വമ്പൻ ഇടിവ് കണ്ട ഓഹരിയാണ് യെസ് ബാങ്ക്. ഇനി വലിയൊരു തിരിച്ചു വരവാണ് വിപണിയും നിക്ഷേപകരും യെസ് ബാങ്ക് ഓഹരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബറിൽ 24.75 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയ ശേഷം കനത്ത വില്പന ഓഹരിയെ വീണ്ടും താഴ്ചയിലേക്ക് എത്തിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി യെസ് ബാങ്ക് ഓഹരികൾ 14.50 രൂപയ്ക്കും 17 രൂപയ്ക്കും ഇടയിലാണ്. എന്നാൽ പുറത്തു വരുന്ന വാർത്ത തിങ്കളാഴ്ച വിപണിയിൽ യെസ് ബാങ്ക് ഓഹരികൾക്കൊരു മുന്നേറ്റ സാധ്യതയാണ് കാണുന്നത്.
2,500 കോടി സമാഹരിക്കാൻ യെസ് ബാങ്ക്
നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ, ബോണ്ടുകൾ, മീഡിയം ടേം നോട്ട് തുടങ്ങിയ മാർഗങ്ങളിലൂടെ 2,500 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനം യെസ് ബാങ്ക് ഓഹരി വിപണിയെ അറിയിച്ചിരുന്നു. ബാങ്കിന്റെ ഈ ഫണ്ട് സമാഹരണ പ്രഖ്യാപനം തിങ്കളാഴ്ച വിപണിയിൽ യെസ് ബാങ്ക് ഓഹരികൾക്ക് അനുകൂലമാകാനുള്ള സാധ്യതയുണ്ടെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ നിഗമനം.

യെസ് ബാങ്ക് ഓഹരി വില 18 രൂപ- 20 രൂപ നിലവാരത്തിൽ ശക്തമായ പ്രതിരോധം നേരിടുന്നുണ്ട്. ഈ പ്രതിരോധം മറികടക്കാനായാൽ ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും പുതിയ ഉയരത്തിലെത്തുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. അതേസമയം, യെസ് ബാങ്ക് ഓഹരികൾ വാങ്ങുന്നവർ 13 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തണം.
ബൈ ഓൺ ഡിപ്സ്
അസ്ഥിരമായി തുടരുന്ന യെസ് ബാങ്ക് ഓഹരികൾക്ക് ഓരോ ഇടിവിലും ശക്തമായ ബൗൺസ് ബാക്ക് പ്രതീക്ഷിക്കുന്നതിനാൽ ഡിപ്സ് സ്ട്രാറ്റജിയിൽ വാങ്ങാനാണ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് വെെസ് പ്രസിഡന്റ് അനൂജ് ഗുപ്ത നിർദ്ദേശിക്കുന്നത്. 13 രൂപയിൽ ശക്തമായ പിന്തുണ ഓഹരി നേടുന്നുണ്ട്. 18 രൂപ- 20 രൂപ നിലവാരം മറികടക്കുകയാണെങ്കിൽ ഓഹരി വില 52 ആഴ്‌ചയിലെ പുതിയ ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയും ഹ്രസ്വകാലത്തിനുള്ളിൽ 26 രൂപയിലേക്ക് കുതിക്കുമെന്നും അനൂജ് ഗുപ്ത പറയുന്നു.
സാമ്പത്തികം
യെസ് ബാങ്കിനെ സംബന്ധിച്ച് മാർച്ച് പാദത്തിൽ ലാഭമിടിഞ്ഞു. 202.43 കോടി രൂപയാണ് നാലാം പാദത്തിലെ അറ്റാദായം. അതേസമയം, 2022 മാർച്ചിലെ അറ്റാദായം 367.46 കോടി രൂപയാണ്. 45 ശതമാനത്തിന്റെ ഇടിവാണിത്. കിട്ടാകടത്തിനായുള്ള പ്രൊവിഷനിംഗാണ് ബാങ്കിന്റെ ലാഭം കുറച്ചതെന്നാണ് യെസ് ബാങ്ക് വിശദീകരിക്കുന്നത്. നാലാം പാദത്തിൽ ലാഭം കുറഞ്ഞെങ്കിലും, തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷത്തിലും ലാഭത്തിലെത്താൻ യെസ് ബാങ്കിന് സാധിച്ചു. ഉയർന്ന പ്രൊവിഷനിംഗിന് ഇടയിലാണ് ഈ നേട്ടം.
ഓഹരി വില
വെള്ളിയാഴ്ച 16 രൂപയിലാണ് യെസ് ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിച്ചത്. 12.25 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 24.75 രൂപ വരെ യെസ് ബാങ്ക് ഓഹരികൾ കുതിച്ചു. മൂന്ന് മാസത്തിനിടെ 5.26 ശതമാനം റിട്ടേൺ നൽകിയ ഓഹരികൾ 1 വർഷത്തിനിടെ 28.51 ശതമാനം റിട്ടേൺ നൽകി.
തകർച്ചയുടെ നാൾവഴികളുള്ള കഴിഞ്ഞ 5 വർഷ കാലയളവിൽ 95.21 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരിയിലുണ്ടായത്. 2018 ജൂൺ 25 ന് 329.30 രൂപയായിരുന്നു യെസ് ബാങ്ക് ഓഹരി വില.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications