2023 ഡിവിഡന്റ് ഓഹരികളെ സംബന്ധിച്ച് മികച്ചൊരു കാലമാണ്. ഈവർഷം അവസാനിക്കാൻ ഇനിയും സമയമുണ്ടെങ്കിലും ലാർജ്കാപിലെ പ്രധാന ഡിവിഡന്റ് ഓഹരികൾ ലാഭവിഹിതവും ഓഹരി വിലയിലെ മുന്നേറ്റവുമായി നിക്ഷേപകർക്ക് മികച്ച റിട്ടേണാണ് നൽകിയത്. അതിനാൽ തന്നെ നിക്ഷേപകർക്കിടയിൽ ഡിവിഡന്റ് ഓഹരികൾക്ക് ഇക്കഴിഞ്ഞ മാസങ്ങളിൽ വലിയ മതിപ്പുണ്ടായി.
നിഫ്റ്റി ഡിവിഡന്റ് ഓപ്പർച്യുണിറ്റീസ് സൂചിക 2023 ൽ ഇതുവരെ 31.77 ശതമാനമാണ് മുന്നേറിയത്. നിഫ്റ്റി ഇതേകാലയളവിൽ 15.50 ശതമാനമാണ് മുന്നേറിയത്. ഡിവിഡന്റ് സൂചിക കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ 5,115.20 നിലവാരത്തിലേക്ക് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇത് ഡിവിഡന്റ് ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ സൂചനയാണ്.
ലാർജ്കാപിൽ ഉൾകൊള്ളുന്ന കമ്പനികൾ 2023 ൽ നല്ല തുക ലാഭവിഹിതം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ 20 ശതമാനം വരെയുള്ള ഡിവിഡന്റ് യീൽഡ് ഇവ പുലർത്തുന്നുണ്ട്. ലാർജ്കാപ്പിൽ നിന്ന് മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികളെ ചുവടെ പരിശോധിക്കാം.

എന്തുകൊണ്ട് ലാഭവിഹിതം
സ്ഥിരമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഓഹരി ഉടമകൾക്ക് കമ്പനിയുടെ ലാഭത്തിന്റെ വിഹിതം ഡിവിഡന്റായി കൈമാറ്റം ചെയ്യാറുണ്ട്. ഓഹരി വില വർധിക്കുന്നതിനൊപ്പമുള്ള ലാഭവും ക്യാഷ് ഡിവിഡന്റ് വഴിയുള്ള വരുമാനവും ഡിവിഡന്റ് ഓഹരികളിൽ നിന്ന് ലഭിക്കും. കമ്പനികൾ അനുസരിച്ച് വർഷത്തിൽ അന്തിമ ലാഭവിഹിതം മാത്രം നൽകുന്നവയും ഇടക്കാല ലാഭവിഹിതത്തിന്റെ രൂപത്തിൽ വർഷത്തിൽ ഒന്നിലധികം തവണ ലാഭവിഹിതം നൽകുന്നവയും ഉണ്ട്.
വേദാന്ത ലിമിറ്റഡ്
അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇരുമ്പയിര്, സ്വർണ്ണം, അലുമിനിയം ഖനികൾ നടത്തുന്ന അന്താരാഷ്ട്ര ഖനന കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. 12 മാസത്തിനിടെ വേദാന്ത ലിമിറ്റഡ് ഓഹരിയൊന്നിന് 55.10 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി പ്രതിയോഹരി 101.5 രൂപയാണ് ആകെ നൽകിയ ലാഭവിഹിതം. ഇതുപ്രകാരം 248.75 രൂപയിൽ ലഭ്യമായ ഓഹരിക്ക് 40.75 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. 2023 ൽ ഓഹരി 19.31ശതമാനം തിരുത്തൽ നേരിട്ടു.
ഹിന്ദുസ്ഥാൻ സിങ്ക്
പട്ടികയിലെ രണ്ടാമത്തെ ഓഹരിയും മെറ്റൽ സെക്ടറിൽ നിന്നാണ്. വേദാന്ത പ്രമുഖ പ്രമോട്ടറായുള്ള കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്ക് 12 മാസത്തിനിടെ 46 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ പ്രതിയോഹരി 75.5 രൂപയാണ് കമ്പനി ലാഭവിഹിതമായി നൽകിയത്. നിലവിലെ ഓഹരി വിലയായ 324.35 രൂപ പ്രകാരം ഓഹരിക്ക് 23.28 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി 6 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ റെക്കോർഡ് തീയതി ഡിസംബർ 14 ആണ്. 2023ൽ ഇതുവരെ 0.76 ശതമാനത്തിന്റെ നേരിയ നേട്ടം മാത്രമാണ് ഓഹരിക്ക് അവകാശപ്പെടാനുള്ളത്.
കോൾ ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഉത്പാദകരാണ് കോൾ ഇന്ത്യ. കഴിഞ്ഞ 12 മാസത്തിനിടെ കോൾ ഇന്ത്യ ഓഹരി 24.50 രൂപ ലാഭവിഹിതം നൽകി. 2023 സാമ്പത്തിക വർഷത്തിൽ കോൾ ഇന്ത്യ പ്രതിയോഹരി 24.25 രൂപയായി നൽകി. 351.85 രൂപ വിലയുള്ള കോൾ ഇന്ത്യ ഓഹരിക്ക് 7 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
2023 ൽ ഇതുവരെ 56.39 ശതമാനം റിട്ടേൺ നൽകിയ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 362.50 രൂപയാണ്.
ഐഡിഎഫ്സി ലിമിറ്റഡ്
കേന്ദ്ര സർക്കാറിന്റെ ഫിനാൻഷ്യൽ സർവീസസ് വകുപ്പിന് കീഴിലുള്ള വികസന ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കും അസറ്റ് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നിവയ്‌ക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ഓഹരിയൊന്നിന് 11 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. ഇതുപ്രകാരം 122.25 രൂപയിൽ വ്യാപാരം നടക്കുന്ന ഐഡിഎഫ്സി ഓഹരിക്ക് 9 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
ഓയിൽ ഇന്ത്യ
അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ പര്യവേക്ഷണം, വികസനം, ഉൽപ്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. 2023 സാമ്പത്തിക വർഷത്തിൽ, കമ്പനി പ്രതിയോഹരി 20 രൂപ വീതം ലാഭവിഹിതം നൽകി. 316.55 രൂപ വിലയുള്ള ഓഹരിക്ക് 6.32 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications