ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ ഭൂരിഭാഗവും വലിയ വില നല്കി ഓഹരി വാങ്ങിയെന്ന് വരില്ല.
അതിനാല്‍ ചെറുകിട നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പിന്നിലുണ്ട്. ഇത്തരത്തില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ഓഹരി വിഭജനം നടപ്പാക്കുന്ന 2 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സവിത ഓയില്‍
പെട്രോളിയം അധിഷ്ഠിത സവിശേഷ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പെട്രോകെമിക്കല്‍സ് കമ്പനിയാണ് സവിത ഓയില്‍ ടെക്നോളജീസ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വിവിധതരം ട്രാന്‍സ്ഫോമര്‍ ഓയില്‍, ലൂബ്രിക്കന്റുകള്‍, പെട്രോളിയം ജെല്ലി, ഓക്സിഡൈസ്ഡ് വാക്സ്, കേബിള്‍ ഫില്ലിങ് കോമ്പൗണ്ട്സ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. കമ്പനിക്ക് കീഴില്‍ 3 നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 1999 മുതല്‍ പുനരുപയോഗ ഊര്‍ജ മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലെ കാറ്റാടി പാടങ്ങളില്‍ നിന്നും 54.15 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
ഓഹരി വിഭജനം
ജൂണ്‍ 21-ന് ചേര്‍ന്ന സവിത ഓയിലിന്റെ (BSE: 524667, NSE : SOTL) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 5:1 അനുപാതത്തില്‍ ഓഹരി വിഭജനം നടപ്പാക്കാനാണ് നീക്കം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, വിഭജിച്ച് 2 രൂപ മുഖവിലയുള്ള 5 ഓഹരികളാക്കി മാറ്റും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 1-നും റെക്കോഡ് തീയതി 2-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വിശദാംശം
സവിത ഓയില്‍ ടെക്നോളജീസിന്റെ ആകെ ഓഹരികളില്‍ 71.81 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.40 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.60 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ സവിത ഓയിലിന്റെ വിപണി മൂല്യം 2,239 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.54 ശതമാനമാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 924.34 രൂപ നിരക്കിലും പിഇ അനുപാതം 8.61 നിലവാരത്തിലുമാണുള്ളത്. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ സവിത ഓയില്‍ നേടിയ വരുമാനം 871 കോടിയും അറ്റാദായം 87 കോടിയുമാണ്. പാദാനുപാദത്തിലും വാര്‍ഷികാടിസ്ഥാനത്തിലും വളര്‍ച്ച രേഖപ്പെടുത്തുന്നു.
വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ സവിത ഓയില്‍ ഓഹരിയുടെ ക്ലോസിങ് 1,620 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരിയില്‍ 63 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവില്‍ സവിത ഓയില്‍ ടെക്നോളജീസ് ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 1,719 രൂപയും താഴ്ന്ന വില 932 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങളില്‍ നിന്നും താരതമ്യേന ഉയര്‍ന്ന നിലയിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
റിതേഷ് പ്രോപ്പര്‍ട്ടീസ്
റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍സ് മേഖലയില്‍ സാന്നിധ്യമുള്ള സ്മോള്‍ കാപ് കമ്പനിയാണ് റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1987-ല്‍ തുണിത്തരങ്ങളുടെ വ്യാപാരത്തിലാണ് തുടക്കം. എന്നാല്‍ സമീപകാലത്താണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് രംഗപ്രവേശം ചെയ്തത്. അന്‍സാല്‍ പ്രോപ്പര്‍ട്ടീസുമായി ഒത്തുചേര്‍ന്നാണ് റിതേഷ് പ്രോപ്പര്‍ട്ടീസ് (BSE : 526407) റിയാല്‍റ്റി മേഖലയിലേക്ക് കടന്നുവന്നത്. അതേസമയം പഞ്ചാബിലെ ആദ്യ പരിസ്ഥിതി സൗഹൃദ ബിസിനസ് പാര്‍ക്ക് ലുധിയാന നഗരത്തില്‍ നടപ്പാക്കിവരുന്നു.
സ്റ്റോക്ക് സ്പ്ലിറ്റ്
അടുത്തിടെ ചേര്‍ന്ന റിതേഷ് പ്രോപ്പര്‍ട്ടീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടപ്പാക്കാനാണ് നീക്കം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളാക്കി മാറ്റുമെന്ന് സാരം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം 485 രൂപ നിലവാരത്തിലാണ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. അതേസമയം 52 ആഴ്ച കാലയളവില്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് ഓഹരിയുടെ ഉയര്‍ന്ന വില 555 രൂപയും താഴ്ന്ന വില 20.30 രൂപയുമാണ്.
ഓഹരി വിശദാംശം
റിതേഷ് പ്രോപ്പര്‍ട്ടീസിന്റെ ആകെ ഓഹരികളില്‍ 71.74 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.26 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 26 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,248 കോടിയാണ്. സമീപകാലത്തെങ്ങും ഡിവഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 38.94 രൂപ നിരക്കിലും പിഇ അനുപാതം 80.08 നിലവാരത്തിലുമാണുള്ളത്.
അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് നേടിയ വരുമാനം 11 കോടിയും അറ്റാദായം 1 കോടിയുമാണ്. പാദാനുപാദത്തില്‍ തളര്‍ച്ച കാണിച്ചു.
എന്ത് പ്രയോജനം ?
ഓഹരികളുടെ വില ഉയര്‍ന്നു നില്ക്കുന്നതിനാല് ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്ന സാഹചര്യത്തിലാണ് ഓഹരി വിഭജനം കമ്പനികള്‍ പരിഗണിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ഓഹരിയുടെ വിപണി വിലയും താഴുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ ഉയര്‍ച്ചയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
അതേസമയം വിഭജനത്തോടെ കൈവശമുള്ള ഓഹരികളുടെ എണ്ണം ഉയരുമെങ്കിലും പിന്നീട് ലഭിക്കാവുന്ന ലാഭവിഹിതത്തില്‍ വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications