ഓഹരി വിപണിയിൽ ജനുവരി 22 ന് അപ്രതീക്ഷിത അവധിയാണ്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിയിൽ വ്യാപാരം നടക്കില്ല. 23 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ നിരവധി കോർപ്പറേറ്റ് നടപടികളുണ്ട്. വിവിധ കമ്പനികൾ ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ ലാഭവിഹിതം, ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നിവയ്ക്കായി റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്.. ഇവയുടെ വിശദാംശങ്ങൾ അറിയാം.
റെക്കോർഡ് തീയതി
കോർപ്പറേറ്റ് നടപടികൾക്ക് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനാണ് റെക്കോർഡ് തീയതി നിശ്ചയിക്കുന്നത്. ഈ തീയതിയിൽ പോർട്ടഫോളിയോയിൽ ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരികളും ലാഭവിഹിതവും ലഭിക്കും. നിലവിൽ T+1 സെറ്റിൽമെന്റ് രീതിയായതിനാൽ എക്സ് തീയതിയും റെക്കോർഡ് തീയതിയും തുല്യമാണ്.

ലാഭവിഹിതം
ജനുവരി 23 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയില്‍ 7 ഓഹരികള്‍ എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നുണ്ട്.
* മാസ് ഫിന്‍ സര്‍വീസ് 3 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 22 ആണ്. അന്നേ ദിവസം വിപണി അവധിയാണ്.
* ബ്രോക്കറേജ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ 12.70 രൂപ ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 23 ആണ്.
* ഐടി കമ്പനിയായ വിപ്രോ 1 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. ജനുവരി 24 ആണ് എക്‌സ് ഡിവിഡന്റ് തീയതി.
* മാസ്‌ടേക് ലിമിറ്റഡ് ജനുവരി 25 നാണ് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. പ്രതിയോഹരി 7 രൂപ ലാഭവിഹിതം ലഭിക്കും.
* ഈ ആഴ്ച ഏറ്റവും വലിയ തുക ലാഭവിഹിതം നല്‍കുന്നത് കെഡിഡിഎല്‍ ലിമിറ്റഡാണ്. 58 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. ഓഹരി ജനുവരി 25 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* ഐഐഎഫ്എല്‍ ഫിനാന്‍സ് 4 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 25.
* ജനുവരി 25 ന് എക്‌സ് ഡിവഡന്റ് ട്രേഡ് ചെയ്യുന്ന മറ്റൊരു ഓഹരി കെസോള്‍വ്‌സ് ഇന്ത്യയാണ്. 7.50 രൂപയാണ് പ്രതിയോഹരി ലാഭവിഹിതം.
ബോണസ് ഓഹരി
ഇഷാൻ ഇന്റർനാഷണൽ ലിമിറ്റഡ്- എൻജിനീയറിംഗ് കമ്പനിയായ ഇഷാൻ ഇന്റർനാഷണലാണ് ഈ വാരം എക്സ് ബോണസ് ട്രേഡ് ചെയ്യുന്നതക്. ജലവൈദ്യുത നിലയങ്ങൾ, ട്രാൻസ്ഫോർമറുകൾ/സബ് സ്റ്റേഷനുകൾ, ജനറേറ്ററുകൾ, പഞ്ചസാര മെഷിനറികൾ, ബോയിലറുകൾ, സിമന്റ് പ്ലാന്റുകൾക്കുള്ള ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയവയാണ് കമ്പനി നിർമിക്കുന്നത്.
2:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ ഇഷ്യൂ ചെയ്യാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. അതായത് 1 രൂപ മുഖവിലയുള്ള ഇഷാൻ ഇന്റർനാഷണലിന്റെ 2 ഓഹരികൾ കൈവശം വെയ്ക്കുന്ന ഓരോ നിക്ഷേപകനും ഒരു ഓഹരി സൗജന്യമായി ലഭിക്കും. റെക്കോർഡ് തീയതിയായ ജനുവരി 25 ന് ഓഹരികൾ കയ്യിലുള്ളവർക്ക് ബോണസ് ഓഹരി ലഭിക്കുക.
ഓഹരി വിഭജനം
ഇഷാൻ ഇന്റർനാഷണൽ- കമ്പനി ബോണസ് ഓഹരിയോടൊപ്പം ഓഹരി വിഭജനത്തിനും വരുന്നാഴ്ച എക്സ് ട്രേഡ് ചെയ്യും. 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. അതായത്, 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതിയും ജനുവരി 25 ആണ്. ഓഹരി വിഭജനത്തിന് ശേഷമാണ് ബോണസ് ഇഷ്യു അനുവദിക്കുക.
ഡോൾഫിൻ ഓഫ്ഷോർ- ആഴക്കടൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ മറൈൻ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഡോൾഫിൻ ഓഫ്ഷോർ. 1:10 അനുപാതത്തിലാണ് ഡോൾഫിൻ ഓഫ്ഷോറും ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. എക്സ് സ്പ്ലിറ്റ് തീയതി ജനുവരി 25.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications