ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായ ടാറ്റ ടെക്നോളജീസ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതോടെ നേട്ടമുണ്ടാക്കുകയാണ് ടാറ്റ മോട്ടോഴ്സ് ഓഹരികൾ. 2023 മാര്‍ച്ച് 9ന് ടാറ്റ ടെക്നോളജീസ് ഐപിഒയ്ക്കായിളുള്ള ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) സമര്‍പ്പിച്ചതിന് പിന്നാലെ ടാറ്റ മോട്ടോഴ്സിന് മുന്നേറാനുള്ള വഴി തെളിഞ്ഞു. 2 മാസമായി ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ മുന്നേറ്റമാണ്. രണ്ട് മാത്തിനിടെ 25 ശതാനം ഓഹരികള്‍ ഉയര്‍ന്നു. 410 രൂപയില്‍ നിന്ന് 512 രൂപയിലേക്കാണ് ഓഹരികളെത്തിയത്.
9,571 കോടി ടാറ്റ ടെക്നോളജീസ് ഓഹരികള്‍ വില്‍ക്കുന്നതാണ് ഐപിഒ. നിലവിലുള്ള ഓഹരി ഉടമകളുടെ ഓഹരികളാണ് ഐപിഒ വഴി വില്പന നടത്തുന്നത്. ടാറ്റ മോട്ടോഴ്സ്, ആല്‍ഫ ടിസി ഹോാൾഡിംഗ്, ടാറ്റ കാപിറ്റല്‍ ഗ്രോത്ത് ഫണ്ട് എന്നിവയാണ് പ്രധാന ഓഹരി ഉടമകള്‍. ടാറ്റ മോട്ടോഴ്സ് നിലവില്‍ കമ്പനിയുടെ 74.69 ശമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ആള്‍ഫ സടിസി ഹോള്‍ഡിംഗിനും ടാറ്റ കാപിറ്റല്‍ ഗ്രോത്ത് ഫണ്ടിനും യഥാക്രമം 7.26 ശതമാനം, 3.63 ശതമാനമാണ് ഹോള്‍ഡിംഗ്.
ടാറ്റ മോട്ടോഴ്സിന് നേട്ടം
ടാറ്റ ടെക്നോളജീസ് ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) സ്വഭാവത്തില്‍ നടത്തുന്നതാണ്. നിലവിലെ ഓഹരി ഉടമകള്‍ തങ്ങളുടെ ഓഹരികലാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നതെന്ന് സാരം. അതായത് പബ്ലിക് ഇഷ്യൂവിലൂടെയുള്ള വരുമാനം കമ്പനിയിലെ ഷെയര്‍ഹോള്‍ഡിംഗ് ഓഫ്ലോഡ് ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തും. ഏറ്റവും വലിയ ഓഹരി ഉടമകയായ ടാറ്റ മോട്ടോഴ്സ് കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഒഴിവാക്കുന്നതിനാല്‍ വരുന്ന പാദങ്ങളില്‍ ടാറ്റ മോട്ടോഴ്സിന്റെ സാമ്പത്തികം മെച്ചപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നുത്.

ടാറ്റ ടെക്നോളജീസിലെ ഓഹരികള്‍ 7.40രൂപയ്ക്കാണ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയതെന്നാണ് ഐപിഒ സംബന്ധിച്ച് സെബിക്ക് നൽകിയ രേഖകളിൽ സൂചിപ്പിച്ചിട്ടുള്ളത്. ഈ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ പബ്ലിക് ഇഷ്യൂവിന്റെ മൊത്തം വരുമാനത്തിൽ നല്ലൊരു ഭാഗം ടാറ്റ മോട്ടോഴ്സിന്റെ കോര്‍പ്പസിലേക്ക് പോകും. അതിനാല്‍ ഐപിഒയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സിന്റെ ബാലന്‍സ് ഷീറ്റാണ് ശക്തമാകുക, പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി അവിനാഷ് ഗോരക്ഷകര്‍ പറഞ്ഞു,
എപ്പോൾ വാങ്ങാം
വരും പാദങ്ങളില്‍ ടാറ്റ മോട്ടോഴ്സില്‍ നിന്ന് നിന്ന് മികച്ച ത്രൈമാസ സംഖ്യകള്‍ പ്രതീക്ഷിക്കാം. അതിനാല്‍, ടാറ്റ മോട്ടോഴ്സിന്റെ ഓഹരികളില്‍ ബുള്‍ റണ്‍ തുടരുമെന്നാണ് പ്രതീക്ഷ. ഓഹരിയിലെ ഏത് ഇടിവും വാങ്ങാനുള്ള അവസരമായി കാണണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടാറ്റ ടെക്നോളജീസ് ഐപിഒ സബ്സ്ക്രിപ്ഷന് ആരംഭിക്കുന്ന തീയതി വരെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയിലെ ഓരോ ഇടിവും മികച്ച ബൈ ഓണ്‍ ഡിപ്സ് അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യ വില
ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഹ്രസ്വകാലം കൊണ്ട് 525 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് മുദിത് ഗോയല്‍ പറഞ്ഞു, ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍. 495 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 525 രൂപയ്ക്ക് മുകളിലെത്തിയാല്‍ 545 രൂപയാണ് അടുത്ത ലക്ഷ്യം. ഈ ഘട്ടത്തില്‍ 505 രൂപയായി സ്റ്റോപ്പ് ലോസ് ഉയര്‍ത്തണം.
2 ദിവസവും പുതിയ ഉയരത്തില്‍
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 52ആഴ്ചയിലെ പുതിയ ഉയരം കുറിക്കുന്നത്. ചൊവ്വാഴ്ച 512.65 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മേയ് 8 ന് 499.8 രൂപ രേഖപ്പെടുത്തി ഉയര്‍ന്ന വില കുറിച്ചിരുന്നു. 504.65 രൂപയാണ് നിലവിലെ ഓഹരി വില. ടാറ്റ മോട്ടോഴ്സ് സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 24.8 ശതമാനം നേട്ടമുണ്ടാക്കി. 2023-ല്‍ മാത്രം 30 ശതമാനം ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications