യെസ് ബാങ്ക് ഓഹരികളുടെ സമീപകാല പ്രകടനം പരിശോധിച്ചാൽ 2022 ഡിസംബറിലാണ് അവസാനമായൊരു റാലി ഓഹരിയിലുണ്ടായത്. രണ്ട് മാസ കാലത്തെ മുന്നേറ്റം വഴി 35 ശതമാനം ഉയർന്ന് 24.75 രൂപയിലാണ് അന്ന് ഓഹരി എത്തിയത്. 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ച ശേഷം ലാഭമെടുക്കലിൽ പിന്നോട്ടിറങ്ങിയ യെസ് ബാങ്ക് ഓഹരികൾ 14-16 രൂപ നിലവാരത്തിലാണ് ഇക്കാലമത്രയും ഓഹരികൾ ട്രേഡ് ചെയ്തത്.
എന്നാൽ തുടർച്ചയായ രണ്ട് സെഷനികളിൽ മുന്നേറ്റം നടത്തിയ യെസ് ബാങ്ക് 19 രൂപ നിലവാരത്തിലേക്ക് കുതിച്ചു. കിട്ടാകട ബാധ്യത പേറുന്ന യെസ് ബാങ്കിനെ സംബന്ധിച്ച് അനുകൂലമായൊരു വാർത്തയാണ് ഓഹരിയെ തുണച്ചത്. ഈ മുന്നേറ്റത്തിൻരെ കാരണവും എത്ര രൂപ വരെ ഓഹരി കുതിക്കാമെന്നും നോക്കാം.
ഇൻട്രാഡേയിൽ 10% നേട്ടം
വെള്ളിയാഴ്ച സെഷനിൽ തുടങ്ങിയ നേട്ടം യെസ് ബാങ്ക് ഓഹരികൾ തിങ്കളാഴ്ചയും തുടർന്നു ഇൻട്രാ-ഡേ ട്രേഡിൽ 10 ശതമാനം വരെയാണ് ഓഹരി ഉയർന്നത്. 19 രൂപയിലെത്തിയ ഓഹരി 7 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരം കുറിച്ചു. 18.60 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്. രണ്ട് സെഷനുകളിലായി ഓഹരി 13 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്. 647 ദശലക്ഷത്തിലധികം ഓഹരികളാണ് എൻഎസ്ഇയിൽ കൈമാറിയത്. ഇത് 6 മാസത്തെ ശരാശരി ട്രേഡിംഗ് വോളിയമായ 115 ദശലക്ഷം ഓഹരിയേക്കാൾ ആറിരട്ടി കൂടുതലാണ്.

എന്തുകൊണ്ട് കുതിപ്പ്
യെസ് ബാങ്ക് ഓഹരിയില്‍ നിക്ഷേപകരുടെ വാങ്ങല്‍ താല്‍പര്യം എത്തിയതിന് പിന്നാല്‍ ബാങ്കിന്റെ കിട്ടാകടം സംബന്ധിച്ച ശുഭവാര്‍ത്തയാണ്. യെസ് ബാങ്കിന്റെ കിട്ടാകടം തിരികെ പിടിക്കുന്ന ജെസി ഫ്‌ലോവര്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയും സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സൈല്‍ ഗ്രൂപ്പും കുടിശ്ശിക സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
എസ്സെല്‍ ഗ്രൂപ്പ് തിരിച്ചടയ്ക്കാനുള്ള 6,500 കോടി രൂപയുടെ കടം ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി 1500 കോടി അടച്ച് തീര്‍ക്കാനാണ് ജെസി ഫ്‌ലോവറുമായി ഉണ്ടാക്കിയ ധാരണ. ഇതോടെ 2 വര്‍ഷമായി എസ്സൈല്‍ ഗ്രൂപ്പും യെസ് ബാങ്കും തമ്മിലുള്ള തര്‍ക്കത്തിനാണ് അവസാനമാകുന്നത്.
2022 ഏപ്രിലിലാണ് യെസ് ബാങ്ക് 48,000 കോടി രൂപ വരുന്ന കിട്ടാകടം ജെസി ഫ്‌ലോവര്‍ അസറ്റ് റീകണ്‍ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയത്. കിട്ടാകടം കുറയുന്നത് യെസ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിനെ മെച്ചപ്പെടുത്തും. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ യെസ് ബാങ്കിന്റെ എന്‍പിഎ അനുപാതം 2 ശതമാനത്തിന് താഴെ എത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് 13.4 ശതമാനം എന്ന ഉയര്‍ന്ന നിലവാരത്തില്‍ നിന്നാണ് ഈ ഇടിവ്.
എത്ര രൂപ വരെ ഉയരാം
വിദഗ്ധരുടെ അഭിപ്രായത്തിൽ യെസ് ബാങ്ക് ഓഹരികൾ 2022 ഡിസംബറിലെ 24 രൂപ നിലവാരത്തിലേക്ക് എത്താം. ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയരുത്തൽ പ്രകാരം യെസ് ബാങ്ക് ഓഹരികളുടെ ചാർട്ട് പാറ്റേൺ പോസിറ്റീവായി തുടരുകയാണ്. ഇത് അടുത്ത കാലയളവിൽ ഓഹരിയെ 22 രൂപ, 24 രൂപ എന്നി ഉയരത്തിലേക്ക് എത്തിക്കാമെന്ന് അദ്ദേഗം പറയുന്നു.
നിലവിൽ ഓഹരികൾ കയ്യിലുള്ളവർ ഹോൾഡ് ചെയ്യമെന്നും 16.50 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ഓഹരി പ്രകടനം
കഴിഞ്ഞ രണ്ട് സെഷനുകളിൽ യെസ് ബാങ്ക് ഓഹരി കുതിച്ചുയർന്നെങ്കിലും ബെഞ്ച്മാർക്ക് സൂചികകളേക്കാൾ താഴ്ന്ന പ്രകടനമാണ് ഓഹരിയുടേത്. 2023 ൽ ഓഹരി ഇതുവരെ 9.71 ശതമാനം ഇടിഞ്ഞു. അതേസമയം നിഫ്റ്റി ഇൻഡെസ്ക് ഇക്കാലയളവിൽ 8 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 1 വർഷ കാലയളവിൽ ഓഹരി 14.81 ശതമാനം മുന്നേറി. 24.75 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 14.40 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications