ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഓഹരി വിലയിലുള്ള മുന്നേറ്റം കൂടാതെ നിക്ഷേപകന് ലഭിക്കുന്ന നേട്ടമാണ് ലാഭവിഹിതവും ബോണസ് ഓഹരിയും. ലാഭവിഹിതം പണമായി ലഭിക്കുന്നകിന് പകരം ഓഹരികളുടെ രൂപത്തിൽ നൽകുന്ന രീതിയാണ് ബോണസ് ഓഹരി.
ബോണസ് ഇഷ്യു നടത്തുന്ന കമ്പനിയുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ സൗജന്യമായി അധിക ഓഹരികൾ നേടാൻ സാധിക്കും. 65 രൂപയിൽ താഴെ വിലയുള്ള സ്മോൾകാപ് ഓഹരിയാണ് കഴിഞ്ഞ ദിവസം ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഓഹരി വിലയിലും മുന്നേറ്റമുണ്ട്.
സലാസർ ടെക്നോ എനജിനീയറിംഗ്
ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്‌ഷൻ രംഗത്ത് പ്രവർത്തിക്കുന്ന നോയിഡ ആസ്ഥാനമായുള്ള കമ്പനിയാണ് സലാസർ ടെക്നോ എനജിനീയറിംഗ് ലിമിറ്റഡ്. ആഗോള വിപണിയിൽ കസ്റ്റമൈസ്ഡ് സ്റ്റീൽ ഫാബ്രിക്കേഷനും ഇപിസി സൊല്യൂഷനുകളും സലാസർ ടെക്നോ എനജിനീയറിംഗ് നൽകുന്നു. 1,883.18 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾകാപ് കമ്പനിയാണിത്.

ബോണസ് ഇഷ്യു
ബുധനാഴ്ച നടന്ന സലാസർ ടെക്നോ എനജിനീയറിംഗ് ബോർഡ് യോഗത്തിലാണ് ഓഹരി ഉടമകൾക്ക് ബോണസ് ഇഷ്യു ചെയ്യുന്നതിനുള്ള അംഗീകാരം നൽകിയത്. 4:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികൾ നൽകുന്നത്. ഒരു രൂപ മുഖവിലയുള്ള സലാസർ ടെക്നോ എനജിനീയറിംഗിന്റെ ഒരു ഓഹരി കൈവശം വെയ്ക്കുന്നവർക്ക് 1 രൂപ മുഖവിലയുള്ള 4 ഓഹരികൾ സൗജന്യമായി ലഭിക്കും. ബോണസ് ഇഷ്യുവിന് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും.
ബോണസ് ഇഷ്യു ചെയ്ത് രണ്ട് മാസത്തിനുള്ളിൽ ബോണസ് ഷെയറുകൾ അർഹരായ ഓഹരി ഉടമകൾക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. കമ്പനിയുടെ സെക്യൂരിറ്റീസ് പ്രീമിയം അക്കൗണ്ട് വഴിയാണ് ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുക. ബോണസ് ഷെയറുകളുടെ ഇഷ്യൂവിന് 126 കോടി രൂപ വേണ്ടിവരും.
ഐപിഒ
2001 ൽ സ്ഥാപിതമായ സലാസർ ടെക്നോ എൻജിനീയറിംഗ് 2017 ലാണ് വിപണിയിലെത്തിയത്. അന്ന് 273.05 മടങ്ങ് മൊത്തത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ച, ഇന്ത്യൻ വിപണികയിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒ ആയിരുന്നു സലാസർ ടെകനോ എൻജിനീയറിംഗ്. 108 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി 259.15 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 2022 ൽ 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി കമ്പനി വിഭജിച്ചിരുന്നു.
ഓഹരി വില
ബോണസ് ഇഷ്യു വാർത്തകൾക്ക് പിന്നാലെ ബുധനാഴ്ച സലാസർ ടെക്നോ എൻജിനീയറിംഗിൻഫെ ഓഹരികൾ 2.80 ശതമാനം ഉയർന്ന് 64.35 രൂപയിലേക്ക് എത്തിയിരുന്നു. വ്യാഴാഴ്ച 62.25 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. മൂന്ന് വർഷത്തിനിടെ 159.57 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്.
2023 കലണ്ടർ വർഷത്തിൽ 15.38 ശതമാനവും ഒരു വർഷത്തിനിടെ 5.86 ശതമാനവുമായിരുന്നു ഓഹരിയുടെ റിട്ടേൺ. കഴിഞ്ഞ ഒരു മാസത്തിനിടെ 22.11 ശതമാനം മുന്നേറിയ ഓഹരികൾ ഒരാഴ്ചയ്ക്കിടെ 19.66 ശതമാനം നേട്ടമുണ്ടാക്കി. 52 ആഴ്ചയിലെ ഉയർന്ന വില 64.70 രൂപയാണ്. 27.70 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന നിലവാരം.
സാമ്പത്തികം
2023 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 275.66 കോടി രൂപയാണ്. ഒന്നാം പാദത്തേക്കാൾ 5.07 ശതമാനത്തിന്റെ മുന്നേറ്റമാണ് വരുാനത്തിലുണ്ടായത്. മുൻ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 6.52 ശതമാനത്തിന്റെ വർധനവും കമ്പനി നേടി. സെപ്റ്റംബർ പാദത്തിൽ നികുതിക്ക് ശേഷമുള്ള വരുമാനം 9.05 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications