൈഡന്റ് ലിമിറ്റഡ് മിഡ് കാപ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഓഹരിയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ട്രൈഡന്റ് ഓഹരികൾ 326 ശതമാനം വളർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഓഹരി വില ഏകദേശം 665 ശതമാനം കുതിച്ചുയർന്നു. 2018 ജൂലായിൽ 5.57 രൂപയായിരുന്നു ഓഹരി വില. വെള്ളിയാഴ്ച 0.62 ശതമാനം ഇടിവിൽ 33.62 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ട്രൈഡന്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏകദേശം 3,600 ശതമാനം മുന്നേറ്റമാണ് നടത്തിയത്. 10 വർഷം മുൻപ് 10,000 രൂപ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത്തെ മൂല്യം ഏകദേശം 4 ലക്ഷം രൂപയായി മാറുമായിരുന്നു.
2022 ജൂലായ് 21 നാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 43.75 രൂപയിലേക്ക് ഓഹരി വിലയെത്തിയത്. 2023 മാര്‍ച്ച് 27 ന് രേഖപ്പെടുത്തിയ 25.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. പന്ത്രണ്ട് മാസത്തെ ഓഹരിയുടെ ഇപിഎസ് 0.83 മടങ്ങാണ്. നിലവിൽ 4.56 മടങ്ങ് പിബിയിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
ഓഹരി ഉടമകൾ
എക്സ്ചേഞ്ചുകളിൽ ലഭ്യമായ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലാണ്. 73.19 ശതമാനം ഓഹരികൾ പ്രമോട്ടർമാർ ഹോൾഡ് ചെയ്യുന്നുണ്ട്. പൊതു ഓഹരി ഉടമകളിൽ, മ്യൂച്വൽ ഫണ്ടുകൾക്കും വിദേശ നിക്ഷേപകർക്കും കാര്യമായ ഓഹരി പങ്കാളിത്തമില്ല. അതേസമയം റീട്ടെയിൽ നിക്ഷേപകർക്ക് കമ്പനിയിൽ ഏകദേശം 18 ശതമാനം ഓഹരികളുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 10 വർഷത്തിനിടെ ട്രൈഡന്റ് ലിമിറ്റഡിന്റെ വരുമാനത്തിൽ വലിയ വർധനവുണ്ട്. 2014 സാമ്പത്തിക വർഷത്തിൽ വെറും 3,868 കോടി രൂപയായിരുന്ന വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 6,332 കോടി രൂപയായി ഉയർന്നു. അതേസമയം, അറ്റാദായം ഇതേ കാലയളവിൽ ഇരട്ടിയിലധികം വർധിച്ച് 441 കോടി രൂപയായി.
2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി 116 കോടി രൂപ ലാഭം നേടി. അതേസമയം ഒരു വർഷം മുൻപുള്ള നാലാം പാദത്തേക്കാൾ 50 ശതമാനം കുറവാണിത്. വരുമാനം 1562 കോടി രൂപയാണ്.
50 രൂപയിലേക്ക് എത്തുമോ?
റിസ്‌ക് എടുക്കാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് ഓഹരി 35 രൂപയ്ക്ക് മുകളിലെ നിലവാരത്തില്‍ വാങ്ങുന്നത് പരിഗണിക്കാമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.35 രൂപ കടന്നാല്‍ ഓഹരി വില 50 രൂപയിലേക്ക് എത്താമെന്നാണ് ജിസിഎല്‍ ബ്രോക്കിംഗ് റിസര്‍ച്ച് അനലിസ്റ്റ് വൈഭവ് കൗശിക്ക് പറയുന്നത്. ഈ വിലയില്‍ ഓഹരി വാങ്ങുന്നവര്‍ 32 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 32 രൂപയിലേക്ക് താഴ്ന്നാല്‍ 24 രൂപ വരെ എത്താം എന്നാണ് നിരീക്ഷണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications