ഓഹരി വിപണി നിക്ഷേപകർക്ക് അധിക ലാഭം നേടാനുള്ള വഴിയാണ് ലാഭവിഹിതം. ഓഹരി വിലയിലെ നേട്ടത്തിനൊപ്പം ത്രൈമാസത്തിൽ സ്ഥിര വരുമാനം നേടാൻ ഡിവിഡന്റുകൾ സഹായിക്കും. സ്ഥിരമായി ലാഭവിഹിതം നൽകുന്ന ഓഹരികളാണെങ്കിൽ നിക്ഷേപകന് ഇരട്ട ലാഭമാണ് ഇത്തരം നിക്ഷേപങ്ങൾ.
മിഡ് കാപ് ഓഹരിയായ ലിൻഡെ ഇന്ത്യ ലിമിറ്റഡും സ്‌മോൾ കാപ് ഓഹരിയായ ഗാന്ധി സ്പെഷ്യൽ ട്യൂബ്‌സ് ലിമിറ്റഡും ഈ വാരത്തിൽ ചേർന്ന ബോർഡ് യോഗത്തിൽ 12 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിശദാശംങ്ങൾ നോക്കാം.
ഗാന്ധി സ്പെഷ്യൽ ട്യൂബ്സ്
സ്റ്റീൽ ട്യൂബ് നിർമിക്കുന്ന സ്മോൾ കാപ് കമ്പനിയാണ് ഗാന്ധി സ്പെഷ്യൽ ട്യൂബ്സ്. മേയ് 23 ന് ചേർന്ന ബോർഡ് യോഗത്തിൽ കമ്പനി ഓഹരി ഉടമകൾക്ക് 240 ശതമാനം ലാഭവിഹിതമാണ് ശുപാർശ ചെയ്തത്. 5 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 240 ശതമാനം ലാഭവിഹിതമായി 12 രൂപ ലഭിക്കും. ഈ അന്തിമ ലാഭവിഹിതത്തിനായുള്ള റെക്കോർഡ് തീയതി ജൂലായ് 28 വെള്ളിയാഴ്ചയാണ്. ഈ തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങിയവർക്കാണ് ലാഭവിഹിതത്തിന് അർഹതയുണ്ടാവുക.

ഡിവിഡന്റ് ചരിത്രം
2001 ജൂലായ് മുതൽ 24 തവണയാണ് ഗാന്ധി സ്പെഷ്യൽ ട്യൂബ്സ് ലാഭവിഹിതം നൽകിയത്. കഴിഞ്ഞ 12 മാസത്തിനിടെ 10 രൂപയാണ് ഓഹരി ലാഭവിഹിതം നൽകിയത്. നിലവിലെ വിലയിൽ 1.81 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ഓഹരി വില
വ്യാഴാഴ്ച 5.12 ശതമാനം ഉയർന്ന ഗാന്ധി സ്പെഷ്യൽ ട്യൂബ്സ് ഓഹരികൾ 551.20 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. 637.55 രൂപയാണ് ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 311.60 രൂപയാണ്.
ലിൻഡെ ഇന്ത്യ
ഇൻഡസ്ട്രിയൽ ഗ്യാസ് കമ്പനിയായ ലിൻഡെ ഇന്ത്യ മേയ് 23 ന് ചേർന്ന ബോർഡ് യോഗത്തിലാണ് 120 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 12 രൂപ ലാഭവിഹിതം ലഭിക്കും. കമ്പനിയുടെ പ്രത്യേക ലാഭവിഹിതായ 7.50 രൂപയും അന്തിമ ലാഭവിഹിതമായ 4.50 രൂപ അടക്കമാണ് 12 രൂപ ലാഭവിഹിതം നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി ആഗസ്റ്റ് 10 ആണ്.
ഡിവിഡന്റ് ചരിത്രം
2004 ജൂലായ് മുതൽ 23 തവണയാണ് കമ്പനി ലാഭവിഹിതം നൽകിയത്. 12 മാസത്തിനിടെ 13.50 രൂപയാണ് ലിൻഡെ ഇന്ത്യ ഓഹരികൾ നൽകിയ ലാഭവിഹിതം. ഡിവിഡന്റ് യീൽഡ് 0.34 ശതമാനാണ്.
ഓഹരി വില
ലിൻഡെ ഇന്ത്യയുടെ ഓഹരികൾ വ്യാഴാഴ്ച 0.13 ശതമാനം ഇടിഞ്ഞ് 3,993.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 4,269.20 രൂപയാണ്. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വില 2,710 രൂപയുമാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1.55 ശതമാനം മുന്നേറ്റാമാണ് ഓഹരി വിലയിലുണ്ടായത്.
1 വർഷത്തിനുള്ളിൽ ലിൻഡെ ഇന്ത്യ ഓഹരികൾ 36.46 ശതമാനം പോസിറ്റീവ് റിട്ടേൺ നൽകി. 3 വർഷത്തിനുള്ളിൽ ലിൻഡെ ഇന്ത്യ മൾട്ടിബാഗർ റിട്ടേൺ നൽകി. 704.27 ശതമാനമാണ് ഓഹരികൾ നൽകിയ റിട്ടേൺ. 5 വർഷത്തിനുള്ളിൽ ഇത് 840.68 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications