മള്‍ട്ടിബാഗര്‍ റിട്ടേണ്‍ കൊതിക്കുന്ന റിട്ടെയില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ളയിടമാണ് പെന്നി ഓഹരികള്‍. മികച്ച റിട്ടേണ്‍ നല്കാന് ശേഷിയുള്ളതിന് സമാനമായി വലിയ അളവില്‍ അപകടസാധ്യതയും പെന്നി ഓഹരിക്കുണ്ട്. 100 ശതമാനത്തോളം മുന്നേറുന്നത് പോലെ നിക്ഷേപം അതേ രീതിയില്‍ ഇല്ലാതാക്കാനും പെന്നി ഓഹരിക്ക് സാധിക്കും. പലപ്പോഴും കുറഞ്ഞ ലിക്വിഡിറ്റിയാണ് പെന്നി ഓഹരികളില്‍ പാരയാകുന്നത്. നിക്ഷേപത്തിന് മികച്ച പെന്നി ഓഹരികളെ കണ്ടെത്താൻ അൽപം പഠനം നടത്തേണ്ടതുണ്ട്.
പെന്നി ഓഹരി
കുറഞ്ഞ വിപണി മൂല്യമുള്ള ഓഹരികളാണ് പൊതുവെ പെന്നി ഓഹരികളായി കണക്കാക്കുന്നത്. പൊതുവെ ഇവ 50 രൂപയ്ക്കും താഴെയാണ് വ്യാപാരം നടക്കാറുള്ളത്. യുഎസ് മാര്‍ക്കറ്റില്‍ ഡോളറിനേക്കാള്‍ താഴെ പെന്നിയില്‍ വ്യാപാരം നടക്കുന്ന ഓഹരിയില്‍ നിന്നാണ് പെന്നി ഓഹരികള്‍ എന്ന് പേര് വരുന്നത്. കുറഞ്ഞ ലിക്വിഡിറ്റിയുള്ള ഓഹരികളാണിവ. ട്രേഡ് ചെയ്യുന്ന ഓഹരികളുടെ പ്രതിദിന ശരാശരി വോളിയം വളരെ കുറവായിരിക്കും.
പെന്നി ഓഹരികളിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച കമ്പനികൾ തന്നെ തിരഞ്ഞെടുക്കണം. പോർട്ട്ഫോളിയോയിലേക്ക് ഒരു ബ്ലൂചിപ്പ് കമ്പനി തിരഞ്ഞെടുക്കുകയാണെങ്കിൽ നഷ്ടം സംഭവിച്ചതോ മോശം പ്രകടനം നടത്തുന്ന കമ്പനികളോ നിക്ഷേപകർ ഒഴിവാക്കും. ഇതേ ലോജിക്കാണ് പെന്നി ഓഹരികളിലും ഉപയോഗിക്കേണ്ടത്. റിസ്ക്-റിവാർഡ് സമവാക്യം അനുകൂലമല്ലെങ്കിൽ പെന്നി ഓഹരികളെ ഒഴിവാക്കാം. പെന്നി ഓഹരികളിൽ ഇടിവ് സംഭവിച്ചാൽ തിരികെ കയറാനുള്ള സാധ്യത കുറവാണ്. ഇതിനാൽ തന്നെ മികച്ച പെന്നി ഓഹരികളെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തല്ലാമെന്ന് നോക്കാം.

ശക്തമായ ബാലന്‍സ് ഷീറ്റ്
ബിസിനസുകള്‍ പരിഗണിക്കാതെ കാണുന്ന പെന്നി ഓഹരികളെല്ലാം വാങ്ങിയിടുന്നത് ഒഴിവാക്കണം. പെന്നി ഓഹരിയാണെങ്കിലും വളര്‍ച്ച സാധ്യത കാണി്ക്കുന്നവയാണെങ്കില് ശക്തമായ ബാലന്‍സ് ഷീറ്റ് ഓഹരിക്കുണ്ടായിരിക്കും. അതേസമയം ഉയര്‍ന്ന കടബാധ്യതയുള്ള ഓഹരികളെയും ഒഴിവാക്കണം. ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ 1 ന് മുകളില്‍ നില്ക്കുന്ന ഓഹരികളെ ഒഴിവാക്കാം. 0.5 മടങ്ങാണ് അനുയോജ്യമായ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ. അതോടൊപ്പം ആരോഗ്യകരമായ ക്യാഷ് ബാലന്‍സുള്ള പെന്നി ഓഹരികളും അനുകൂലമായവയാണ്.
ഓഹരി പങ്കാളിത്തം
പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയിലുള്ള വിശാസത്തിന്റെ സൂചനയാണ് ഉയര്‍ന്ന ഓഹരി പങ്കാളിത്തം. പ്രമോട്ടര്‍മാര്‍ക്ക് 30 ശതമാനം ഓഹരി പങ്കാളിത്തമില്ലാത്ത ഓഹരികളാണെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രമോട്ടര്‍മാര്‍ ഓഹരികള്‍ ഉയര്‍ന്ന അളവില്‍ ഈട് നല്കിയവയാണെങ്കില് ഇവയും നിക്ഷേപത്തിന് പരിഗണിക്കേണ്ടതില്ല.
ദീര്‍ഘകാല ബിസിനസ് സാധ്യത
ഹ്രസ്വകാലത്തേക്ക് മികച്ച റിട്ടേണ്‍ നല്കാന് പെന്നി ഓഹരികള്‍ക്ക് സാധിക്കും. 100 ശതമാനത്തിന് മുകളിലുള്ള മള്‍ട്ടിബാഗര്‍ റിട്ടേണ്‍ ലഭിക്കാന്‍ ദീര്‍ഘകാലത്തേക്ക് മികച്ച വളര്‍ച്ച നല്കുന്ന കമ്പനികളാവണം. ദീര്‍ഘകാലം നീണ്ട് നില്ക്കുന്ന ബിസിനസ് മോഡലുകള്‍ക്ക് മാത്രമെ ഇത്തരം റിട്ടേണ്‍ നല്കാന് സാധിക്കുകയുള്ളൂ.
ലാഭമുണ്ടാക്കുന്ന ഓഹരികള്‍
റിട്ടേണ്‍ നല്കുന്ന പെന്നി ഓഹരികള്‍ ലാഭകരമായിരിക്കണമെന്നില്ല. എന്നാല്‍ ഇത്തരം ഓഹരികളുടെ വളര്‍ച്ച ദീര്‍ഘകാലത്തേക്ക് ലഭിക്കണമെന്നില്ല. അതിനാല്‍ ലാഭമുണ്ടാക്കുന്ന ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം.
കുറഞ്ഞ വാല്യുവേഷനിലുള്ള ഓഹരികൾ
വില കുറവിലുള്ള പെന്നി ഓഹരികൾ വാങ്ങുന്നതിനൊപ്പം കുറഞ്ഞ വാല്യുവേഷനിലാണോ എന്നും പരിശോധിക്കാം. ഇതിന് ഓഹരി ബുക്ക് വാല്യുവിന് താഴെയാണോ ട്രേഡ് ചെയ്യുന്നതെന്ന് പരിശോധിക്കണം. ബുക്ക് വാല്യുവിനേക്കാൾ കുറഞ്ഞ ഓഹരികൾ മികച്ച വാല്യുവേഷനിലുള്ളവയാണ്.ഇത് റിസ്ക് കുറയ്ക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
