ഏപ്രിൽ 21- തിങ്കളാഴ്ച ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ 3 പ്രതിരോധ ഓഹരികളാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവ. 3 ശതമാനത്തോളം വളർച്ചയാണ് മൂന്ന് ഓഹരികളും നേടിയത്. വരും ദിവസങ്ങളിലും ഈ ഓഹരികൾ മുന്നേറ്റം തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഈ മൂന്ന് ഓഹരികളിലും 'ബൈ' റേറ്റിംഗ് ശുപാർശയോടെ കവറേജ് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് വിശദമായി പരിശോധിക്കാം.
130 ബില്യൺ ഡോളർ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ 130 ബില്യൺ ഡോളറിന്‍റെ പദ്ധതികൾ നടപ്പിലാക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്. അതുകൊണ്ടു തന്നെ ഈ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളായി എച്ച്എഎൽ, ഭാരത് ഡൈനാമിക്സ്, ഡാറ്റ പാറ്റേൺസ് (ഇന്ത്യ) എന്നീ കമ്പനികൾ മാറിയേക്കും. സ്വകാര്യ പ്രതിരോധ കമ്പനികൾ പൊതുമേഖലാ സ്ഥാപനങ്ങളെ മറികടക്കുമെന്ന് നുവാമ പ്രതീക്ഷിക്കുന്നു.
1. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 2.08 ശതമാനം നേട്ടത്തോടെ 4308 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച എച്ച്എഎൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.26 ശതമാനവും ഒരു മാസത്തിനിടെ 10.71 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ പ്രതിരോധ ഓഹരിക്ക് സാധിച്ചു. 4 ശതമാനമാണ് 2025-ൽ ഇതുവരെ ഓഹരി നേടിയത്. 5674.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
5150 രൂപ ടാർഗെറ്റ് വിലയോടെ എച്ച്എഎൽ ഓഹരി വാങ്ങാമെന്നാണ് നുവാമ ശുപാർശ ചെയ്യുന്നത്. അതായത് ഏകദേശം 20 മുതൽ 22 ശതമാനം വരെ വളർച്ച.
2. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
ഗൈഡഡ് മിസൈലുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്. മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ, എയർ-ടു-എയർ മിസൈലുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,425 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച ഭാരത് ഡൈനാമിക്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2025-ൽ ഇതുവരെ 25.69 ശതമാനം നേട്ടത്തോടെ നിക്ഷേപകർക്ക് മികച്ച ലാഭം നൽകാനും ഓഹരിക്ക് സാധിച്ചു. 1794.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
ഭാരത് ഡൈനാമിക്സിന് ബ്രോക്കറേജ് 1,650 രൂപ എന്ന ടാർഗെറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകദേശം 15 മുതൽ 18 ശതമാനം വരെ വളർച്ചയെ സൂചിപ്പിക്കുന്നു.
3. ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്
എയ്റോ സ്പേസ് & ഡിഫൻസ് എക്വിപ്മെന്റെ സെക്ടറിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. വെർട്ടിക്കലി ഇന്റഗ്രേറ്റഡ് ഡിഫൻസ് & എയ്റോ സ്പേസ് ഇലക്ട്രോണിക്സ് സൊല്യൂഷനുകൾ നൽകുന്ന കമ്പനിയാണിത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,954 രൂപ എന്നതാണ് നിലവിൽ പ്രതിരോധ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 14 ശതമാനം വളർച്ച നേടാൻ ഡാറ്റ പാറ്റേൺസ് ഓഹരിക്ക് സാധിച്ചു. 3655 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
ഡാറ്റാ പാറ്റേൺസിന്റെ 'ബൈ' റേറ്റിംഗ് 2,300 രൂപ എന്ന വില ലക്ഷ്യത്തോടെയാണ് വരുന്നത്. ഇത് 20 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications