രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 6 ന് വിപണി വീണ്ടും വ്യാപാരം ആരംഭിക്കും. കഴിഞ്ഞ വാരത്തിലെ നഷ്ട കണക്കുകളെ തിരുത്തുക എന്നതാകും പുതിയ വാരത്തിലെ വിപണിയുടെ ലക്ഷ്യം. ഓഗസ്റ്റ് 7 മുതൽ 11 വരെയുള്ള വ്യാപാര ആഴ്ചയിൽ കോർപ്പറേറ്റ് നടപടികളെ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.
വിവിധ കമ്പനികൾ അധിക ഓഹരികൾ നൽകാനായി ബോണസ് ഇഷ്യൂവിനും ഓഹരി വിഭജനത്തിനും റെക്കോർഡ് തീയതികൾ പ്രഖ്യാപിക്കാറുണ്ട്. ഈ വാരം ഓഹരി വിഭജനതിനും ബോണസ് ഓഹരിക്കുമായി റെക്കോർഡ് തീയതി നിശ്ചയിച്ച രണ്ട് ഓഹരികളാണ് ഉള്ളത്. വിശദമായി നോക്കാം.
മേന മണി ഇൻഡസ്ട്രീസ്
ബയോ ഫ്യൂവൽ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സൂറത്ത് ആസ്ഥാനമായ കമ്പനിയാണ് മീന മണി ഇൻഡസ്ട്രീസ്. 1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള 10 ഓഹരികളായ വിഭജിക്കും. പത്ത് ഓഹരികൾ കയ്യിലുള്ളവർക്ക് 100 എണ്ണമായി വർധിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 11 ആണ്.

ഈ തീയതിക്ക് മുൻപ് ഓഹരി കയ്യിലുള്ളവരെയാണ് ഓഹരി വിഭജനത്തിന് അർഹരായി കണക്കാക്കുക. എക്‌സ് സ്പ്ലിറ്റ് തീയതിയായ ഓഗസ്റ്റ് 11 ഓടെ ഓഹരി വില ഓഹരി വിഭജനത്തിനുള്ള അനുപാതത്തിൽ ക്രമീകരിക്കും. ഓഹരി വിഭജനത്തിന് ശേഷം ഓഹരി വിലയും മുഖവിലയും കുറയും.
ഓഹരി വില
വെള്ളിയാഴ്ച 37.22 രൂപയിലാണ് മേനാ മണി ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 7.18 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. ഒരു വർഷത്തിനിടെ ഓഹരി 45.97 രൂപയിലേക്ക് കുതിച്ചു. മൂന്ന് മാസത്തിനിടെ 186.31 ശതമാനം റിട്ടേണാണ് മേനാ മണി ഇൻഡസ്ട്രീസ് നൽകിയത്. ഒരു വർഷത്തിനിടെ 227.93 ശതമാനം റിട്ടേൺ നൽകിയ ഓഹരി 2023 ൽ 160.28 ശതമാനം റിട്ടേണും നിക്ഷേപകർക്ക് നൽകി.
രാഘവ് പ്രൊഡക്ടിവിറ്റി
മെറ്റൽ സെക്ടറിൽ പ്രവർത്തിക്കുന്ന രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്സ് സ്റ്റീൽ, അലോയ് എന്നിവയുടെ നിർമാണവും വിതരണവും നടത്തുന്ന കമ്പനിയാണ്. ജൂലായ് 28 ന് ചേർന്ന ബോർഡ് യോഗം, 1:1 അനുപാതത്തിൽ ബോണസ് ഇഷ്യൂവിന് അംഗീകാരം നൽകി. ഇതുപ്രകാരം ഒരു ഓഹരികൾ കയ്യിലുള്ളവർക്ക് അധികമായി ഒരു ഓഹരികൾ ലഭിക്കും.
10 ഓഹരി കയ്യിലുണ്ടെങ്കിൽ 20 എണ്ണമായി മാറും. ഓഹരി ഓഗസ്റ്റ് 8 ന് എക്‌സ് ബോണസ് ട്രേഡ് ചെയ്യും. ഇതേ ദിവസമാണ് റെക്കോർഡ് തീയതിയും.
ഓഗസ്റ്റ് 8 ന് മുൻപായി ഓഹരികൾ വാങ്ങുന്നവർക്കാണ് അധിക ഓഹരികൾ ലഭിക്കുക. ബോണസ് ഇഷ്യൂവിന് ശേഷം ഓഹരി വില അതേ അനുപാതത്തിൽ ക്രമീകരിക്കും. മുഖവില ഉയരാത്തതിനാൽ നിക്ഷേപകർക്ക് ലാഭമുണ്ട്. കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുകയാണെങ്കിൽ അധിക ഓഹരികളിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും.
ഓഹരി വില
വെള്ളിയാഴ്ച 1,094.80 രൂപയിലാണ് രാഘവ് പ്രൊഡക്ടിവിറ്റി വ്യാപാരം അവസാനിപ്പിച്ചത്. 215 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 1,180 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. ഒരു വർഷത്തിനിടെ 66.88 ശതമാനം റിട്ടേൺ നൽകിയ ഓഹരി മൂന്ന് വർഷത്തിനിടെ 852 ശതമാനം മുന്നേറി. 22.18 ശതമാനം റിട്ടേണാണ് 2023 ൽ ഓഹരി നൽകിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications