കമ്പനികളിലെ വിദേശ നിക്ഷേപകളുടെ ഓഹരി പങ്കാളിത്തം മികച്ച ഓഹരികളെ കണ്ടെത്തുന്നതിന് ഒരു ഘടകമായി പരിഗണിക്കാറുണ്ട്. വളർച്ച സാധ്യതയുള്ളതും മികച്ച പ്രവർത്തനമുള്ളതുമായ കമ്പനികളിലാണ് പൊതുവെ വിദേശ നിക്ഷേപം എത്താറുള്ളത്. വലിയ തുക നിക്ഷേപിക്കുന്നതിനാൽ വിദേശ നിക്ഷേപകർ ലാഭ സാധ്യത പരിഗണിക്കുമെന്നുറപ്പ്. അതിനാൽ വിദേശ നിക്ഷേപകരുടെ കണ്ണ പതിയുന്ന ഓഹരികൾ ശ്രദ്ധാകേന്ദ്രമാകുന്നത്.
കഴിഞ്ഞ ദിവസം മൗറീഷ്യസ് ആസ്ഥാനമായ ഫണ്ട് വലിയ നിക്ഷേപം നടത്തിയൊരു സ്മോൾകാപ് ഓഹരി ഇത്തരത്തിൽ നിക്ഷേപ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 60 രൂപയില്‍ താഴെയുള്ള സ്‌മോള്‍കാപ് ഓഹരിയായ പയനിയര്‍ എംബ്രോയിഡറിസിലാണ് കഴിഞ്ഞ ദിവസം വിദേശ നിക്ഷേപമെത്തിയത്.
പയനിയർ എംബ്രോയിഡറീസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വസത്ര നിർമാണ കമ്പനിയാണ് പയനിയർ എംബ്രോയ്ഡറീസ് ലിമിറ്റഡ്. എംബ്രോയ്ഡറികൾ, ടോർച്ചൺ/ബോബിൻ ലെയ്‌സ്, റാഷെൽ ലെയ്‌സ്, മറ്റ് ഗാർമെൻ്റ് ആക്സസറികൾ എന്നിവയുടെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒന്നാണിത്. എംബ്രോയ്ഡറി വസ്ത്രങ്ങൾക്കായുള്ള ഒന്നാം നമ്പർ റീട്ടെയിൽ ബ്രാൻഡായ ഹക്കോബ കമ്പനിക്ക് കീഴിലാണ്. എംബ്രോയ്ഡറികൾ, ബ്രെയ്‌ഡഡ് ലെയ്‌സുകൾ, നെയ്തത്, നൂലുകൾ എന്നിവ കമ്പനിയുടെ ഉത്പ്പന്നങ്ങളാണ്. യുഎസ്, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ-ഈസ്റ്റ്, ഫാർ-ഈസ്റ്റേൺ രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസുണ്ട്.

വിദേശ നിക്ഷേപം
മൗറീഷ്യസ് ആസ്ഥാനമായി ടാനോ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ടാണ് പയനിയർ എംബ്രോയിഡറീസിന്റെ ഓഹരികൾ സ്വന്താക്കിയത്. 10 രൂപ മുഖവിലയുള്ള ഓഹരി 33 രൂപ പ്രീമിയത്തില്‍ 25 ലക്ഷം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ സ്വന്തമാക്കിയത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ഓഹരിയില്‍ നിക്ഷേപമുണ്ട്.
9.75 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ്. എക്‌സ്‌പോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി എന്നിവയ്ക്ക് ഓഹരിയില്‍ നിക്ഷേപമുണ്ട്. പ്രമോട്ടര്‍മാര്‍ 32.39 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്.
പാദഫലം
വെള്ളിയാഴ്ച കമ്പനി മൂന്നാം പാദഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനം 85.89 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ വരുമാനമായ 83.27 കോടി രൂപയേക്കാൾ 3.15 ശതമാനത്തിന്റെ വർധനവുണ്ട്. വർഷാടിസ്ഥാനത്തിൽ സ്മോൾകാപ് കമ്പനി വരുമാനത്തിൽ 30 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനിയുടെ മൊത്തം വരുമാനം 243.22 കോടി രൂപയായിരുന്നു, മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇത് 225 കോടിയായിരുന്നു. കമ്പനിയുടെ ചെലവുകൾ വർധിച്ചതിനാൽ, അറ്റാദായം തുടർച്ചയായി കുറഞ്ഞു.
ഓഹരി പ്രകടനം
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്മോൾകാപ് ഓഹരിയായ പയനിയർ എംപ്രോയിഡറീസ് വെറും 2 ശതമാനാണ് ഉയർന്നത്, എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓഹരി 35 ശതമാനത്തിലധികം റിട്ടേൺ നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പയനിയർ എംബ്രോയ്ഡറീസ് ഓഹരി വില ഏകദേശം 38.80 രൂപയിൽ നിന്ന് 56.50 രൂപയായി എൻഎസ്ഇയിൽ ഉയർന്നു. ഈ സമയത്ത് ഏകദേശം 45 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഓഹരി 140 ശതമാനം വരെ ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications