ലാഭവിഹിതം നല്‍കുന്നതിന് പകരം കമ്പനികൾ ഓഹരി ഉടമകൾക്ക് സൗജന്യ ഓഹരികള്‍ നല്‍കാറുണ്ട്. ഇവയാണ് ബോണസ് ഓഹരികള്‍. ഇതുവഴി ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് അധിക ഓഹരികള്‍ സൗജന്യമായി ലഭിക്കും. നിശ്ചിത അനുപാതത്തിലാണ് കമ്പനികള്‍ ബോണസ് ഓഹരികള്‍ നല്‍കുന്നത്. 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചാല്‍ കയ്യിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരി സൗജന്യമായി ലഭിക്കും.
ബോണസ് ഓഹരികൾക്ക് അർഹതയുള്ള ഓഹരി ഉടമകളെ കണ്ടെത്താൻ കമ്പനികൾ എക്സ് ബോണസ്/ റെക്കോർഡ് തീയതികൾ നിശ്ചയിക്കും. എക്‌സ് ഡേറ്റിന് ശേഷം ഓഹരികള്‍ വാങ്ങുന്ന ഓഹരി ഉടമയ്ക്ക് ബോണസ് ഓഹരികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. ജൂലായ് 10 മുതല്‍ 14 വരെയുള്ള വ്യാപാര ആഴ്ചയില്‍ ബോണസ് ഓഹരികള്‍ക്കായി എക്‌സ് ബോണസ് ട്രേഡ് ചെയ്യുന്നത് 2 ഓഹരികളാണ്. ഇവയുടെ വിശദാംശങ്ങൾ നോക്കാം.

ആപ്ടെക് ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന സേവന കമ്പനിയാണ് ആപ്‌ടെക് ലിമിറ്റഡ്. 2:5 അനുപാതത്തില്‍ ആപ്‌ടെക് ലിമിറ്റഡ് അധിക ഓഹരികള്‍ നല്‍കും. 5 ഓഹരികളില്‍ പോര്‍ട്ട്‌ഫോളിയോയിലുണ്ടെങ്കില്‍ 2 എണ്ണം സൗജന്യമായി നേടാം. ഇതിനുള്ള എക്‌സ് ബോണസ് തീയതി ജൂലായ് 14 ആണ്. വെള്ളിയാഴ്ച 497.65 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
2023 മേയ് 30 നാണ് ആപ്ടെക് ലിമിറ്റഡ് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 591.85 രൂപയിലെത്തിയത്. 218.40 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 2022 ജൂലായ് 12 നാണ് ഈ വിലയിലെത്തിയത്. നിലവിലെ ഓഹരി വില വർഷത്തെ ഉയർന്ന നിരക്കിൽ നിന്ന് 15.85 ശതമാനം താഴ്ന്ന നിലവാരത്തിലാണ്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് 128.02 ശതമാനം ഉയരത്തിലാണ് നിലവിലെ ഓഹരി വില.
2023 മാര്‍ച്ച് പാദത്തില്‍ 181.47 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 170.88 ശതമാനത്തിന്റെ വര്‍ധനവാണിത്. 33.35 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രേഖപ്പെടുത്തിയത്. 2022 മാര്‍ച്ച് പാദത്തില്‍ ഇത് 25.54 കോടി രൂപയായിരുന്നു. 30.55 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്.
തപാരിയ ടൂള്‍സ്
ഹാൻഡ് ടൂളുകളുടെ നിർമാണത്തിലും വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് തപരിയ ടൂൾസ്. മഹാരാഷ്ട്രയിലെ നാസികിൽ കമ്പനിക്ക് 42,832 ചതുരശ്ര മീറ്ററിലുള്ള പ്ലാന്റുണ്ട്. സ്ക്രൂ ഡ്രൈവറുകൾ, സൈഡ് കട്ടിംഗ് പ്ലയർ, ലോംഗ് നോസ് പ്ലയർ, സർക്ലിപ്പ് പ്ലയർ, വാട്ടർ പമ്പ് പ്ലയർ, പിൻസർ, വൈസ് ഗ്രിപ്പ് പ്ലയർ, ടൂൾ സെറ്റ് തുടങ്ങിയ ഉത്പ്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.
4:1 അനുപാതത്തിലാണ് കമ്പനി അധിക ഓഹരി നല്‍കുന്നത്. കയ്യിലുള്ള ഒരു ഓഹരിക്ക് 4 ഓഹരികള്‍ അധികമായി ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 11 ആണ്. 10.50 രൂപയിലാണ് തപാരിയ ടൂള്‍സ് ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 2022 ജൂലായ് 13ന് രേഖപ്പെടുത്തിയ 12.14 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. 10.50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
തപാരിയ ടൂള്‍സിന്റെ ആകെ വില്പനയിൽ 2023 മാര്‍ച്ച് പാദത്തില്‍ 6.41 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. അതേസമയം അറ്റാദായം 2023 മാര്‍ച്ച് പാദത്തില്‍ 17.83 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 19.95 കോടി രൂപയായിരുന്നു. 10.62 ശതമാനം ഇടിവാണ് അറ്റാദയത്തില്‍ ഉണ്ടായത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications