ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുകയും ചെയ്യും. വരുന്നയാഴ്ച ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള 5 കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
റിനൈസന്‍സ് ഗ്ലോബല്‍
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് റിനൈസന്‍സ് ഗ്ലോബല്‍. 5:1 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ വിലയുള്ള 5 ഓഹരികളായി മാറും. വിലയിലും ആനുപാതിക മാറ്റമുണ്ടാകും.
റീനൈസന്സ് ഗ്ലോബലിന്റെ (BSE: 532923, NSE : RGL) ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂണ്‍ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 662 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,243 കോടിയാണ്.
ഓന്റിക് ഫിന്‍സെര്‍വ്
സാമ്പത്തിക വിഷയങ്ങളില്‍ മാര്ഗോപദേശക സേവനങ്ങള്‍ നല്കുന്ന നാനോ കാപ് കമ്പനിയാണ് ഓന്റിക് ഫിന്‍സെര്‍വ്. 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിപ്പ്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ വിലയുള്ള 10 ഓഹരികളായി വര്‍ധിക്കും. വിലയില്‍ ആനുപാതിക മാറ്റമുണ്ടാകും.
ഓന്റിക് ഫിന്‍സെര്‍വിന്റെ (BSE: 540386) ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഈമാസം 21-നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 17.40 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 15.70 കോടിയാണ്.
ഹിന്ദുസ്ഥാന്‍ ഫൂഡ്സ്
എഫ്എംസിജി കമ്പനികള്‍ക്കു വേണ്ടി വിവിധ ഭക്ഷണ, പാനീയ, ശരീര സംരക്ഷണ ഉത്പന്നങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ ഫൂഡ്സ്. 5:1 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ വിലയുള്ള 5 ഓഹരികളായി മാറും. വിലയിലും ആനുപാതിക മാറ്റമുണ്ടാകും.
ഹിന്ദുസ്ഥാന്‍ ഫൂഡ്സിന്റെ (BSE: 519126, NSE : HNDFDS) ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 2,050 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 4,635 കോടിയാണ്.
കൊട്ടക് സെന്‍സെക്സ്
സെന്‍സെക്സ് സൂചിക അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൊന്നാണ് കൊട്ടക് സെന്‍സെക്സ് ഇടിഎഫ്. 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിപ്പ്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ വിലയുള്ള 10 ഓഹരികളായി വര്‍ധിക്കും. വിലയില്‍ ആനുപാതിക മാറ്റമുണ്ടാകും.
കൊട്ടക് സെന്‍സെക്സ് ഇടിഎഫിന്റെ (BSE: 532985) ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഈമാസം 21-നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 567.50 രൂപയിലായിരുന്നു ഇടിഎഫ് വ്യാപാരം അവസാനിപ്പിച്ചത്.
ശാന്തി എഡ്യൂക്കേഷണല്‍
വിദ്യാലയങ്ങളുടെ ഭരണനിര്‍വഹണത്തിന് ആവശ്യമായ വിവിധ സേവനങ്ങള്‍ ഒരുക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ശാന്തി എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ്സ്. 10:1 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ വിലയുള്ള 10 ഓഹരികളായി മാറും. വിലയിലും ആനുപാതിക മാറ്റമുണ്ടാകും.
ശാന്തി എഡ്യൂക്കേഷണലിന്റെ (BSE: 539921) ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 1,016 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,635 കോടിയാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
