ടാറ്റ ഗ്രൂപ്പിന്റെ 5-S തന്ത്രം; എല്ലാത്തിനേയും ഒറ്റക്കുടക്കീഴിലാക്കുന്നു; മെഗാലയനം ലോട്ടറിയോ?

വമ്പന്‍ ലയന പ്രഖ്യാപനവുമായി രാജ്യത്തെ വന്‍കിട ഉരുക്ക് ഉത്പാദക കമ്പനിയായ ടാറ്റ സ്റ്റീല്‍ രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് കീഴില്‍ ലോഹ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 7 ഉപകമ്പനികളെ ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനം വെള്ളിയാഴ്ച രാവിലെയോടെയാണ് ടാറ്റ സ്റ്റീല്‍ പ്രഖ്യാപിച്ചത്.

7 കമ്പനികള്‍

7 കമ്പനികള്‍

ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുന്ന 7 ഉപകമ്പനികളില്‍ 4 എണ്ണം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തവയും 3 എണ്ണം അല്ലാത്തവയുമാണ്. ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ് (BSE: 513010, NSE : TATASTLLP), ടാറ്റ മെറ്റാലിക്‌സ് (BSE: 513434, NSE : TATAMETALI), ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ (BSE: 504966, NSE : TINPLATE), ടിആര്‍എഫ് (BSE: 505854, NSE : TRF) എന്നിവയാണ് ടാറ്റ സ്റ്റീലില്‍ ലയിക്കുന്ന ലിസ്റ്റ് ചെയ്ത 4 കമ്പനികള്‍.

അതുപോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഇന്ത്യന്‍ സ്റ്റീല്‍ & വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിങ്, എസ് & ടി മൈനിങ് എന്നീ ഉപകമ്പനികളും ടാറ്റ സ്റ്റീലില്‍ ലയിക്കുമെന്നാണ് അറിയിപ്പ്.

എന്തിന് വേണ്ടി ?

എന്തിന് വേണ്ടി ?

നേരത്തെ ടാറ്റ മെറ്റാലിക്‌സും ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സും തമ്മില്‍ ലയിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ആ തീരുമാനം പിന്‍വലിക്കുകയും പകരം മെറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകമ്പനികളേയും ഒറ്റക്കുടക്കീഴിലാക്കാനും ധാരണയിലെത്തി. ഇതിലൂടെ ഉപഭോക്താക്കള്‍ക്കു മുന്നില്‍ 'വണ്‍-ടാറ്റ സ്റ്റീല്‍' എന്ന സംയോജിത കമ്പനിയായി അവതരിപ്പിക്കാനും ഓഹരിയുടെ മൂല്യമതിപ്പ് വര്‍ധിപ്പിക്കാനുമാകും എന്നാണ് കണക്കുക്കൂട്ടല്‍.

അതുപോലെ വിഘടിച്ചു നില്‍ക്കുന്ന കമ്പനികളുടെ വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും മാര്‍ക്കറ്റിങ്ങും വിതരണ ശൃംഖലയും മെച്ചപ്പെടുത്താനും ഇതിലൂടെ മികച്ച നേട്ടം കരസ്ഥമാക്കാമെന്നും ടാറ്റ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

5-S തന്ത്രം

5-S തന്ത്രം

സിപ്ലിഫിക്കേഷന്‍, സിനര്‍ജി, സ്‌കെയില്‍, സസ്റ്റെയിനബിലിറ്റി, സ്പീഡ് എന്നീ 5-S തന്ത്രത്തിലൂന്നീയാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ മുന്നോട്ട് നീങ്ങുന്നത്. ചന്ദ്രശേഖന്റെ നേതൃത്വത്തിന് കീഴില്‍ ഒരേ മേഖലയില്‍ വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനികളെ ഏകീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനകം ടാറ്റ കണ്‍സ്യൂമറിനേയും ടാറ്റ കോഫിയേയും ലയിപ്പിച്ചു കഴിഞ്ഞു. സമാനമായാണ് ഇപ്പോള്‍ ടാറ്റ സ്റ്റീലിനേയും ഉരുക്ക് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട 7 ഉപകമ്പനികളേയും ഒന്നിച്ചു ചേര്‍ക്കുന്നത്.

അടുത്തത് വ്യോമയാന മേഖലയിലെ ടാറ്റ കമ്പനികളായ എയര്‍ ഏഷ്യ, വിസ്താര എന്നിവയെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കും. 2024-ഓടെ ഈ നീക്കം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

ലയന അനുപാതം

ലയന അനുപാതം

  • ടാറ്റ സ്റ്റീല്‍ V/s ടിആര്‍എഫ്- 17:10 (10 ടിആര്‍എഫ് ഓഹരികള്‍ക്ക് 17 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്- 67:10 (10 ടാറ്റ സ്റ്റീല്‍ ലോങ് ഓഹരികള്‍ക്ക് 67 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടിന്‍പ്ലേറ്റ്- 33:10 (10 ടിന്‍പ്ലേറ്റ് ഓഹരികള്‍ക്ക് 33 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടാറ്റ മെറ്റാലിക്‌സ്- 79:10 (10 ടാറ്റ മെറ്റാലിക്‌സ് ഓഹരികള്‍ക്ക് 79 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
ആര്‍ക്കൊക്കെ മെച്ചം

ആര്‍ക്കൊക്കെ മെച്ചം

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ ലയന അനുപാതം വിലയിരുത്തുന്നതാണ് ചുവടെ ചേര്‍ക്കുന്നത്. കഴിഞ്ഞ ദിവസം 103.60 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ക്ലോസിങ്. സമാനമായി ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ് 748.60 രൂപയിലും ടിആര്‍എഫ് 375.40 രൂപയിലും ടാറ്റ മെറ്റാലിക്‌സ് 802.25 രൂപയിലും ടിന്‍പ്ലേറ്റ് കമ്പനി 338.40 രൂപയിലുമാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

  • ടിആര്‍എഫ്- 53 % ഡിസ്‌കൗണ്ട്
  • ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്- 4.50 % ഡിസ്‌കൗണ്ട്
  • ടിന്‍പ്ലേറ്റ്- 1 % പ്രമീയം
  • ടാറ്റ മെറ്റാലിക്‌സ്- 2 % പ്രീമിയം
ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ ഉത്പാദക കമ്പനിയാണ് ടാറ്റാ സ്റ്റീല്‍ (BSE: 500470, NSE : TATASTEEL). മുംബൈ ആസ്ഥാനമായ ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പൂര്‍വനാമം ടിസ്‌കോ എന്നായിരുന്നു. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവുമുണ്ട്.

ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് ഉത്പാദന കേന്ദ്രങ്ങളുണ്ട്. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ നിര്‍മാണ ശാല, 10 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ പ്ലാന്റ് ആണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X