ബിസിനസുകൾ ഏകീകരിക്കാനും വിപണിയിൽ മത്സരഘമത വർധിപ്പിക്കാനും കമ്പനികൾ ലയനത്തിലേക്ക് കടക്കാറുണ്ട്. ഇന്ത്യൻ ബിസിനസിലെ ശക്തി കേന്ദ്രങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിൽ നിന്ന് ഈയിടെയായി ലയനത്തിന്റെ വാർത്തകൾ വരുന്നുണ്ട്. ടാറ്റ കോഫിയും ടാറ്റ കൺസ്യൂമറുമായുള്ള ലയനമായിരുന്നു കഴിഞ്ഞാഴ്ചയിലെ വാർത്ത.
കഴിഞ്ഞ ദിവസമാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ടാറ്റ മെറ്റാലികും ടാറ്റ സ്റ്റീലും തമ്മിലുള്ള ലയനത്തിന് അംഗീകരം നൽകി. ഇതിന് പിന്നാലെ രണ്ട് ടാറ്റ ഗ്രൂപ്പ് ഓഹരികളും 3 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ടാറ്റ സ്റ്റീലിന്റെ മെഗാ ലയനത്തിന്റെ ഭാഗമായാണ് ടാറ്റ മെറ്റാലിക്സിന്റെ ലയനം. വിശദാംശങ്ങൾ നോക്കാം.
ടാറ്റ മെറ്റാലിക്സ്
ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയാണ് ടാറ്റ മെറ്റാലിക്സ് ലിമിറ്റഡ്. പിഗ് അയൺ, ഡക്‌റ്റൈൽ അയൺ പൈപ്പ് എന്നിവയാണ് കമ്പനി നിർമിക്കുന്നത്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ കമ്പനിക്ക് നിർമാണ പ്ലാന്റുണ്ട്. 6 ലക്ഷം ടൺ ഹോട്ട് മെറ്റൽ നിർമാണ ശേഷിയും 3 ലക്ഷം ടൺ ഡക്‌റ്റൈൽ അയൺ പൈപ്പ് നിർമാണ ശേഷിയും കമ്പനിക്കുണ്ട്. 3,272.53 കോടി രൂപ വിപണി മൂല്യമുള്ള ടാറ്റ മെറ്റാലിക്സ് ഓഹരികൾ 1,037.25 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

ലയനത്തിന് അനുമതി
നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കൊൽക്കത്ത ബെഞ്ചാണ് ടാറ്റ മെറ്റാലിക്സ് ലിമിറ്റഡും ടാറ്റ സ്റ്റീൽ ലിമിറ്റഡും തമ്മിലുള്ള ലയന പദ്ധതിക്ക് അനുമതി നൽകിയത്. ഈ വാർത്തയ്ക്ക് പിന്നാലെയാണ് രണ്ട് കമ്പനിയുടെയും ഓഹരികളിൽ മുന്നേറ്റമുണ്ടായത്. 79:10 അനുപാതത്തിലാണ് ടാറ്റ മെറ്റലിക്സും ടാറ്റ സ്റ്റീലും തമ്മിലുള്ള ലയന അനുപാതം. 10 ടാറ്റ മെറ്റാലിക്സ് ഓഹരികൾ കൈവശം വെയ്ക്കുന്നവർക്ക് 79 ടാറ്റ സ്റ്റീൽ ഓഹരികൾ ലഭിക്കും.
ടാറ്റ സ്റ്റീലിന്റെ വമ്പൻ ലയനം
2022 സെപ്റ്റംബറില്‍ ടാറ്റ സ്റ്റീല്‍ എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം ടാറ്റ സ്റ്റീലിന്റെ 7 അനുബന്ധ കമ്പനികളാണ് മാതൃകമ്പനിയുമായി ലഭിക്കുന്നത്. ലയന നടപടികള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ടാറ്റ മെറ്റാലിക്‌സിന് പുറമെ ടാറ്റ സ്റ്റീൽ ലോംങ് പ്രോഡക്‌ട്‌സ് (ടിഎസ്‌പിഎൽ), ടിആർഎഫ് ലിമിറ്റഡ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ മൈനിംഗ്, എസ് ആൻഡ് ടി മൈനിംഗ് കമ്പനി എന്നിവയാണ് ലയിക്കുന്ന കമ്പനികൾ.
ഇക്കൂട്ടത്തില്‍ നാല് ലിസ്റ്റഡ് കകമ്പനികളാണുള്ളത്. ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട് 67:10 അനുപാതത്തിലും ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് 33:10 അനുപാതത്തിലും ടിആര്‍എഫ് ലിമിറ്റഡ് 17:10 അനുപാതത്തിലും ലയിക്കും.
ടാറ്റ സ്റ്റീലിന് ഗുണം
ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ സമന്വയത്തിനും ഉയർന്ന കാര്യക്ഷമത കൊണ്ടുവരുന്നതിനുമായാണ് അനുബന്ധ കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നതെന്ന് ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'വണ്‍-ടാറ്റ സ്റ്റീല്‍' എന്ന സംയോജിത കമ്പനിയായി അവതരിപ്പിക്കാനും ഇതിലൂടെ ഓഹരിയുടെ മൂല്യമതിപ്പ് വര്‍ധിപ്പിക്കാനുമാകും എന്നാണ് ടാറ്റ ഗ്രൂപ്പിന്റെ കണക്കുക്കൂട്ടല്‍.
വിഘടിച്ചു നില്‍ക്കുന്ന ഗ്രൂപ്പ് കമ്പനികളുടെ വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും മാര്‍ക്കറ്റിങ്ങും വിതരണ ശൃംഖലയും മെച്ചപ്പെടുത്താനും ഇതിലൂടെ ഭാവിയില്‍ മികച്ച നേട്ടം കരസ്ഥമാക്കാമെന്നും ടാറ്റ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ലയനത്തിലൂടെ ഉയരുന്ന കാര്യശേഷിയും ഭരണനിര്‍വഹണത്തിലെ അധിക ചെലവുകള്‍ ഒഴിവാക്കുന്നതും ടാറ്റ സ്റ്റീലിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ലയന അനുമതി ലഭിച്ചതിന് പിന്നാലെ 2 ശതമാനം നേട്ടത്തിൽ 133.55 രൂപയിലാണ് ടാറ്റ സ്റ്റീൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications