നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ വിദേശ സ്ഥാപന നിക്ഷേപക (എഫ്ഐഐ)രുടെ ഓഹരി വോളിയം അനുസരിച്ച് 2022 ഡിസംബർ 31 ലെ 5.90 ശതമാനത്തിൽ നിന്ന് 2023 മാർച്ച് 31 ന് 5.88 ശതമാനമായി കുറഞ്ഞെന്നാണ് കണക്ക്.
ഇക്കാലയളവിൽ വിദേശ നിക്ഷേപകർ നിരവധി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ട്. ഇക്വിറ്റാസ് ബാങ്ക്, സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്, ജിൻഡാൽ സ്റ്റെയിൻലെസ് എന്നിവയിൽ മാർച്ച് പാദത്തിൽ എഫ്ഐഐകൾ മാർച്ച് പാദത്തിൽ നിക്ഷേപം ഉയർത്തിയിട്ടുണ്ട്.
വിദേശ നിക്ഷേപകർ ഓഹരി പങ്കാളിത്തം ഉയർത്തുന്നത് ഓഹരികൾ പൊതുവെ ഗുണനിലവാരമുള്ളവയായാണ് കണക്കാക്കുന്നത്. ഒരു ഓഹരിയെ പരിഗണിക്കുമ്പോൾ എഫ്ഐഐ നിക്ഷേപം റിട്ടെയിൽ നിക്ഷേപകർ നോക്കാറുണ്ട്. മാർച്ച് പാദത്തിൽ എഫ്ഐഐകൾ വാങ്ങുകയും വിൽക്കുകയും ചെയ്ത പ്രധാന ഓഹരികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
2023 മാർച്ച് പാദത്തിലെ കണക്ക് പ്രകാരം ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) നിക്ഷേപം വർധിപ്പിച്ചു. നിലവിൽ ബാങ്കിന്റെ 25.67 ശതമാനം ഓഹരികളാണ് എഫ്ഐഐകളുടെ കയ്യിലുള്ളത്.
2023 സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ 4.08 ശതമാനം ഓഹരി പങ്കാളിത്തമാണ് എഫ്ഐഐകൾക്ക് ഉണ്ടായിരുന്നത്. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ വിപണി മൂല്യം 8,337 കോടി രൂപയാണ്. തിങ്കാളാഴ്ച 75 രൂപയാണ് ഓഹരി വില. 77.9 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
സോന ബിഡ്ബ്ലുഎൽ
സോന ബിഡ്ബ്ലുഎൽ പ്രിസിഷൻ ഫോർജിംഗ്സിൽ വിദേശ നിക്ഷേപർ പങ്കാളിത്തം ഉയർത്തി. 2023 സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ 11.27 ശതമാനമായിരുന്നു നിക്ഷേപം മാർച്ച് പാദത്തിൽ 24.69 ശതമാനമായി ഉയർത്തി. ഓഹരിയുടെ വിപണി മൂല്യം 30,318 കോടി രൂപയാണ്. തിങ്കളാഴ്ച 518.70 രൂപയാണ് ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 640 രൂപ. താഴ്ന്ന വില 398.05 രൂപ.
മാർക്‌സൻസ് ഫാർമ
മാർച്ച് പാദത്തിൽ വിദേശ നിക്ഷേപകർ മാർക്‌സൻസ് ഫാർമ ഓഹരികൾ വാങ്ങികൂട്ടി. കണക്ക് പ്രകാരം മാർച്ച് പാദത്തിൽ എഫ്ഐഐ ഹോൾഡിംഗ് 15.11 ശതമാനമായി ഉയർന്നു. 2023 ഡിസംബർ പാദത്തിലെ 4.23 ശതമാനമായിരുന്നു ഇത്. 3,484 കോടി രൂപയാണ് വിപണി മൂല്യം. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 83.3 രൂപ. താഴ്ന്ന വില 38.60 രൂപ.
ജിൻഡാൻ സ്റ്റെയിൻലെസ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പാദകരായ ജിൻഡാൻ സ്റ്റീലിലും വിദേശ നിക്ഷേപകർ കണ്ണുവെച്ചിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 13.22 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം നാലാം പാദത്തിൽ 22.82 ശതമാനമായി വർധിപ്പിച്ചു. ജിൻഡാൽ സ്റ്റെയിൻലെസിന്റെ വിപണി മൂല്യം 23,776 കോടി രൂപയാണ്. ഓഹരി വില 288.75 രൂപ. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 329 രൂപയാണ്. താഴ്ന്ന വില 95.05 രൂപ.
എൽടി ഫുഡ്സ്
2023 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപകരുടെ കയ്യിൽ 5.31 ശതമാനം എൽടി ഫുഡ്സ് ഓഹരികളാണ് ഉണ്ടായിരുന്നകത്. നാലാം പാദത്തിലെ കണക്ക് പ്രകാരമിത് 14.26 ശതമാനമായി ഉയർത്തി. 3,820 കോടി രൂപയാണ് വിപണി മൂല്യം. തിങ്കാളാഴ്ചത്തെ ഓഹരി വില 108.65 രൂപയാണ്. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 136 രൂപയും താഴ്ന്ന വില 66.50 രൂപയുമാണ്.
പിവിആർ
പിവിആർ ഓഹരികളിൽ വിദേശ നിക്ഷേപകർ പങ്കാളിത്തം കുറയ്ക്കുകയാണ് ചെയ്തത്. നാലാം പാദത്തിലെ കണക്ക് പ്രകാരം 32.29 ശതമാനമാണ് വിദേശ നിക്ഷേപകരുടെ ഹോൾഡിംഗ്. ഡിസംബർ പാദത്തിൽ 43.76 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർ കൈവശം വെച്ചിരുന്നു. 14,523 കോടി രൂപയാണ് വിപണി മൂല്യം. 1,441 രൂപയാണ് തിങ്കളാഴ്ചത്തെ ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,211.5 രൂപയിൽ നിന്ന് 35 ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 52 ആഴ്ച താഴ്ന്ന വില 1430.50 രൂപ.
വികാസ് ലൈഫ്കെയർ
പെന്നി ഓഹരിയായ വികാസ് ലൈഫ്കെയറിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം നാലാം പാദത്തിൽ 0.33 ശതമാനമായി കുറച്ചു. 8.07 ശതമാനമായിരുന്നു നേരത്തെയുണ്ടായ നിക്ഷേപം. വികാസ് ലൈഫ് കെയറിന്റെ വിപണി മൂല്യം 454 കോടി രൂപയാണ്. ഓഹരി വില 3.10 രൂപ. 52 ആഴ്ചയിലെ ഉയർന്ന വില 6.85 രൂപയും താഴ്ന്ന വില 3.05 രൂപയുമാണ്.
ഓട്ടോമോട്ടീവ് ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രിക്കോള്‍, ഡിക്‌സണ്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി എഎംസി എന്നിവയാണ് വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം കുറച്ച മറ്റു ഓഹരികള്‍.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications