ടാറ്റ സ്റ്റീലിനെ സംബന്ധിച്ച് ലയനത്തിന്റെ സുപ്രധാന നാളുകളാണ് മുന്നിലുള്ളത്. 2022 ൽ പ്രഖ്യാപിച്ച മെഗാ ലയനത്തിന്റെ നടപടികൾ കമ്പനിക്ക് 2024 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. 2022 സെപ്റ്റംബറില്‍ ടാറ്റ സ്റ്റീല്‍ എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം ടാറ്റ സ്റ്റീലിന്റെ 7 അനുബന്ധ കമ്പനികളാണ് മാതൃകമ്പനിയുമായി ലഭിക്കുന്നത്. ലയന നടപടികള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ടാറ്റ മെറ്റാലിക്‌സ്, ടാറ്റ സ്റ്റീൽ ലോംങ് പ്രോഡക്‌ട്‌സ് (ടിഎസ്‌പിഎൽ), ടിആർഎഫ് ലിമിറ്റഡ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ മൈനിംഗ്, എസ് ആൻഡ് ടി മൈനിംഗ് കമ്പനി എന്നിവയാണ് ലയിക്കുന്ന കമ്പനികൾ.
ഇക്കൂട്ടത്തില്‍ നാല് ലിസ്റ്റഡ് കമ്പനികളാണുള്ളത്. 79:10 അനുപാതത്തിലാണ് ടാറ്റ മെറ്റലിക്സും ടാറ്റ സ്റ്റീലും തമ്മിലുള്ള ലയന അനുപാതം. ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട് 67:10 അനുപാതത്തിലും ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് 33:10 അനുപാതത്തിലും ടിആര്‍എഫ് ലിമിറ്റഡ് 17:10 അനുപാതത്തിലും ലയിക്കും. ഇതിൽ ദിൻപ്ലേറ്റ് കമ്പനിയുമായുള്ള ലയനത്തിന്റെ റെക്കോർഡ് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം.

ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ
ടാറ്റ സ്റ്റീലിന് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയാണ് ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിൻ കോട്ടഡ്, ടിൻ ഫ്രീ സ്റ്റീൽ ഷീറ്റുകളുടെയും രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളാണ് കമ്പനി. 3.79 ലക്ഷം മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള കമ്പനിയുടെ ഉത്പ്പന്നങ്ങൾ നാലിലൊന്നും കയറ്റുമതിയ ചെയ്യുകയാണ്.
പൂർണമായും റീസൈക്കിൾ ചെയ്യാവുന്ന സ്റ്റീൽ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് മാധ്യമമാണ് ടിൻപ്ലേറ്റ്. ഭക്ഷ്യ എണ്ണ, സംസ്‌കരിച്ച ഭക്ഷണം, പെയിന്റുകൾ, കീടനാശിനികൾ, എയ്‌റോസോൾ, ബാറ്ററി, കിരീടം തുടങ്ങിയ സെഗ്‌മെന്റുകളിലുടനീളം ടിൻപ്ലേറ്റ് കമ്പനിക്ക് ബിസിനസുണ്ട്.
ടിൻപ്ലേറ്റ് റെക്കോർഡ് തീയതി
ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയായ ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യയുമായുള്ള ലയനത്തിന് തിങ്കളാഴ്ചയാണ് റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചത്. ഓഹരി എക്സ്ചേഞ്ച് റേഷ്യോയിൽ ടാറ്റ സ്റ്റീൽ ഓഹരികൾ ലഭിക്കാൻ അർഹരായ ടിൻപ്ലേറ്റ് കമ്പനിയുടെ ഓഹരി ഉടമകളെ കണ്ടെത്താനായാണ് റെക്കോർഡ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
2024 ജനുവരി 19 വെള്ളിയാഴ്ചയാണ് റെക്കോർഡ് തീയതിയെന്ന് ടാറ്റ സ്റ്റീൽ എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ജനുവരി 19 വെള്ളിയാഴ്ച റെക്കോർഡ് തീയതിയിൽ രജിസ്റ്ററിൽ പേരുള്ള ടിൻപ്ലേറ്റ് കമ്പനിയുടെ ഓഹരി ഉടമകൾക്കാണ് ടാറ്റ സ്റ്റീൽ ഓഹരികൾ ലഭിക്കുക.
എത്ര ഓഹരികൾ ലഭിക്കും
ടാറ്റ സ്റ്റീലുമായുള്ള ടിൻപ്ലേറ്റ് കമ്പനിയുടെ ലയനത്തിന് 33:10 എന്ന അനുപാതത്തിലാണ് ഓഹരികൾ അനുവദിക്കുക. അതായത് റെക്കോർഡ് തീയതിയിൽ 10 രൂപ മുഖവിലയുള്ള 10 ടിൻപ്ലേറ്റ് കമ്പനിയുടെ ഓഹരികൾ സ്വന്തമായുള്ളവർക്ക് ടാറ്റ സ്റ്റീലിന്റെ 33 ഓഹരികൾ ലഭിക്കും. പോർട്ട്ഫോളിയോയിൽ 100 ടിൻപ്ലേറ്റ് ഓഹരികളുണ്ടെങ്കിൽ 300 ടാറ്റ സ്റ്റീൽ ഓഹരികൾ ലഭിക്കും.
ഓഹരി വില
തിങ്കളാഴ്ച 1.11 ശതമാനം നഷ്ടത്തില്‍ 432.60 രൂപയിലാണ് ടിന്‍പ്ലേറ്റ് കമ്പനി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.32 ശതമാനം താഴ്ന്ന് 132 രൂപയിലാണ് ടാറ്റ സ്റ്റീലിന്റെ ക്ലോസിംഗ്.
ടാറ്റ സ്റ്റീലിന് നേട്ടം
ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ സമന്വയത്തിനും ഉയർന്ന കാര്യക്ഷമത കൊണ്ടുവരുന്നതിനുമായാണ് അനുബന്ധ കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നതെന്ന് ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'വണ്‍-ടാറ്റ സ്റ്റീല്‍' എന്ന സംയോജിത കമ്പനിയായി അവതരിപ്പിക്കാനും ഇതിലൂടെ ഓഹരിയുടെ മൂല്യമതിപ്പ് വര്‍ധിപ്പിക്കാനുമാകും എന്നാണ് ടാറ്റ ഗ്രൂപ്പിന്റെ കണക്കുക്കൂട്ടല്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications