ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളിലൊന്നാണ് സുസ്ലോൺ എനർജി. ഒരു വർഷത്തിനിടെ 214 ശതമാനത്തോളം വളർച്ചയാണ് സുസ്ലോൺ എനർജി നേടിയത്. എന്നാൽ വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ സുസ്ലോൺ എനർജി ഓഹരി 1 ശതമാനത്തിന് മുകളിൽ ഇടിഞ്ഞു. എന്താണ് ഓഹരിയുടെ ഇടിവിന് കാരണമെന്ന് വിശദമായി നോക്കാം.
ഇടിവിന് കാരണം
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി, സുസ്ലോൺ എനർജിയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഓഹരി ഇടിഞ്ഞത്. മുൻകാല റേറ്റിംഗായ "അമിതഭാരം (overweight)" എന്നതിൽ നിന്ന് തുല്യ-ഭാരത്തിലേക്കാണ് (equalweight) ബ്രോക്കറേജ് സുസ്ലോൺ എനർജിയുടെ റേറ്റിംഗ് താഴ്ത്തിയത്. അതേസമയം ഓഹരി വില നേരത്തെ ഉണ്ടായിരുന്ന 73 രൂപയിൽ നിന്ന് 88 രൂപയായി ഉയർത്തി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 80.95 രൂപ എന്നതാണ് നിലവിൽ സുസ്ലോൺ എനർജിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.34 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം ഒരു മാസത്തിനിടെ 5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ സുസ്ലോണിൻ്റെ ഓഹരികളുടെ മൂല്യം ഇരട്ടിയായി. ഓർഡർ ബുക്കിലെ ശക്തമായ വർദ്ധനവും പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്കിനൊപ്പം അതിൻ്റെ മെച്ചപ്പെട്ട ബാലൻസ് ഷീറ്റും ഈ മികച്ച പ്രകടനത്തിന് കാരണമായെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു.

വിപണി വിഹിതം വർദ്ധിക്കും
ഇന്ത്യയുടെ കാറ്റാടി ഊർജ വളർച്ചയുടെ പ്രധാന ഗുണഭോക്താവായി സുസ്ലോൺ തുടരുന്നുവെന്നും അതിൻ്റെ വിപണി വിഹിതം 35 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിൽ വർധിപ്പിക്കാൻ ശേഷിയുണ്ടെന്നും മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെടുന്നു. 2025 സാമ്പത്തിക വർഷം മുതൽ 2030 വരെ 32 GW പുതിയ ഓർഡറുകൾ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നതിനാൽ, പുനരുപയോഗ ഊർജ്ജ മേഖലയിലെ ഓർഡറിംഗ് പ്രവർത്തനം ശക്തമായി തുടരുന്നുണ്ട്.
ഓർഡറുകൾ ഏറ്റെടുക്കുന്നതിൽ സുസ്‌ലോൺ വിവേകത്തോടെയാണ് പെരുമാറുന്നത്, സി ആൻഡ് ഐ, ക്യാപ്റ്റീവ് ഉപഭോക്താക്കളുടെ ഉയർന്ന വിഹിതത്തിലും എൻടിപിസിയിൽ നിന്നുള്ള വലിയ ഓർഡറിലും ഇത് പ്രതിഫലിക്കുന്നു. പക്ഷേ, സിസ്റ്റവുമായി ബന്ധപ്പെട്ടതോ ക്ലയൻ്റ് നിർദ്ദിഷ്ടമോ ആയ നിർവ്വഹണ അപകടസാധ്യതകളിൽ ഇത് പൂർണ്ണമായും ഇൻസുലേറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്.
റെനോം എനർജിയുടെ ഏറ്റെടുക്കൽ
റെനോം എനർജി സർവീസസിൻ്റെ 76 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കഴിഞ്ഞ മാസം സുസ്ലോൺ എനർജി ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡ് തീരുമാനച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായാണ് സുസ്ലോൺ ഓഹരികൾ ഏറ്റെടുക്കുന്നത് . ആദ്യ ഘട്ടത്തിൽ 51% ഓഹരികൾ 400 കോടി രൂപയ്ക്ക് വാങ്ങും. ബാക്കിയുള്ള 25% അടുത്ത 18 മാസത്തിനുള്ളിൽ പണമായോ ഷെയർ സ്വാപ്പ് വഴിയോ സ്വന്തമാക്കും. 200 കോടി രൂപ ചിലവഴിച്ചാണ് ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുത്തൽ കമ്പനിക്ക് പുതിയ മൾട്ടി-ബ്രാൻഡ് O&M ബിസിനസ്സിലേക്കുള്ള പ്രവേശനം നൽകുന്നു. ഇത് സുസ്ലോണിന്‍റെ വരുമാന വളർച്ചയ്ക്ക് കാരണമാകുമെന്നും ബ്രോക്കറേജ് വ്യക്തമാക്കി.

സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
വരുമാനത്തിൽ വർധനവ്
2022 കോടി രൂപയാണ് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സുസ്ലോൺ എനർജി ലിമിറ്റഡ് നേടിയ വരുമാനം. മുൻപാദത്തിലെ 1351 കോടി രൂപയിൽ നിന്നും ഏകദേശം 50 ശതമാനം വളർച്ച. അറ്റാദായം 200 ശതമാനം വർധിച്ച് 101 കോടി രൂപയിൽ നിന്ന് 302 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications