കയ്യിൽ പണമുണ്ടോ, ഈ 3 ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, ലാഭം 50 ശതമാനത്തിന് മുകളിൽ

ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കണമെങ്കിൽ ബ്രോക്കറേജ് ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. ഏതൊക്കെ ഓഹരികൾ ഏതൊക്കെ സമയത്ത് മുകളിലേക്ക് ഉയരുമെന്നതിന്‍റെ സൂചകൾ ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മൂന്ന് ഓഹരികൾ ശുപാർശ ചെയ്യുന്നുണ്ട്. ഇതിൽ ഒരു ഓഹരി 50 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് നുവാമ പറയുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.

കുതിപ്പിന് തയ്യാറെടുത്ത് ഡാബർ

2025-2026 സാമ്പത്തിക വർഷത്തിന്‍റെആദ്യ പാദത്തിലെ അപ്‌ഡേറ്റ് പുറത്ത് വന്നതിന് ശേഷം നുവാമ, ഡാബർ ഇന്ത്യ ലിമിറ്റഡ് ഓഹരികൾ പോസിറ്റീവാണ്. ഓഹരി സമീപഭാവിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. 615 രൂപ ടാർഗെറ്റ് വിലയോടെ ഡാബർ ഇന്ത്യ ലിമിറ്റഡ് ഓഹരികൾ വാങ്ങാമെന്നാണ് നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനത്തിന് മുകളിലുള്ള വളർച്ച.

കയ്യിൽ പണമുണ്ടോ, ഈ 3 ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, ലാഭം 50 ശതമാനത്തിന് മുകളിൽ

എഫ്എംസിജി ഭീമൻ തങ്ങളുടെ ഇന്ത്യൻ ബിസിനസിൽ പോസിറ്റീവായി തുടരുന്നു. നഗര ഉപഭോഗത്തിലെ വീണ്ടെടുപ്പും എഫ്എംസിജി മേഖലയിലെ തുടർച്ചയായ ഡിമാൻഡ് വളർച്ചയും കുതിപ്പിന് കാരണമാകും. ഏകീകൃത വരുമാനം വർഷം തോറും 2.1 ശതമാനം വളരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആഭ്യന്തര ബിസിനസ്സ് വർഷം തോറും 3 ശതമാനം കുറയും. അതേസമയം അന്താരാഷ്ട്ര ബിസിനസ്സ് വർഷം തോറും 17% വർദ്ധിക്കുമെന്നും നുമാമ പറഞ്ഞു.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 512.10 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച ഡാബർ ഇന്ത്യ ഓഹരി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.6 ശതമാനവും ഒരു മാസത്തിനിടെ 5.69 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 672 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

പുതിയ ടാർഗെറ്റ് വില

രാജ്യത്തെ പ്രമുഖ എഴുത്ത് ഉപകരണ നിർമ്മാണ കമ്പനിയാണ് ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ ഓഹരിയുടെ മൂല്യനിർണ്ണയത്തിൽ അടുത്തിടെ ഒരു തിരുത്തൽ ഉണ്ടായിട്ടുണ്ട് എന്നാണ് നുവാമ പറയുന്നത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനി 15-16% വാർഷിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ ബ്രോക്കറേജ് ടാർഗെറ്റ് വില 340 രൂപയിൽ നിന്ന് 400 രൂപയായി ഉയർത്തി. ഇത് 46.5 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.

പ്രീമിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന വിഹിതത്തിലൂടെയും ഇൻ-ഹൗസ് ഉൽപ്പാദനത്തിലെ വർദ്ധനവിലൂടെയും ക്രമേണ കമ്പനി നേട്ടമുണ്ടാക്കും. കൂടാതെ, 2027 സാമ്പത്തിക വർഷത്തോടെ സ്റ്റീൽ ബോട്ടിൽ ബിസിനസ്സ് 100 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 292 രൂപയിലാണ് ഫ്ലെയർ റൈറ്റിംഗ് ഓഹരി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.09 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ 7.4 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്കായി.

ലാഭം 50 ശതമാനത്തിന് മുകളിൽ

അരിയും ഭക്ഷ്യ എണ്ണയും ഒഴികെയുള്ള എഡബ്യുഎൽ അഗ്രി ബിസിനസിന്‍റെ പ്രധാന വിഭാഗങ്ങൾ 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ നുമാവ, എഡബ്യുഎൽ അഗ്രി ഓഹരിയുടെ 401 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്ന് ശുപാർശ ചെയ്യുന്നു. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 50 ശതമാനത്തിന് മുകളിലുള്ള വളർച്ച. മുമ്പത്തെ എസ്റ്റിമേറ്റ് 10% വാർഷിക വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരുമാനം 21% വാർഷിക വളർച്ച കൈവരിക്കുമെന്ന് ബ്രോക്കറേജ് ഹൗസ് കണക്കാക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 257.85 രൂപ എന്ന നിരക്കിലാണ് എഡബ്യുഎൽ അഗ്രി ഓഹരി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.5 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 403.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X