അനുബന്ധ കമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒ, മികച്ച പാദഫലം എന്നിങ്ങനെ ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ച് അടുത്തിടെ കാര്യങ്ങളെല്ലാം അനുകൂലാവസ്ഥയിലാണ്. അനുബന്ധ കമ്പനിയുടെ ഐപിഒയിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് 2 മാസത്തിനിടെ ടാറ്റ മോട്ടോഴ്സ് ഓഹരികൾ 25 ശതമാനം മുന്നേറി. ഇതിനൊപ്പം നാലാം പാദ റിസൾട്ട് മികച്ചതായതും ഡിവിഡന്റും ഓഹരികൾക്ക് നേട്ടമായി. തിങ്കളാഴ്ച ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.
സാമ്പത്തികം
2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടാറ്റ മോട്ടോഴ്സ് ശക്തമായ വരുമാനം രേഖപ്പെടുത്തി. നാലാം പാദത്തിൽ ടാറ്റ മോട്ടോഴ്സ് ലാഭത്തിലായി. മുൻ വർഷം ഇതേ പാദത്തിൽ 1,032.84 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 5,407.79 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ സാമ്പത്തിക വർഷത്തെ നാലാം പാദത്തേക്കാൾ ഉയർന്നു. 78,439.06 കോടിയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 1,05,932.35 കോടി രൂപയായി. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ വരുമാനം 88,488.59 കോടി രൂപയായിരുന്നു.

ഓഹരി വില
തിങ്കളാഴ്ച 4.60 ശതമാനം വരെ ഉയർന്ന് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ 52ആഴ്ചയിലെ ഉയർന്ന വില 274.70രൂപ വിലയിലെത്തി. തിങ്കളാഴ്ച 3.54 ശതമാനം നേട്ടത്തോടെ 271.75 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് യഥാർഥ ഓഹരികൾ 2.89ശതമാനം ഉയർന്ന് 530.85 രൂപയിലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായി 52 ആഴ്ചയിലെ ഉയർന്ന വില കുറിക്കുന്ന ഓഹരികൾ 537.15 രൂപ എന്ന പുതിയ ഉയർന്ന നിരക്ക് തിങ്കളാഴ്ച കുറി്ച്ചു.
ഡിവിഡന്റ്
മേയ് 12ന് നാലാം പാദഫലത്തിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 2 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 105 ശതമാനം ലാഭവിഹിതം നൽകും. 2.10 രൂപ ഓഹരി ഉടമകൾക്ക് ലഭിക്കും. ഇത് ഡിവിആർ ഓഹരി ഉടമകൾക്ക് ലഭിക്കുന്ന ലാഭവിഹിതമാണ്.
സാധാരണ ഓഹരി ഉടമകൾക്ക് 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 ശതമാനം ലാഭവിഹിതമാണ് നൽകുന്നത്. ഓഹരിയൊന്നിന് 2 രൂപ ലാഭവിഹിതം ലഭിക്കും. റെഗുലർ ഓഹരി ഉടമകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിവിആർ ഓഹരി ഉടമകൾക്ക് ഉയർന്ന ലാഭവിഹിതം ലഭിക്കുന്നത്. ഇത് ഡിവിആർ ഓഹരികളുടെ കുതിപ്പിന് കാരണമായി.
എന്താണ് ഡിവിആർ ഓഹരികൾ
ഡിവിആർ ഓഹരികളെന്നാൽ ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്‌സ് ഓഹരികളാണ്. ഡിഫറൻഷ്യൽ വോട്ടിംഗും ഡിഫറൻഷ്യൽ ഡിവിഡന്റ് റൈറ്റ്‌സും ഉള്ള ഒരു ലിസ്റ്റഡ് കമ്പനി ഇഷ്യൂ ചെയ്യുന്ന ഓഹരികളാണിവ. കമ്പനിയുടെ നിയന്ത്രണത്തിൽ ഇടപെടാതെ വിപണിയിൽ പണം സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഡിവിആർ ഓഹരികൾ വളരെ ഉപയോഗപ്രദമാണ്.
വോട്ടിംഗ് അവകാശങ്ങൾ കുറവായതിനാൽ ഡിവിആർ ഓഹരികൾക്ക് 10-20 ശതമാനം ഡിവിഡന്റ് പ്രീമിയം നൽകും. ചെറുകിട, റീട്ടെയിൽ ഷെയർഹോൾഡർമാർ സാധാരണയായി വോട്ടിംഗ് പ്രക്രിയയിൽ പങ്കെടുക്കാത്തതിനാൽ ഇത് ലാഭകരമായ ഓപ്ഷനാണ്. ഡിവിആർ ഓഹരികൾ കൈവശം വയ്ക്കുന്നതിനുള്ള പ്രധാന കാരണം സാധാരണ ഓഹരികളെ അപേക്ഷിച്ച് ഉയർന്ന ലാഭവിഹിതം നേടുക എന്നതാണ്.
ലക്ഷ്യവില ഉയർത്തി
മികച്ച പാദഫലത്തിന് പിന്നാലെ ബ്രോക്കറേജുകൾ ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യ വില ഉയർത്തി. വിദേശ ബ്രോക്കറേജായ ഗോൾഡ്മാൻ സാച്ച് ടാറ്റ മോട്ടോഴ്സ് ഓഹരികളുടെ ലക്ഷ്യവില 600 രൂപയാക്കി ഉയർത്തി. മറ്റൊരു വിദേശ ബ്രോക്കറേജായ നോമുറ 610 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ജെഫ്‌ഫേഴ്‌സ് 665 രൂപയാക്കി ഉയർത്തി. ഐസിഐസിഐ സെക്യൂരിറ്റീസ് 620 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications