അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം പിന്നിടുമ്പോഴും ഹിൻഡൻബർഡ് ഇടിയുടെ ആഘാതം അദാനി ഓഹരികളെ വിട്ടൊഴിയുന്നില്ല. ജനുവരി 24ന് പുറത്ത് വന്ന റിപ്പോർട്ടിന് ശേഷം നേരത്തെ പ്രഖ്യാപിച്ച എഫ്പിഒ വിജയിപ്പിക്കാൻ ഗൗതം അദാനിക്കും കൂട്ടർക്കും സാധിച്ചെങ്കിലും ഇതൊന്നും ഓഹരികളുടെ ഇടിവിനെ പ്രതിരോധിച്ചില്ല.
താഴേക്കിറങ്ങിയ അദാനി ഓഹിരകൾക്കൊപ്പം നഷ്ടം നേരിട്ടത് നിക്ഷേപർ കൂടിയാണ്. അദാനിയിൽ നിക്ഷേപമുള്ള പൊതുമേഖലാ കമ്പനിയായ എൽഐസിക്കും ഒടുക്കും നഷ്ടം വന്നു. ഒരു മാസത്തിനിപ്പുറം അദാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ 20തിന് പുറത്തായി. സാഹചര്യങ്ങൾ മാറി മറിയുമ്പോൾ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ റോഡ് ഷോയുമായി ഇറങ്ങാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്.
അദാനി ഗ്രൂപ്പ് റോഡ് ഷോ
ഹിൻഡൻബർഗ് റിപ്പോർട്ട് നിക്ഷേപകർക്ക് അദാനി ഗ്രൂപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന് അദാനി ഗ്രൂപ്പ് മറുപടി നൽകിയെങ്കിലും ഇതൊന്നും നിക്ഷേപകരെ തൃപ്തിപ്പെടുത്തിയില്ലെന്ന് സാരം. നിക്ഷേപകർക്ക് അദാനിയിലുള്ള വിശ്വാസം ഉറപ്പു വരുത്താൻ അടുത്ത വാരം റോഡ്ഷോ നടത്താൻ കമ്പനി പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സിൻെറ റിപ്പോർട്ട്.
ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം നിക്ഷേപകരെ തിരികെ കൊണ്ടുവരുന്നതിനും അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഫെബ്രുവരി 27 ന് സിംഗപ്പൂരിൽ നടക്കുന്ന റോഡ് ഷോയിൽ അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിംഗ് പങ്കെടുക്കും. റോഡ്‌ഷോയ്ക്ക് ശേഷം ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഹോങ്കോങ്ങിൽ സമാനമായ യോഗങ്ങൾ നടക്കും.
എന്താണ് റോഡ് ഷോ
ഒരു കമ്പനി മാനേജ്മെന്റ് ടീമും നിക്ഷേപകരും തമ്മിലുള്ള മീറ്റിംഗുകളുടെ ഒരു പരമ്പരയാണ് റോഡ്ഷോകള്‍. അതില്‍ കമ്പനി ഒരു സെക്യൂരിറ്റി ഓഫറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിക്ഷേപകർക്ക് മുന്നിൽ വ്യക്തമാക്കും. സുരക്ഷ അളക്കാന്‍ ഇതിലൂടെ സാധിക്കും. കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയുടെ ഭാഗമായാണ് പൊതുവെ റോഡ് ഷോകൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കും ഇവ നടത്തുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് 1 മാസം
റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസത്തിന് ശേഷം ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഏഴ് ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യത്തിൽ ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ട്. ഒഒരു മാസത്തിനിടെ വിപണി മൂല്യത്തിൽ 60 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
കഴിഞ്ഞ ആഴ്ച വ്യാപാര അവസാനിച്ചപ്പോൾ ബിഎസ്ഇയിൽ അദാനി ഓഹരികളുടെ വിപണി മൂല്യം ഏകദേശം 7,15,986.97 കോടി രൂപയാാണ്. റിപ്പോർട്ട് പുറത്ത് വന്ന ജനുവരി 24 ലെ വിപണി മൂല്യത്തേക്കാൾ 12 ലക്ഷം കോടി രൂപ കുറവാണാണിത്.
എൽഐസി ഓഹരികൾ നഷ്ടത്തിൽ
അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ കനത്ത തകർച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ നിക്ഷേപത്തിലും നഷ്ടമുണ്ടാക്കി. എൽഐസിക്ക് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ നിക്ഷേപ മൂല്യം ജനുവരി 27-ന് 56,142 കോടി രൂപയായിരുന്നു.
ഫെബ്രുവരി 23 അവസാനത്തോടെ മൂല്യം 27,000 കോടി രൂപയായി കുറഞ്ഞു. അദാനി പോർട്ടിൽ 9.14 ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.96 ശതമാനവും അദാനി എന്റർപ്രൈസസിൽ 4.23 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 3.65 ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 1.28 ശതമാനവും നിക്ഷേപം എൽഐസിക്കുണ്ട്.
അദാനിയും താഴേക്ക്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായിരുന്നു ഒരു മാസം മുൻപ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കഴിഞ്ഞയാഴ്ച വൻതോതിലുള്ള ഓഹരി വിറ്റഴിക്കലിനെത്തുടർന്ന് ഫോർബ്‌സ്, ബ്ലൂംബെർഗ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ യഥാക്രമം 26, 29 സ്ഥാനങ്ങളിലേക്ക് അദാനി പിന്തള്ളപ്പെട്ടു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
