ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇത്തരത്തില്‍ ഓഹരി വിഭജിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ഓഹരിയുടെ വിലയും ആനുപാതികമായി കുറയുകയും തത്ഫലമായി ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ വര്‍ധിക്കുകയും അതിലൂടെ ഓഹരി വില ഉയരുകയും ചെയ്യാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിപണി മൂല്യത്തില്‍ താത്കാലികമായി നിക്ഷേപകന് മെച്ചം ലഭിക്കാം. അതേസമയം ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ചരിത്രമുള്ള ടാറ്റാ സ്റ്റീലിന്റെ ഓഹരി വിഭജനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതും ആഗോള ഉരുക്ക് നിര്‍മാണ കമ്പനിയുമാണ് ടാറ്റാ സ്റ്റീല്‍. രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ്. ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം ഭൂമിശാസ്ത്രപരമായി നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിക്ക് സ്വന്തം. യൂറോപ്പ്, ദക്ഷിണ പൂര്‍വ്വേഷ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 രാജ്യങ്ങളില്‍ കമ്പനിക്ക് നിര്‍മാണ ശാലകളുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാല ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്.
ഓഹരി വിഭജനം
കഴിഞ്ഞ മാസാവസാനം ചേര്‍ന്ന ടാറ്റ സ്റ്റീല്‍ (BSE:500470, NSE : TATASTEEL) കമ്പനിയുടെ 115-ആമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി വിഭജിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ 10:1 എന്ന അനുപാതത്തില്‍ വിഭജിക്കാനാണ് തീരുമാനം. ഇതോടെ നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂലൈ 28-നും റെക്കോഡ് തീയതി 29-നായും നിശ്ചയിച്ചു.
ഓഹരി വിശദാംശം
വെള്ളിയാഴ്ച 936 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഈ ലാര്‍ജ് കാപ് ഓഹരി 5, 10, 20-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലും 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയുമാണ് തുടരുന്നത്.
കഴിഞ്ഞ 3 മാസത്തിനിടെ ടാറ്റ സ്റ്റീല്‍ ഓഹരിയുടെ വില 27 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. അതേസമയം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില നിലവവാരം 1,534 രൂപയും താഴ്ന്ന വില 827 രൂപയുമാണ്.
നിലവില്‍ ടാറ്റ സ്റ്റീലിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,14,355 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.45 ശതമാനമാണ്. കഴിഞ്ഞ മാസം ഓഹരിയൊന്നിന് 51 രൂപ വീതം ലാഭവിഹിതം കൈമാറിയിരുന്നു. ഓഹരിയുടെ ബുക്ക് വാല്യൂ 958.50 രൂപ നിരക്കിലാണ്. സ്റ്റീല്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 4.82 നിരക്കിലായിരിക്കുമ്പോള്‍ ടാറ്റ സ്റ്റീലിന്റേത് 2.85 ആണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
