ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ പ്രാഥമിക ഓഹരി വിൽപനയുടെ തിരക്കാണ്. 2023-ൽ നിരവധി കമ്പനികളാണ് വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജിയോ ഫിനാൻഷ്യൽ സർവീസിന്റെ ലിസ്റ്റിംഗും വരാനിരിക്കുന്ന ടാറ്റ ടെക്നോളജീസിന്റെ ഐപിഒയും വിപണിയിൽ ശ്രദ്ധാ കേന്ദ്രങ്ങളാണ്. വിപണിയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കുതിപ്പാണ് ഐപിഒകൾക്കും സാഹായകമായത്.
ഇരട്ടയക്ക പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ഓഹരികളും ലിസ്റ്റിംഗിന് ശേഷം ഇരട്ട അക്ക റിട്ടേൺ നൽകിയ ഓഹരികശും നിരവധി. അതേസമയം സെപ്‌റ്റംബർ മാസത്തിൽ എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌ത 11 ഐപിഒകളിൽ നിന്നുള്ള പ്രതികരണം സമ്മിശ്രമാണ്. ഉദാഹരണത്തിന് കഴിഞ്ഞ അഞ്ച് ഐപിഒ അരങ്ങേറ്റങ്ങളിൽ മൂന്നെണ്ണം കുറഞ്ഞ പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.
രണ്ടെണ്ണമാകട്ടെ ഡിസ്ക്കൗണ്ടിലുമാണ് ലിസ്റ്റ് ചെയ്തത്. അതിനാൽ ഐപിഒയിൽ നിക്ഷേപിക്കും മുൻപ് രണ്ട് സാധ്യതകളും പരിശോധിക്കണം. വരുന്നാഴ്ച സബ്സ്ക്രിപ്ഷന് തുറക്കുന്ന ഓഹരിയാണ് വുമൺ കാർട്ട്. ഈ ഐപിഒയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

വുമൺ കാർട്ട്
2018 ൽ ആരംഭിച്ച ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമാണ് വുമൺ കാർട്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ചർമ്മ സംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം എന്നിവയ്ക്കായി വൈവിധ്യമാർന്ന ബ്യൂട്ടി ബ്രാൻഡുകളും വെൽനസ് ഉൽപ്പന്നങ്ങളും ഓൺലൈനായി വിൽപ്പന നടത്തുന്ന കമ്പനിയാണിത്.
100-ലധികം ചർമ്മസംരക്ഷണ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 2022 ഏപ്രിലിൽ ഡൽഹിയിലെ ഷാലിമാർ ബാഗിൽ കമ്പനി ഔട്ട്ലെറ്റ് ആരംഭിച്ചിട്ടുണ്ട്. വണ്ടർകർവ്, സയ്ദ ജ്യുവൽസ്, ഫൈസാ ആൻഡ് ഫെയ തുടങ്ങിയ സൗന്ദര്യവർദ്ധക ബ്രാൻഡുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഐപിഒ വിശദാംശങ്ങൾ
9.56 കോടി രൂപ വിലമതിക്കുന്നതാണ് വിമൻകാർട്ട് ഐപിഒ. 1,112,000 ഓഹരികളുടെ പുതിയ ഇഷ്യൂ വഴിയാണ് പ്രാരംഭ ഓഹരി വിൽപ്പന നടക്കുന്നത്. വുമണ്‍കാര്‍ട്ട് ലിമിറ്റഡിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ ബുധനാഴ്ച വരെ നീണ്ടു നില്‍ക്കും. 86 രൂപയാണ് ഐപിഒ പ്രൈസ് ബാന്‍ഡ്. 10 രൂപ മുഖവിലയുള്ള ഓഹരികളാണ് കമ്പനി അനുവദിക്കുന്നത്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,600 ഓഹരികള്‍ക്കായി ബിഡ് ചെയ്യാം. ഒറ്റ ബിഡ്ഡിന് 1,37,600 രൂപ വേണം.
ഐപിഒ ലക്ഷ്യങ്ങൾ
ഇഷ്യൂ ചെലവുകൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ആപ്പ് വികസന ചെലവുകൾക്കും ഫണ്ട് ഉപയോഗപ്പെടുത്തുകയാണ് ഐപിഒയുടെ ലക്ഷ്യങ്ങളെന്ന് വുമൺ കാർട്ട് വിശദമാക്കുന്നു. പ്രവർത്തന മൂലധന ആവശ്യകതകൾക്കും ബ്രാൻഡിംഗ്, മാർക്കറ്റിംഗ് ചെലവുകൾക്കും ഇഷ്യുവിലൂടെ പണം കണ്ടെത്തും.
സാമ്പത്തികം
2023 ഓഗസ്റ്റ് 31 നുള്ള കണക്ക് പ്രകാരം കമ്പനിയുടെ വരുമാനം 764.99 ലക്ഷം രൂപയാണ്. 2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വിമൻകാർട്ട് ലിമിറ്റഡിന്റെ വരുമാനം 874.95 ലക്ഷം രൂപയാണ്. കമ്പനി 54.35 ലക്ഷം രൂപയുടെ ലാഭമാണ് ഓഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മാർച്ചിനെ അപേക്ഷിച്ച് 15.62 ശതമാനം വർധനവാണ്.
2022 സാമ്പത്തിക വര്‍ഷത്തെയും 2023 സാമ്പത്തിക വര്‍ഷത്തെയും താരതമ്യം ചെയ്താല്‍ വരുമാനത്തിലും ലാഭത്തിലും വലിയ വര്‍ധനവ് വുമണ്‍ കാര്‍ട് നേടിയിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 20.74 ലക്ഷമായിരുന്നു ലാഭം. ഇത് 2023 ല്‍ 47.01 ലക്ഷമായി വളര്‍ന്നു. വരുമാനം 425.67 ലക്ഷത്തില്‍ നിന്ന് 874.95 ലക്ഷമായി വളര്‍ന്നു.
അടിസ്ഥാന വിവരങ്ങൾ
വുമൺകാർട്ട് ഐപിഒയുടെ മാർക്കറ്റ് ക്യാപ് 36.19 കോടി രൂപയും പിഇ 50.67 മടങ്ങുമാണ്. 0.1 മടങ്ങാണ് ഡെബ്റ്റ് ടു ഇക്വിറ്റി അനുപാതം. ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം 15.11ശതമാനവും മൂലധന വരുമാനം 17.97 ശതമാനവുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications