പെട്ടന്നുള്ള പണ സമ്പാദനത്തിനുള്ള മാർഗമെന്ന് നിലയ്ക്ക് ഓഹരി നിക്ഷേപത്തെ കാണുന്നവരുണ്ട്. ഹ്രസ്വകാലം കൊണ്ട് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളാണ് ഇവർക്ക് മുന്നിലുള്ള ഉദാഹരണം. എന്നാൽ എല്ലാ ഓഹരികളിലും ഇത്തരത്തിലുള്ള റിട്ടേൺ പ്രതീക്ഷിക്കാൻ സാധിക്കില്ല. മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങുകയെന്നതാണ് സുരക്ഷിതമായ നിക്ഷേപ മാർഗം. ഓഹരികളെ പഠിച്ച് വളർച്ച സാധ്യത മനസിലാക്കി വാങ്ങുന്നത് നഷ്ട സാധ്യത കുറയ്ക്കും. 1 വർഷ കാലയളവിലേക്ക് വാങ്ങാനായി വിവിധ ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്ന 5 ഓഹരികളെ പരിചയപ്പെടാം.
ക്രസന്ന ഡയഗ്നോസിസ്
റേഡിയോളജിയിലും പാത്തോളജിയിലും ഇന്ത്യയിലെ ഏറ്റവും വലിയ ചികിത്സാ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ക്രസന്ന ഡയഗ്നോസിസ്. ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍സിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം, 1 വർഷത്തേക്ക് 960 രൂപയാണ് ക്രസന്ന ഡയഗ്നോസിസിന് കാണുന്ന ലക്ഷ്യവില. നിലവിലെ 621 രൂപ പ്രകാരം 54 ശതമാനം മുന്നേറ്റം ഓഹരി വിലയില്‍ കാണാം. ഒന്നാം പാദത്തിലെ മികച്ച വരുമാന വര്‍ധനവ് ഓഹരിക്ക് പോസറ്റീവ് ഘടകമാണ്.

ജിഎംഎം ഫോഡ്ലർ
എൻജിനീയറിങ് ഉപകരണങ്ങൾ, ഗ്ലാസ് കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ജിഎംഎം ഫോഡ്ലർ. ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസാണ്. 1,565 രൂപയിൽ ലഭ്യമായ ഓഹരിക്ക് 1 വർഷത്തേക്കുള്ള ലക്ഷ്യവില 2,230 രൂപയാണ്. ശക്തമായ ജൂൺ പാദ പ്രകടനമാണ് ഓഹരിയിൽ ബൈ റേറ്റിംഗ് നിലനിർത്താൻ കാരണമായതെന്ന് ബ്രോക്കറേജ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, പ്രൊമോട്ടർ ഓഹരി വിൽപ്പന നടത്തുന്നതോടെ സ്റ്റോക്കിലെ സമ്മർദ്ദം കുറയുമെന്നുമാണ് ബ്രോക്കറേജ് നിരീക്ഷണം.
വിഎ ടെക് വാബാഗ്
വാട്ടർ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് വിഎ ടെക് വാബാഗ് ലിമിറ്റഡ്. മുനിസിപ്പൽ, വ്യാവസായിക ഉപഭോക്താക്കൾക്കായി ഡസലൈനേഷനിലും ജലശുദ്ധീകരണവുമാണ് കമ്പനിയുടെ ബിസിനസ്. 1 വർഷത്തിനുള്ളിൽ 636 രൂപ നിലവാരത്തിലേക്ക് ഓഹരിയെത്തുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ നിഗമനം. 486 രൂപയിൽ ലഭ്യമായ ഓഹരിയിൽ 30 ശതമാനം മുന്നേറ്റമാണിത്.
ജലശുദ്ധീകരണ മേഖലയിലെ ദീർഘകാല വളർച്ച സാധ്യത ഓഹരിക്ക് ഗുണമാകും. ശക്തമായ ഓർഡർ ബുക്ക്, മാർക്കറ്റ് ലീഡർഷിപ്പ്, പ്രവർത്തനക്ഷമത എന്നിവ കൂടുതൽ ബിസിനസ് സാധ്യതകളെ എത്തിക്കുമെന്നും ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
കപ്പാസിറ്റ് ഇൻഫ്രാപ്രൊജക്ട്
നിർമാണ വ്യവസായ രംഗത്തെ മുൻനിര കമ്പനിയാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ്, സർക്കാർ സ്ഥാപനങ്ങൾക്കുള്ള പ്രോജക്ട് ഡിസൈൻ, മാനേജ്മെന്റ് സേവനങ്ങൾ എന്നിവ കമ്പനി നൽകുന്നു. 260 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ നുവാമ നൽകുന്ന ലക്ഷ്യവില. 206.35 രൂപയിൽ ലഭ്യമായ ഓഹരിക്ക് 24 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.
ശക്തമായ ഓർഡർ ബുക്ക്, ആദ്യ പാദത്തിൽ മികച്ച ഓർഡറുകൾ നേടിയെടുത്തത്, പൊതുമേഖലാ ഓർഡറുകളുടെ വർധിച്ച വിഹിതം, ശക്തമായ ബാലൻസ് ഷീറ്റ് എന്നിവയാണ് ഓഹരിയുടെ പോസറ്റീവ്.
സിഐഇ ഓട്ടോമോട്ടീവ് ഇന്ത്യ
സ്പാനിഷ് കമ്പനിയായ സിഐഇ ഓട്ടോമോട്ടീവ് ഗ്രൂപ്പിന്റെ ഇന്ത്യൻ സബ്സിഡിയറിയാണ് സിഐഇ ഓട്ടോമോട്ടീവ് ഇന്ത്യ. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. 576 രൂപയാണ് ലക്ഷ്യവില. നിലവിലെ വിലയിൽ ഓഹരി വാങ്ങിയാൽ 15 ശതമാനമാത്തോളം മുന്നേറ്റം ലഭിക്കും. ബുധനാഴ്ച 514.95 രൂപയിലാണ് സിഐഇ ഓട്ടോമോട്ടീവ് ഇന്ത്യ ഓഹരികൾ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications