ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രധാന വാർത്തകളിലൊന്നായിരുന്നൂ ഗ്രൂപ്പിന്റെ വിപണി മൂല്യം 30 ലക്ഷം കോടി രൂപ കടന്നു എന്നത്. ആദ്യമായാണ് ഒരു ഇന്ത്യയിൽ നിന്നുള്ളൊരു ഗ്രൂപ്പിന്റെ വിപണി മൂല്യം ഈ സംഖ്യ പിന്നിടുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ, ഇന്ത്യൻ ഹോട്ടൽസ് എന്നിവയിലുണ്ടായ മുന്നേറ്റമാണ് ഈ നേട്ടത്തിന് കാരണം. അതോടൊപ്പം ടാറ്റ ഗ്രൂപ്പിൽ നിന്നുള്ളൊരു സ്മോൾകാപ് ഓഹരിയായ ടിആർഎഫ് കഴിഞ്ഞ ദിവസം അപ്പർസർക്യൂട്ടിലെത്തി 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ചു. ഇതിനുള്ള കാരണവും ഓഹരി വിശദാംശങ്ങളും അറിയാം.

ടിആർഎഫ്
ജംഷദ്പൂർ ആസ്ഥാനമായുള്ള എൻജിനീയറിംഗ്, ഇൻഡസ്ട്രിയിൽ ഉപകരണങ്ങളുടെ ബിസിനസിൽ ഏർപ്പെട്ട കമ്പനിയാണ് ടിആർഎഫ്. പ്രാഥമികമായി അടിസ്ഥാന സൗകര്യ മേഖലയ്ക്കായി മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതിനുള്ള ടേൺകീ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിലും അത്തരം മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ നിർമിക്കുന്നതിലുമാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്.
അടുത്ത കാലത്തായി ടിആർഎഫ് ഓഹരികളിൽ വലിയ റാലി കാണാം. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ ഓഹരി ഏകദേശം 28% നേട്ടമുണ്ടാക്കി. ആറ് മാസത്തിനുള്ളിൽ 72 ശതമാനമാണ് ഓഹരിയുടെ ഉയർച്ച. ഒരു വർഷത്തിനുള്ളിൽ ടിആർഎഫ് ഓഹരികൾ ഏകദേശം 97 ശതമാനം ഉയഞന്ന് മൾട്ടിബാഗറിലേക്ക് അടുക്കുകയാണ്.
ബുധനാഴ്ച അപ്പർ സർക്യൂട്ടിൽ
ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ ടിആർഎഫ് ഓഹരികൾ 20 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ ടിആർഎഫ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 328.40 രൂപയിലെത്തി. 20 ശതമാനം ഓഹരിയുടെ അപ്പർ സർക്യൂട്ട് പരിധിയാണ്. ഇതിനർത്ഥം ബുധനാഴ്ച ടിആർഎഫിൽ നിരവധി വാങ്ങുന്നവർ ഉണ്ടായിരുന്നെങ്കിലും വിൽപ്പനക്കാരില്ല എന്നതാണ്.
മുന്നേറ്റത്തിന് കാരണം
ടാറ്റ സ്റ്റീലുമായുള്ള ടിആർഎഫിന്റെ ലയനം റദ്ദാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചതിനെത്തുടർന്ന് ബുധനാഴ്ച ടിആർഎഫ് ഓഹരികൾ അപ്പർസർക്യൂട്ടിലെത്തിയത്. 2024 ഫെബ്രുവരി 6-ന് ചേർന്ന ബോർഡ് യോഗം ലയന സ്കീമുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും സ്കീമിൻ്റെ പിൻവലിക്കലിന് അംഗീകാരം നൽകുകയും ചെയ്തതായി കമ്പനി ബുധനാഴ്ച എക്സ്ചേഞ്ചിനെ അറിയിച്ചു. ബോർഡിൻ്റെ തീരുമാനത്തിന് അനുസൃതമായി ടാറ്റ സ്റ്റീലിൻ്റെ ബോർഡ് ഓഫ് ഡയറക്‌ടറും ലയന സ്കീം പിൻവലിക്കാൻ സമ്മതിച്ചു.
ടാറ്റ സ്റ്റീൽ ലയനം
2022 സെപ്റ്റംബറില്‍ ടാറ്റ സ്റ്റീല്‍ എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം ടാറ്റ സ്റ്റീലിന്റെ 7 അനുബന്ധ കമ്പനികളാണ് മാതൃകമ്പനിയുമായി ലഭിക്കുന്നത്. ലയന നടപടികള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ടാറ്റ മെറ്റാലിക്‌സ്, ടാറ്റ സ്റ്റീൽ ലോംങ് പ്രോഡക്‌ട്‌സ് (ടിഎസ്‌പിഎൽ), ടിആർഎഫ് ലിമിറ്റഡ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ മൈനിംഗ്, എസ് ആൻഡ് ടി മൈനിംഗ് കമ്പനി എന്നിവയാണ് ലയിക്കുന്ന കമ്പനികൾ. ഇക്കൂട്ടത്തില്‍ നാല് ലിസ്റ്റഡ് കമ്പനികളാണുള്ളത്.
ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട് 67:10 അനുപാതത്തിലും ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് 33:10 അനുപാതത്തിലും ടിആര്‍എഫ് ലിമിറ്റഡ് 17:10 അനുപാതത്തിലുമാണ് ലയനം പ്രഖ്യാപിച്ചത്. ഇതിൽ ചില കമ്പനികളുടെ ലയന നടപടികൾ അവസാന ഘട്ടത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
