ടാറ്റ ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നിക്ഷേപകർക്ക് നൽകാൻ ടാറ്റ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ ടാറ്റാ പവർ ഓഹരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴേക്ക് പതിക്കുകയാണ്. അതുകൊണ്ടു തന്നെ ബ്രോക്കറേജ് സ്ഥാപനങ്ങൾ അവരുടെ റേറ്റിംഗിൽ മാറ്റം വരുത്തിയിട്ടുണ്ട്. നമുക്ക് വിശദമായി അറിയാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1.31 ശതമാനം ഇടിവോടെ 431 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച ടാറ്റ പവർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.43 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 0.57 ശതമാനമാണ് ഒരു മാസത്തെ നഷ്ടം. അതേസമയം 2024-ൽ ഇതുവരെ 30.49 ശതമാനം ലാഭം നേടാൻ ടാറ്റ പവർ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 85.14 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.
471 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 228.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 650 ശതമാനം വളർച്ചയാണ് ടാറ്റ പവർ ഓഹരി നേടിയത്.

ബ്രോക്കറേജ് വിലയിരുത്തൽ
ടാറ്റ പവർ ഓഹരിയിൽ ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയും ജെഫറീസും 'അണ്ടർ പെർഫോം' റേറ്റിംഗാണ് നൽകിയിരിക്കുന്നത്. 297 രൂപയും 325 രൂപയുമാണ് ടാർഗെറ്റ് വില. മുന്ദ്ര പ്ലാൻ്റിലെ നിലവിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ജെഫറീസ് ഉയർത്തിക്കാട്ടിയത്.
ബ്രോക്കറേജ് സ്ഥാപനമായ നുവാമ, ടാറ്റാ പവർ ഓഹരിയിൽ 'റെഡ്യൂസ്' റേറ്റിംഗാണ് നൽകിയിരിക്കുന്നത്. 346 രൂപയാണ് ടാർഗെറ്റ് വില. ടാറ്റ പവറിൻ്റെ ഭാവി വളർച്ചയ്ക്ക് പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉൽപാദകർ പ്രധാന ചാലകങ്ങളായിരിക്കുമെന്നാണ് വിലയിരുത്തൽ. റിന്യൂവബിൾസ്, സ്റ്റോറേജ്, ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) എന്നിവയ്ക്കായി 2025 സാമ്പത്തിക വർഷത്തിൽ 2,000 കോടി രൂപയുടെ മൂലധനച്ചെലവ് കമ്പനിയുടെ മാനേജ്മെൻ്റ് പ്രതീക്ഷിക്കുന്നു. ഇത് നേരത്തെ കണക്ക് കൂട്ടിയതിനേക്കാൾ കൂടുതലാണ്.
ടാറ്റ പവറിൽ ആക്സിസ് ക്യാപിറ്റൽ
ആക്സിസ് ക്യാപിറ്റൽ അനലിസ്റ്റുകൾ ടാറ്റ പവറിൽ ഒരു 'ആഡ്' റേറ്റിംഗ് നിലനിർത്തി. അവരുടെ ടാർഗെറ്റ് വില ഒരു ഷെയറിന് 358 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. കരുത്തുറ്റ മാനേജ്‌മെൻ്റ് ടീമിനൊപ്പം ഇന്ത്യയിലെ ഏറ്റവും സംയോജിത യൂട്ടിലിറ്റികളിലൊന്നാണ് ടാറ്റ പവർ ബ്രോക്കറേജ് വ്യക്തമാക്കി. വിതരണ കമ്പനികളുടെ (ഡിസ്‌കോം) സ്വകാര്യവൽക്കരണത്തിലേക്കുള്ള ഏതൊരു നീക്കവും ടാറ്റ പവറിന് ഗുണം ചെയ്യുമെന്നും ബ്രോക്കറേജ് റിപ്പോട്ടിലുണ്ട്.

ഇൻവെസ്‌ടെക് അനലിസ്റ്റുകൾ ടാറ്റ പവറിന് ഒരു 'ഹോൾഡ്' കോൾ നൽകി. അവരുടെ ടാർഗെറ്റ് വില 412 രൂപയിൽ നിന്ന് 467 രൂപയായി വർദ്ധിപ്പിച്ചു.
ഓഹരി വാങ്ങാൻ ജെഎം ഫിനാൻഷ്യൽസ്
ടാറ്റ പവറിൽ ഒരു 'ബൈ' റേറ്റിംഗ് നിലനിർത്തുകയാണ് ജെഎം ഫിനാൻഷ്യൽസ്. 491 രൂപ എന്നതാണ് ടാർഗെറ്റ് വില.
ടാറ്റ പവർ
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നാണ് ടാറ്റ പവർ. വൈദ്യുതി ഉത്പാദനവും വിതരണവും പ്രസരണവും സോളാർ പാനൽ നിർമാണവും ഉൾപ്പെടെ വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവർത്തന സാന്നിധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
