ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെക്കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ഓഹരി വിലയും കുറയുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി ചെറിയ നേട്ടം ലഭിച്ചേക്കാം. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഓഹരി വിഭജനം പ്രഖ്യാപിച്ച സ്മോള്‍ കാപ് ഐടി കമ്പനിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
സാക്സോഫ്റ്റ്
ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് സോഫ്റ്റ്വെയര് കമ്പനിയാണ് സാക്സോഫ്റ്റ് ലിമിറ്റഡ്. പ്രധാനമായും അമേരിക്ക/ ബ്രിട്ടണ് എന്നിവടങ്ങളിലെ ഇടത്തരം കമ്പനികള്‍ക്കു വേണ്ട ബിസിനസ് ഇന്റലിജന്‍സും ഇന്‍ഫോര്‍മേഷന്‍ മാനേജ്മെന്റ് സൊല്യൂഷന്‍സ് തുടങ്ങിയവയിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനികളുടെ ഡിജിറ്റല്വത്കരണത്തിനുള്ള സഹായസേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കമ്പനിക്ക് 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യവും 1,700-ഓളം ജീവനക്കാരുമുണ്ട്.
നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,201 കോടിയാണ്. സാക്സോഫ്റ്റിന്റെ (BSE: 590051, NSE : SAKSOFT) ആകെ ഓഹരികളില്‍ 68.31 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.70 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 22.58 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സാക്സോഫ്റ്റിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 302.71 രൂപ നിരക്കിലും പിഇ അനുപാതം 18.95 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനവുമാണ്.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ സാക്സോഫ്റ്റിന്റെ വരുമാനം 148 കോടിയും അറ്റാദായം 17 കോടിയുമാണ്. ഈ രണ്ട് ഘടകങ്ങളിലും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. സാക്സോഫ്റ്റിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 21.9 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 26.2 ശതമാനം നിരക്കിലുമാണ്. ഇതും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്. അതേസമയം സാക്സോഫ്റ്റ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 1,175 രൂപയും താഴ്ന്ന വില 682 രൂപയുമാണ്. കഴിഞ്ഞ ദിവസം 10 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 1,140 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ഓഹരി വിഭജനം
അടുത്തിടെ ചേര്‍ന്ന സാക്സോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്. ഇതു പ്രകാരം 10:1 അനുപാതത്തിലാവും ഓഹരി വിഭജിക്കുക. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു സാക്സോഫ്റ്റ് ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 26-നും നിശ്ചയിച്ചു.
എങ്ങനെ പ്രതിഫലിക്കും ?
ഓഹരി വിഭജനം നടത്തുമ്പോള്‍ ഓഹരിയുടെ വിപണി വില ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയിലും നിശ്ചിത അനുപാതത്തിലുള്ള കുറവുണ്ടാകും. എന്നാല്‍ നിക്ഷേപകന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ലഭിക്കുന്ന ആകെ ഡിവിഡന്റില്‍ വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ



Click it and Unblock the Notifications