ഓഹരി നിക്ഷേപകർക്ക് മൂലധന നേട്ടത്തിനൊപ്പം ലാഭമുണ്ടാക്കാനുള്ള മാർഗമാണ് ബോണസ് ഓഹരികളും ലാഭവിഹിതവും. പണമായി നിക്ഷേപകർക്ക് ലാഭം കൈമാറുന്നതാണ് ലാഭവിഹിതം. ബോണസ് ഓഹരികൾ വഴി സൗജന്യ ഓഹരികൾ നിക്ഷേപകർക്ക് ലഭിക്കും. ലാഭവിഹിതത്തിലൂടെ പണം നിക്ഷേപകന് നേരിട്ട് അക്കൗണ്ടിലെത്തും.
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. ഈ വാരത്തിൽ അടുത്ത ദിവസം ബോണസ് ഓഹരി, ലാഭവിഹിതം എന്നിവയ്ക്ക് റെക്കോർഡ് തീയതി പ്രഖ്യാപിച്ച 2 ഓഹരികളാണ് ഷിഷ് ഇൻഡസ്ട്രീസും നോവാർട്ടിസ് ഇന്ത്യയും.
ഷിഷ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ, മൾട്ടി വാൾ കോറഗേറ്റഡ് ഷീറ്റുകൾ എന്നിവ നിർമിക്കുന്ന സൂറത്ത് ആസ്ഥാനമായ കമ്പനിയാണ് ഷിഷ് ഇൻഡസ്ട്രീസ്. ഈ സ്മോൾ കാപ് കമ്പനി 2:1 എന്ന അനുപാതത്തിലാണ് ഓഹരി ബോണസ് ഇഷ്യു നടത്തുന്നത്. അതായത്, ഹോൾഡ് ചെയ്യുന്ന 10 രൂപ മുഖവിലയുള്ള ഓരോ ഷിഷ് ഇൻഡസ്ട്രീസ് ഓഹരിക്കും അധികമായി 2 ഓഹരികൾ ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 20 ആണ്.

ബുധനാഴ്ച 3.30 ശതമാനം നേട്ടത്തിൽ 390 രൂപയിലാണ് ഓഹരിയുള്ളത്. 416 രൂപയാണ് 52 ആഴ്‌ചയിലെ ഉയർന്ന വില. റെക്കോർഡ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി 52 ആഴ്ച ഉയർന്ന നിരക്കിലെത്തിയത്. 136 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. മൂന്ന് മാസത്തിനിടെ 33.49 ശതമാനം മുന്നേറ്റം നടത്തിയ ഓഹരി 2023 ൽ ഇതുവരെ 158.41 ശതമാനം റിട്ടേൺ നൽകി. 1 വർഷത്തെ പ്രകടനം 90.15 ശതമാനമാണ്.
നോവാർട്ടിസ് ഇന്ത്യ ലിമിറ്റഡ്
സ്വിസ്വർലാൻഡ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് നോവാർട്ടിസ്. 1947 മുതൽ ഇന്ത്യയിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ലിമിറ്റഡ്. ഫാർമസ്യൂട്ടിക്കൽസ്, ജനറിക്, ഓവർ ദ കൗണ്ടർ, അനിമൽ ഹെൽത്ത് എന്നി ബിസിനസിൽ കമ്പനി ഏർപ്പെടുന്നുണ്ട്. ഈ ഫാർമസ്യൂട്ടിക്കൽ സ്മോൾ കാപ് കമ്പനി 950 ശതമാന ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 20 ആണ്.
ലാഭവിഹിതം
അന്തിമ ലാഭവിഹിതം, പ്രത്യേക ലാഭവിഹിതം എന്നിങ്ങനെ 2 തരത്തിലാണ് ഓഹരി 47.50 രൂപ ലാഭവിഹിതം നല്‍കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരിക്ക് 10 രൂപയാണ് അന്തിമ ലാഭവിഹിതം. പ്രത്യേക ലാഭവിഹിതമായി 37.50 രൂപയും നല്‍കും. കമ്പനിയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേക ലാഭവിഹിതം.
റെക്കോര്‍ഡ് തീയതിയില്‍ ഓഹരി കയ്യിലുള്ളവര്‍ക്ക് 47.50 രൂപ ലാഭവിഹിതം ലഭിക്കും. 5.27 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരി തുടര്‍ച്ചയായ ലാഭവിഹിതം നല്‍കിയ ചരിത്രമുണ്ട്. 2001 ഒക്‌ടോബര്‍ 3 മുതല്‍ 24 തവണ കമ്പനി ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച 1.2 ശതമാനം നേട്ടത്തിൽ 902.05 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരി സമീപ കാലത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. 1 വര്‍ഷത്തിനിടെ 35.99 ശതമാനം മുന്നേറിയ ഓഹരി 2023 ല്‍ ഇതുവരെ 33.72 ശതമാനം റിട്ടേണ്‍ നല്‍കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications