2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദഫലങ്ങൾ വരാനിരിക്കുകയാണ്. ജനുവരി രണ്ടാം വാരം മുതൽ ഐടി കമ്പനികളുടെ നേതൃത്വത്തിൽ പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങും. ഈ പ്രതീക്ഷകൾക്കിടയിലാണ് വെള്ളിയാഴ്ച ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തത്.
മുൻനിര ഐടി കമ്പനികളുടെ മുന്നേറ്റത്തിന്റെ ബലത്തിലാണ് വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും നേട്ടം കൈവരിച്ചത്. വരുന്ന ആഴ്ചയും ഐടി കമ്പനികൾ ശ്രദ്ധാകേന്ദ്രമാകും എന്നാണ് വിപണിയിൽ നിന്നുള്ള വാർത്ത. ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അടുത്തവാരം ലാഭവിഹിതത്തിന് ഒരുങ്ങുകയാണ്.
ടാറ്റ കൺസൾട്ടൻസി സർവീസസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി സേവന കൺസൾട്ടേഷൻ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ഏഷ്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് 47 രാജ്യങ്ങളിലായി ലോകത്തുടനീളം 142 ലധികം ശാഖകളും ലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്.

ടിസിഎസ് ലാഭവിഹിതം
ടാറ്റ കൺസൾട്ടൻസി സർവീസ് ഓഹരികൾ ഇടക്കാല ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി യായി ജനുവരി 19 നിശ്ചയിച്ചിട്ടുണ്ട്. ഇതേ ദിവസം ഓഹരികൾ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. മൂന്നാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത് കമ്പനിയുടെ ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിന് ശേഷം ടാറ്റ കൺസൾട്ടൻസി സർവീസ് ഓഹരികൾ നിക്ഷേപകരുടെ റഡാറിൽ ഇടംപിടിച്ചിരുന്നു.
ടിസിഎസ് ഓഹരികൾ 1.93 ശതമാനം ഉയർന്ന് 3737.75 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ വോളിയത്തിൽ 2.64 മടങ്ങ് വർധനയാണ്. ഈ വിലയിൽ ടിസിഎസിന്റെ വിപണി മൂലധനം 13,67,661.93 കോടി രൂപയാണ്.
വരുന്നാഴ്ച ശ്രദ്ധേയം
ജനുവരി ഒൻപതിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ടിസിഎസ് ഓഹരികൾ ശ്രദ്ധേയമാകുന്നതിന് രണ്ട് കാരണങ്ങളാണുള്ളത്. കമ്പനിയുടെ മൂന്നാം പാദഫലവും മൂന്നാം ഇടക്കാല ലാഭവിഹിതവും വരുന്നാഴ്ച പുറത്തുവരും. 2023 ഡിസംബർ 29-ന് നടത്തിയ എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം മൂന്നാമത്തെ ഇടക്കാല ലാഭവിഹിതവും മറ്റു കാര്യങ്ങൾക്കുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിന്റെ യോഗം ജനുവരി 11 വ്യാഴാഴ്ചയാണ്.
117 രൂപ ലാഭവിഹിതം
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസ് 2004 ഒക്ടോബർ 28 മുതൽ കമ്പനി 82 തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് പ്രതിയോഹരി 117 രൂപയാണ് ഡിവിഡന്റായി നൽകിയത്. വെള്ളിയാഴ്ച യിലെ ക്ലോസിംഗ് വില പ്രകാരം ടാറ്റ കൺസൾട്ടൻസി സർവീസസിന് 3.13 ശതമാനം ഡിവിഡന്റ യീൽഡുണ്ട്.
ലക്ഷ്യവില
ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് ടാറ്റ കൺസൾട്ടൻസി സർവീസിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. ജെഫറീസ് ടിസിഎസിന് ഹോൾഡ് കോൾ നിലനിർത്തുകയും ലക്ഷ്യവില 3,690 രൂപയിൽ നിന്ന് 4,000 രൂപയായി ഉയർത്തുകയും ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ ഓഹരിയുടെ ലക്ഷ്യവില 3,700 രൂപയായി ഉയർത്തി. ഓഹരിക്ക് ന്യൂട്രൽ റേറ്റിംഗാണ് ബ്രോക്കറേജ് നൽകുന്നത്. അതേസമയം മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഓഹരിക്ക് 'സെൽ' റേറ്റിംഗ് നിലനിർത്തുകയാണ്. 3,470 രൂപയാണ് ബ്രോക്കറേജ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications