ഓരോ ആഴ്ചയും ഓഹരി വിപണി വ്യാപാരം ആരംഭിക്കും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് അതാത് ആഴ്ചകളിൽ നടക്കാനിരിക്കുന്ന കോർപ്പറേറ്റ് നടപടി ക്രമങ്ങളെ പറ്റിയാണ്. കമ്പനികൾ ലാഭവിഹിതം നൽകുന്ന സമയമായതിനാൽ ഏതൊക്കെ ഓഹരികൾ ആഴ്ചയിൽ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി തീരുമാനിച്ചിട്ടുണ്ടെന്ന് അറിയണം. മേയ് 29 മുതൽ ജൂൺ രണ്ട് വരെയുള്ള വ്യാപാര ദിവസങ്ങളിൽ ഐടി, എഫ്എംസിജി, മെറ്റൽ സെക്ടറുകളിലെ മുൻനിര ഓഹരികൾ എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഐടിസി, വേദാന്ത, എസ്ബിഐ, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ലു എനർജി തുടങ്ങിയ മുൻനിര കമ്പനികൾ ഈ വാരം എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളുടെ കൂട്ടത്തിലുണ്ട്. ഇന്ത്യൻ വിപണികളിൽ നിലവിൽ എക്സ് ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും ഒന്ന് തന്നെയാണ്.
ചില ഓഹരികൾ 2023 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതവും 2024 സാമ്പത്തിക വർഷത്തിലെ ആദ്യ ഇടക്കാല ലാഭവിഹിതവുമാണ് നൽകുന്നത്. ഓരോ ദിവസവും റെക്കോർഡ് തീയതിയ നിശ്ചയിച്ച ഓഹരികൾ നോക്കാം.

മേയ് 29
മേയ് 29ന് റെക്കോർഡ് തീയതി നിശ്ചയിച്ച ഓഹരികളിലൊന്നാണ് ആനന്ദ് രതി വെൽത്ത്. 2023 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി 7 രൂപ വീതം ഓഹരി ഉടമകൾക്ക് ളബിക്കും. ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപേഴ്‌സ് ഇടക്കാല ലാഭവിഹിതമായി 0.075 രൂപ നൽകും. എംഎം ഫ്രോഗിംസ് ഇടക്കാല ലാഭവിഹിതമായി 6 രൂപയാണ് ഓഹരി ഉടമകൾക്ക് നൽകുന്നത്.
മേയ് 30
മുൻനിര എഫ്എംസിജി ഓഹരിയായ ഐടിസി അന്തിമ ലാഭവിഹിതവും പ്രത്യേക ലാഭവിഹിതവും നൽകുന്നു. ഇതിനുള്ള റെക്കോർഡ് തീയതി മേയ് 30 ആണ്. അന്തിമ ലാഭവിഹിതമായ 6.75 രൂപയും പ്രത്യേക ലാഭവിഹിതമായി 2.75 രൂപയും ലഭിക്കും. ആകെ 9.50 രൂപ ലാഭവിഹിതമായി ലഭിക്കും.
റാലീസ് ഇന്ത്യ പ്രതിയോഹരി 2.50 രൂപ ലാഭവിഹിതം നൽകും. ലാർജ് കാപ് ഓഹരികളിൽ മികച്ച ലാഭവിഹിതം നൽകുന്ന വേദാന്തയുടെ റെക്കോർഡ് തീയതിയും മേയ് 30 ആണ്. ഓഹരിയുടമയ്ക്ക് പ്രതിയോഹരി 18.50 രൂപ ലാഭവിഹിതം നൽകും.
മേയ് 31
മേയ് 31 ന് ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ച പ്രധാന ഓഹരി എസ്ബിഐയാണ്. പ്രതിയോഹരി 11.30 രൂപയാണ് എസ്ബിഐ നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുന്നത്. അദ്വാനി ഹോട്ടൽ ആൻഡ് റിസോർട്ട് 1.40 രൂപയും ഡിബി ക്രോപ്‌സ് 3 രൂപയും ലാഭവിഹിതം നൽകും.
ജൂൺ 1
ശ്രീ സിമന്റ് ഓഹരികൾ ജൂൺ 1 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 55 രൂപയാണ് ഓഹരി ഉടമയ്ക്ക് ലാഭവിഹികമായി ലഭിക്കുന്നത്. ഇതേ ദിവസം റെക്കോർഡ് തീയതി നിശ്ചയിച്ച ഓഹരികളായ ആപ്‌ടെക് 6 രൂപയും സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ് 0.80 രൂപയും ട്രൈഡന്റ് 0.36 രൂപയും ലാഭവിഹിതം നൽകും.
ജൂൺ 2
ഇൻഫോസിസ് ഓഹരികളുടെ റെക്കോർഡ് തീയതി ജൂൺ 2 ആണ്. 17.50 രൂപയാണ് ഓഹരി ഉടമയക്ക് ലാഭവിഹിതമായി ലഭിക്കുന്നത്. ഇൻഡസ്ഇൻഡ് ബാങ്ക് 14 രൂപയും ഹാവിൽസ് 4.50 രൂപയും ലാഭവിഹിതം നൽകും. ജെഎസ്ഡബ്ലു എനർജി 2 രൂപയും മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് 2.50 രൂപയും സ്റ്റീൽകാസ്റ്റ് 3.15 രൂപയും ലാഭവിഹിതം നൽകും.
ശ്രദ്ധിക്കേണ്ടവ
ഡിവിഡന്റ് പേഔട്ടിനായി കമ്പനിയുടെ ഓഹരികളുടെ വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ്-ഡിവിഡന്റ് തീയതി. റെക്കോർഡ് തീയതിക്കുള്ളിൽ ഓഹരികൾ വാങ്ങിയവർക്കാണ് ലാഭവിഹിതത്തിന് അർഹതയുണ്ടാവുക.
T+1 സെറ്റിൽമെന്റ് പ്രകാരം എക്സ് ഡിവിഡന്റ്, റെക്കോർഡ് തീയതികൾ ഒരു ദിവസമാണ്. അതേസമയം, എക്‌സ്-ഡിവിഡന്റ് തീയതി പേയ്‌മെന്റ് തീയതിയിൽ നിന്ന് വ്യത്യസ്തമാണെന്ന കാര്യം ശ്രദ്ധിക്കണം. ലാഭവിഹിതം പിന്നീടാണ് നൽകുന്നത്. ഡിവിഡന്റ് പേയ്മെന്റിന് അംഗീകാരം ലഭിച്ച് 30 ദിവസത്തിനുള്ളിൽ ലാഭവിഹിതം നൽകും.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications